അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ക്ക് നേരെ ആക്രമണം

അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ക്ക് നേരെ ആക്രമണം

അയര്‍ലണ്ടില്‍ വീണ്ടും ഇന്ത്യക്കാര്‍ക്ക് നേരെ സാമൂഹിക വിരുദ്ധ ആക്രമണം. നോര്‍ത്ത് ഡബ്ലിനിൽ ഇന്ത്യന്‍ ടാക്സി ഡ്രൈവറുടെ തലയടിച്ച് പൊളിച്ച് വഴിയിലുപേക്ഷിച്ച വാർത്ത മലയാളികൾ ഉൾപ്പെടെ ഞെട്ടലോടെയാണ് കേൾക്കുന്നത്.

രക്ഷിക്കാനാരുമില്ലാതെ കാറില്‍ കിടന്ന ഇദ്ദേഹത്തെ ഗാര്‍ഡയെത്തിയാണ് ആശുപത്രിയിലാക്കിയത്. 23 വര്‍ഷത്തിലേറെയായി അയര്‍ലണ്ടില്‍ താമസിക്കുന്ന രണ്ട് കുട്ടികളുടെ പിതാവായ ലഖ്വീര്‍ സിങ്ങി(40)ന് നേരെയാണ് ആക്രമണമുണ്ടായത്.

10 വര്‍ഷത്തിലേറെയായി ഇദ്ദേഹം ക്യാബ് ഓടിക്കുകയാണ്.വെള്ളിയാഴ്ച രാത്രി 11.45ഓടെ ബലിമുണിലെ പോപ്പിന്‍ട്രീയില്‍ വെച്ച് കുപ്പി കൊണ്ട് തലയിലടിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ചു കിടന്ന സിംഗിനെ ബ്യൂമോണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ത്യാക്കാരനോട് സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്നാക്രോശിച്ച ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച 20 ,21 വയസ്സ് പ്രായമുള്ള രണ്ട് ചെറുപ്പക്കാരെ ഇദ്ദേഹം പിടികൂടി.

കാറിനടുത്തെത്തിയപ്പോള്‍ , രണ്ടുപേരും ചേര്‍ന്ന് ലഖ്വീറിനെ ആക്രമിച്ചു.കുപ്പി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സഹായം തേടി സിംഗ് സമീപത്തെ ചില വീടുകളുടെ വാതിലുകളില്‍ മുട്ടി എങ്കിലും ആരും സഹായിച്ചില്ല.

തുടര്‍ന്ന് 999 എന്ന നമ്പറില്‍ ഗാര്‍ഡയെയും അടിയന്തര സേവനങ്ങളും സ്ഥലത്തെത്താന്‍ എമര്‍ജെന്‍സി സര്‍വ്വീസിനെയും ബന്ധപ്പെട്ടു.ഗുരുതരമായ പരിക്കേറ്റില്ലെങ്കിലും ഈ സംഭവം സിംഗിനെ മാനസികമായി തളര്‍ത്തി.

10 വര്‍ഷത്തിനുള്ളില്‍ ഇതുപോലൊന്നുണ്ടായിട്ടില്ല. വീണ്ടും ക്യാബ് ഡ്രൈവറായി ജോലിചെയ്യുന്നത് ബുദ്ധിമുട്ടാകുമെന്നാണ് അദ്ദേഹം കരുതുന്നത്.

മക്കള്‍ക്കും അച്ഛന്‍ ഈ ജോലിയ്ക്ക് പോകുന്നത് പേടിയാണ്.ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഗാര്‍ഡ വക്താവ് വിശദീകരിച്ചു.

ഇന്ത്യന്‍ എംബസിയും മനുഷ്യസ്നേഹികളുമെല്ലാം പ്രതിഷേധമുയര്‍ത്തിയിട്ടും രാജ്യത്ത് തുടരുന്ന അക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്.

Summary:
Another shocking incident of racial violence against Indians has emerged from Ireland. In North Dublin, an Indian taxi driver was brutally attacked and left unconscious on the road.

spot_imgspot_img
spot_imgspot_img

Latest news

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം ന്യൂഡൽഹി: യുഎസ് ഇന്ത്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ...

Other news

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയതിൽ ട്വിസ്റ്റ്

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയതിൽ ട്വിസ്റ്റ് കോഴിക്കോട്: നടക്കാവ് ജവഹർ നഗറിനു സമീപം പുലർച്ചെ...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

വ്യാജ തിരിച്ചറിയൽ രേഖ കേസ്; ശക്തമായ നീക്കവുമായി ക്രൈംബ്രാഞ്ച്; രാഹുലുമായി ബന്ധമുള്ളവരുടെ വീടുകളിൽ റെയ്ഡ്

വ്യാജ തിരിച്ചറിയൽ രേഖ കേസ്; ശക്തമായ നീക്കവുമായി ക്രൈംബ്രാഞ്ച്; രാഹുലുമായി ബന്ധമുള്ളവരുടെ...

ഉത്തരേന്ത്യയിൽ കനത്ത മഴ; ട്രെയിൻ റദ്ദാക്കി

ഉത്തരേന്ത്യയിൽ കനത്ത മഴ; ട്രെയിൻ റദ്ദാക്കി തിരുവനന്തപുരം: ഉത്തരേന്ത്യയിൽ കനത്ത മഴ മൂലം...

തൃശൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു

തൃശൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു തൃശ്ശൂര്‍: സ്വകാര്യ ബസ് മറിഞ്ഞ് 10 യാത്രക്കാർക്ക്...

ശ്രീശാന്തിനെ ഹർഭജൻ അടിക്കുന്ന വീഡിയോ

ശ്രീശാന്തിനെ ഹർഭജൻ അടിക്കുന്ന വീഡിയോ ന്യൂഡൽഹി ∙ 2008-ലെ ആദ്യ ഐപിഎൽ സീസണിൽ...

Related Articles

Popular Categories

spot_imgspot_img