തൃശൂരില്‍ വീണ്ടും എടിഎം മോഷണശ്രമം
തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ വീണ്ടും എംടിഎം മെഷീന്‍ കുത്തിത്തുറന്ന് മോഷണ ശ്രമം. സംഭവത്തിൽ ഒഡീഷ സ്വദേശിയെ പോലീസ് പിടികൂടി. തൃശൂര്‍ നഗരത്തിലെ പട്ടാളം റോഡിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലും തൊട്ടടുത്ത കടയിലും ആണ് മോഷണ ശ്രമം നടന്നത്.
ഒഡീഷ സ്വദേശി സുനില്‍ നായിക് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. എടിഎം കൗണ്ടറിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പോലീസ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മോഷണ ശ്രമം നടന്നത്. എടിഎം മെഷീന്റെ കവര്‍ അഴിച്ചെടുക്കാനായിരുന്നു പ്രതി ശ്രമിച്ചത്. എടിഎമ്മിനോട് ചേര്‍ന്നുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പൂട്ട് ഇയാള്‍ തുറക്കാന്‍ സുനില്‍ നായിക് ശ്രമിക്കുന്നതും സിസിടിവിയില്‍ കാണാം.
മോഷണ ശ്രമം സംബന്ധിച്ച് ബാങ്കില്‍ നിന്നും അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ വേഗത്തില്‍ പിടികൂടാൻ സാധിച്ചത്.
കൂടാതെ എടിഎം സെന്ററിലെ സിസിടിവി ദൃശ്യങ്ങള്‍ ബാങ്കിന്റെ എടിഎം സെന്‍ട്രലില്‍ നിന്നും അയച്ചു കൊടുത്തതും നിര്‍ണായകമായി. പൊലീസ് നടത്തിയ തിരച്ചിലിനിടെ ശക്തന്‍ മാര്‍ക്കറ്റിന് സമീപത്തില്‍ നിന്നുമാണ് പ്രതിയെ കണ്ടെത്തിയത്.
ഹെഡ് ഓഫീസിൽ ലഭിച്ച ആ സിഗ്നൽ തുണച്ചു; ആലപ്പുഴയിൽ എടിഎം തകർത്ത് മോഷണശ്രമം പാളിയത് ഇങ്ങനെ:
ആലപ്പുഴ എടത്വായ്ക്കടുത്ത് ഫെഡറൽ ബാങ്ക് പച്ച – ചെക്കിടിക്കാട് ശാഖയിലെ എടിഎം തകർത്ത് മോഷണ ശ്രമം. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടു കൂടിയാണ് സംഭവം.
കവർച്ച സമയത്ത് ബാങ്ക് ഹെഡ് ഓഫീസിൽ ലഭിച്ച സിഗ്നലിനെ തുടർന്ന് ബാങ്ക് അധികൃതർ പോലീസുമായി ബന്ധപ്പെട്ടു. പോലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്ക് മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് കടന്നിരുന്നു.
റെയിൻകോട്ടു കൊണ്ട് ശരീരം പൂർണ്ണമായി മറച്ച വ്യക്തി കൃത്യം നടത്തിയ ശേഷം റോഡിന് കൂടുകെ ഇടവഴയിലൂടെ നടന്നു പോകുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
പോലീസ് പച്ചയിലെ ബാങ്ക് ജീവനക്കാരെ വിളിച്ചു വരുത്തിയ ശേഷം സിസി ടിവി ദൃശ്യം പരിശോധിച്ചു. മറ്റ് സിസി ടിവി ദൃശ്യവും പരിശോധിച്ച ശേഷം പിടികൂടാനാണ് തീരുമാനം.
ഒരു സ്ക്രൂ ഡ്രൈവർ മതി ഏതു പൂട്ടു പൊളിക്കും; അൻപതോളം മോഷണക്കേസുകളിൽ പ്രതി, കള്ളൻമാരുടെ പ്രൊഫസർ പിടിയിൽ
പാലക്കാട്: സംസ്ഥാനത്തത്തൊട്ടാകെ അൻപതോളം മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കൊല്ലം വടക്കേവിള പുത്തൻവിളവീട്ടിൽ നജുമുദ്ദീൻ (52) ആണ് അറസ്റ്റിലായത്.
കള്ളൻമാർക്കിടയിൽ ‘പ്രൊഫസർ’എന്ന വിളിപ്പേരുള്ള നജുമുദ്ദീൻ വടക്കഞ്ചേരി ടൗണിലെ ഒരു വീട്ടിൽ മോഷണവും രണ്ട് ക്ഷേത്രങ്ങളിൽ മോഷണ ശ്രമവും നടത്തിയ കേസിലാണ് ഇപ്പോൾ അറസ്റ്റിലായത്.
ജൂൺ 15-ന് വടക്കഞ്ചേരി വിനായക സ്ട്രീറ്റിൽ ഉഷാദേവിയുടെ വീട്ടിൽനിന്ന് പണവും വാച്ചും കവർന്നതിനും ഗണപതി-മാരിയമ്മൻ ക്ഷേത്രങ്ങളിൽ മോഷണശ്രമം നടത്തിയതിനുമാണ് ഇയാൾക്കെതിരെയുള്ള കേസ്.
ഇയാൾ ഗണപതിക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ പൊളിക്കാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കോട്ടയത്ത് നിന്നും നജുമുദ്ദീൻ കുടുങ്ങുകയായിരുന്നു.
Summary: Another ATM theft attempt has been reported in Thrissur city, where a man from Odisha was caught by the police. The incident occurred at the South Indian Bank ATM on Pattalam Road, along with a nearby shop.