web analytics

വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന അനുജയെ അധ്യാപകർക്കൊപ്പം പോകാൻ അനുവദിച്ചില്ല; ഹാഷിം കൂട്ടിക്കൊണ്ടുപോയത് വഴിയിൽ വാഹനം തടഞ്ഞ ശേഷം; പിന്നാലെ കേട്ടത് മരണവാർത്ത, അടൂരിലെ വാഹനാപകടത്തിൽ ദുരൂഹത ഒഴിയുന്നില്ല

പത്തനംതിട്ട: കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തിൽഅടിമുടി ദുരൂഹത. പത്തനംതിട്ട തുമ്പമണ്ണിലാണ് സംഭവം. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെ ഏഴംകുളം പട്ടാഴിമുക്കിൽ വച്ചാണ് കണ്ടെയ്നർലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. ടൂര്‍ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കി. സഹ അധ്യാപകർക്ക് ഒപ്പം തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. ഇതിനിടെയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയത്. കൂട്ടിക്കൊണ്ടുപോകുമ്പോള്‍ മറ്റു അസ്വഭാവികതളുണ്ടായിരുന്നില്ലെന്നാണ് സഹ അധ്യാപകര്‍ പറയുന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

കാര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.ഏഴംകുളം പട്ടാഴിമുക്കിൽ വച്ചാണ് കണ്ടെയ്നർലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. സംഭവത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്

spot_imgspot_img
spot_imgspot_img

Latest news

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

2 ദിവസത്തിൽ 350 കോടി കടന്ന് ‘ധുരന്ധർ 2’; ബോക്സ് ഓഫീസിൽ റെക്കോർഡ് കുതിപ്പ്

2 ദിവസത്തിൽ 350 കോടി കടന്ന് ‘ധുരന്ധർ 2’; ബോക്സ് ഓഫീസിൽ...

മുതുകിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു; അണുബാധ, അശാസ്ത്രീയ ചികിത്സ… മുഹ്സിനയുടെ മരണത്തിൽ ഇന്നും ദുരൂഹത

മുതുകിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു; അണുബാധ, അശാസ്ത്രീയ ചികിത്സ… മുഹ്സിനയുടെ മരണത്തിൽ ഇന്നും...

റീൽസിനും പോസ്റ്റിനും ഇനി ‘ലൈസൻസ്’ വേണം! സ്ഥാനാർഥികളേ സൂക്ഷിക്കുക; കണ്ണുനട്ട് ഇലക്ഷൻ കമ്മീഷൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം ഡിജിറ്റൽ ലോകത്തേക്ക് പടരുമ്പോൾ, സ്ഥാനാർഥികൾക്കും രാഷ്ട്രീയ...

ട്രക്ക് മറിഞ്ഞതോടെ ‘ലൂട്ട്’;മദ്യമാണെന്ന് കരുതി ഓടിയെത്തിയവർക്ക് പറ്റിയ അമളി…പരിക്കേറ്റ ഡ്രൈവറെ മാത്രം ആരും ശ്രദ്ധിച്ചില്ല

ട്രക്ക് മറിഞ്ഞതോടെ ‘ലൂട്ട്’;മദ്യമാണെന്ന് കരുതി ഓടിയെത്തിയവർക്ക് പറ്റിയ അമളി…പരിക്കേറ്റ ഡ്രൈവറെ മാത്രം...

മോഹൻലാൽ–പ്രിയദർശൻ വീണ്ടും ഒന്നിക്കുന്നു; ‘ചരിത്ര’ പ്രത്യേകതയുമായി പുതിയ ചിത്രം

മോഹൻലാൽ–പ്രിയദർശൻ വീണ്ടും ഒന്നിക്കുന്നു; ‘ചരിത്ര’ പ്രത്യേകതയുമായി പുതിയ ചിത്രം കൊച്ചി: മലയാള സിനിമ...

യുഎഇയിൽ കനത്ത മഴ മുന്നറിയിപ്പ്; മിന്നൽ പ്രളയത്തിന് സാധ്യത

യുഎഇയിൽ കനത്ത മഴ മുന്നറിയിപ്പ്; മിന്നൽ പ്രളയത്തിന് സാധ്യത അബുദാബി: യുഎഇയിൽ കനത്ത...

Related Articles

Popular Categories

spot_imgspot_img