വണ്ടി നീന്തൽകുളമാക്കി വഴിയിലൂടെ ഓടിച്ച സഞ്ചു ടെക്കിയുടെ ലൈസൻസ് ആജീവനാന്തം ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഈ വീഡിയോയിൽ നിന്ന് ആവേശം ഉൾകൊണ്ടാണോ എന്നറിയില്ല, അത്തരമൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. (Another ‘swimming pool in a car’ video has gone viral)
ഉത്തർപ്രദേശിലെ ഒരു കൂട്ടം കുട്ടികൾ ആണ് ‘ആവേശം’ മോഡൽ സ്വിമ്മിംഗ് പൂൾ വണ്ടിക്കുള്ളിൽ ഒരുക്കിയിരിക്കുന്നത്. ഒരുകൂട്ടം കുട്ടികളെയാണ് വീഡിയോയിൽ കാണാനാവുക. ട്രാക്ടർ ട്രോളിയിലാണ് ഇവർ നീന്തൽകുളം ഒരുക്കിയിരിക്കുന്നത്.
നീന്തൽ കുളത്തിലിരുന്നു കുട്ടികൾ ഭക്ഷണം കഴിക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോ പുറത്തുവന്ന് ഇത്രയും സമയമായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. ഇന്ത്യ ടുഡേയാണ് ഇത് സംബന്ധിച്ച വീഡിയോ പുറത്തുവിട്ടത്.