web analytics

ജർമ്മനിയിൽ വീണ്ടും കത്തിയാക്രമണം: ബസിൽ യുവതി ആറ് പേരെ കുത്തി പരിക്കേൽപ്പിച്ചു: മൂന്നുപേർ അതീവ ഗുരുതരാവസ്ഥയിൽ

മൂന്ന് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സോളിംഗനിലെ കത്തിയാക്രമണത്തിന് ശേഷം വെള്ളിയാഴ്ച (ആഗസ്റ്റ് 30) ജർമ്മനിയിൽ വീണ്ടും ആക്രമണം. 32 കാരിയായ ഒരു സ്ത്രീ ബസിൽ ആറ് പേരെ കുത്തി പരിക്കേൽപ്പിച്ചു.Another knife attack in Germany: Woman stabs six people on bus

സീഗൻ പട്ടണത്തിൽ നടന്ന ആക്രമണത്തിൽ, ജർമ്മൻ സ്വദേശിയായ സ്ത്രീയെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഡിഡബ്ല്യു റിപ്പോർട്ട് ചെയ്തു.

സംഭവസമയത്ത് 40 പേരെങ്കിലും ബസിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. സിറ്റി ഫെസ്റ്റിവലിന് പോകുകയായിരുന്ന ആളുകളാണ് ബസ്സിൽ ഉണ്ടായിരുന്നത്.

പരിക്കേറ്റ ആറു പേരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് ഭീകരാക്രമണം ആകാൻ സാധ്യതയില്ല എന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ, ആക്രമണത്തെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

ആക്രമണത്തിൻ്റെ കാരണം ഇതുവരെ വ്യക്തമല്ലെങ്കിലും, 32 കാരിയായ സ്ത്രീക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നിരിക്കാമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മോയേഴ്സിൽ വഴിയാത്രക്കാരെ കത്തി ഉപയോഗിച്ച് ആക്രമിച്ചുവെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് വെടിവെച്ച് കൊന്നതിന് ദിവസങ്ങൾക്ക് ശേഷമാണ് സീഗനിലെ ഈ ആക്രമണം.

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

പിണറായി വിജയനെ മുന്നണിയിലേക്ക് ക്ഷണിച്ച് രാംദാസ് അത്താവലെ; ‘കേരള രാഷ്ട്രീയം പഠിക്കണമെന്ന്’ എംവി ഗോവിന്ദൻ

പിണറായി വിജയനെ മുന്നണിയിലേക്ക് ക്ഷണിച്ച് രാംദാസ് അത്താവലെ; ‘കേരള രാഷ്ട്രീയം പഠിക്കണമെന്ന്’...

രണ്ട് കിലോ കഞ്ചാവുമായി 66 കാരി പിടിയിൽ; കൊല്ലത്ത് ഡാൻസാഫ്–അഞ്ചൽ പൊലീസ് മിന്നൽ റെയ്ഡ്

രണ്ട് കിലോ കഞ്ചാവുമായി 66 കാരി പിടിയിൽ; കൊല്ലത്ത് ഡാൻസാഫ്–അഞ്ചൽ പൊലീസ്...

പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിൽ നൂറുകണക്കിന് സിറിഞ്ചുകൾ; കാലിൽ കുത്തിക്കയറി 13കാരന് പരിക്ക്

പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിൽ നൂറുകണക്കിന് സിറിഞ്ചുകൾ; കാലിൽ കുത്തിക്കയറി 13കാരന്...

വിവാഹ വാഗ്ദാനം നൽകി പിന്മാറിയാൽ രക്ഷയില്ല; ലിവ്-ഇൻ ബന്ധങ്ങളിലെ സ്ത്രീകൾക്ക് സംരക്ഷണം ഉറപ്പാക്കി മദ്രാസ് ഹൈക്കോടതി

വിവാഹ വാഗ്ദാനം നൽകി പിന്മാറിയാൽ രക്ഷയില്ല; ലിവ്-ഇൻ ബന്ധങ്ങളിലെ സ്ത്രീകൾക്ക് സംരക്ഷണം...

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട്

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട് ന്യൂഡൽഹി: ദേശീയപാതകളിലെ...

Related Articles

Popular Categories

spot_imgspot_img