സ്വകാര്യബസുകള്‍ക്ക് നേരെ വീണ്ടും ആക്രമണം: അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ചേര്‍ത്തല: ചേര്‍ത്തലയില്‍ ബസ് തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യബസുകള്‍ക്ക് നേരെയുണ്ടായ തുടര്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എട്ടുപേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെപ്പറ്റി വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തതയാണ് സൂചന. അക്രമണത്തിന് പിന്നില്‍ ബിഎംഎസ് പ്രവര്‍ത്തകരാണെന്ന് ബസ് ഉടമ ആരോപിച്ചു. സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് താലൂക്ക് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ നാല് മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സമരം മാറ്റിവെച്ചു. അസോസിയേഷന്‍ ഭാരവാഹികളുമായി പൊലീസ് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയത്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയ സാഹചര്യത്തിലാണ് സമരം ഒഴിവാക്കിയതെന്ന് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ആര്‍ ബിജുമോന്‍ പറഞ്ഞു.

ബസ് സ്റ്റാന്‍ഡില്‍ തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ബസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ താലൂക്ക് പ്രസിഡന്റുകൂടിയായ പട്ടണക്കാട് അച്ചൂസില്‍ വി എസ് സുനീഷിന്റെ ഉടമസ്ഥതയിലുള്ള ബസുകള്‍ക്ക് നേരെയായിരുന്നു തുടരാക്രമണം നടന്നത്. വ്യാഴാഴ്ച രാത്രി ആറ് ബസുകള്‍ തകര്‍ത്തിരുന്നു. ഇതേ ബസുകള്‍ അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കിയെങ്കിലും ശനിയാഴ്ച രാത്രി ആറ് ബസുകളും വീണ്ടും തല്ലി തകര്‍ക്കുകയായിരുന്നു.

രണ്ട് ആക്രമണങ്ങളിലുമായി എട്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംരംഭകന്റെ ബസുകള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണമുണ്ടായതോടെ പ്രതിഷേധം ശക്തമായിരുന്നു. ബസുകളുടെ സമയത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച രാത്രി സ്റ്റാന്‍ഡില്‍ തര്‍ക്കവും സംഘര്‍ഷവുമുണ്ടായത്. ഇതില്‍ ബിഎംഎസ് യൂണിയനിലെ അംഗങ്ങളായ വാരനാട് സ്വദേശികളായ വിഷ്ണു എസ് സാബു (32), എസ് ശബരിജിത്ത് (26) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തില്‍ ബസുടമയ്ക്കും പങ്കുണ്ടെന്ന് ബിഎംഎസ് ആരോപിച്ചിരുന്നു. ഈ സംഭവത്തിലും പൊലീസ് കേസെടുത്തേക്കും

 

spot_imgspot_img
spot_imgspot_img

Latest news

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

‘എത്ര പഠിച്ചാലും പാസ്സാക്കാതെ ഇവിടെ ഇരുത്തും’; കോളേജിൽ അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനം

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി...

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

Other news

‘നേഴ്സി’ലൂടെ മലയാളത്തിൽ അരങ്ങേറ്റം; പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു

ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ സിനിമാ നടി പുഷ്പലത അന്തരിച്ചു. 87...

കരുമുളക് പറിക്കുന്നതിനിടെ ഭർത്താവ് കാൽതെറ്റി വീണത് കിണറ്റിലേക്ക്; ഓടിയെത്തിയ ഭാര്യ കയറിൽ തൂങ്ങിയിറങ്ങി ! രക്ഷപെടൽ

കരുമുളക് ശേഖരിക്കുന്നതിനിടെ മരം ഒടിഞ്ഞ് ഗൃഹനാഥൻ സമീപത്തുള്ള കിണറ്റിലേക്ക് വീണു. എറണാകുളം...

അടിച്ചുപാമ്പായി കെ.എസ്.ഇ.ബിയുടെ എ.ബി സ്വിച്ച് ഓഫ് ചെയ്ത് യുവാവ്; കോട്ടയത്തുകാരെ ഇരുട്ടിലാക്കിയ വിരുതനെ തേടി പോലീസ്

കോട്ടയം: അടിച്ചുപാമ്പായി കെ.എസ്.ഇ.ബിയുടെ എ.ബി സ്വിച്ച് ഓഫ് ചെയ്ത് യുവാവ്. കോട്ടയത്താണ്...

സോഡാകുപ്പികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു; യുവാവിന്റെ ശരീരത്തിൽ 48 തുന്നലുകൾ

ഓ​ച്ചി​റ: യു​വാ​വി​നെ സോ​ഡാകു​പ്പി ഉ​പ​യോ​ഗി​ച്ച് കു​ത്തി ​പരിക്കേൽപ്പിച്ചയാളെ പൊ​ലീ​സ് പി​ടി​കൂ​ടി. ഓ​ച്ചി​റ...

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

Related Articles

Popular Categories

spot_imgspot_img