ഇന്ന് സൂര്യഗ്രഹണം; സൂര്യന്റെ പുറംഭാഗം തീപ്പൊരി വളയം പോലെ ദൃശ്യമാകും
ആകാശ നിരീക്ഷകരെയും ശാസ്ത്രലോകത്തെയും ഒരുപോലെ ആവേശത്തിലാഴ്ത്തുന്ന വലയ സൂര്യഗ്രഹണം ഇന്ന് നടക്കും.
2026ലെ ആദ്യ സൂര്യഗ്രഹണവും ഇതുതന്നെയാണ്.
ഗ്രഹണ സമയത്ത് ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കാന്‍ കഴിയാത്തതിനാല്‍ സൂര്യന്റെ പുറംഭാഗം തീപ്പൊരി വളയം പോലെ ദൃശ്യമാകും.
ഇതുകൊണ്ടാണ് ഈ അപൂര്‍വ്വ പ്രതിഭാസത്തെ വലയ സൂര്യഗ്രഹണം എന്ന് വിളിക്കുന്നത്.
ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.26ന് ആരംഭിക്കുന്ന ഗ്രഹണം ഏകദേശം 4 മണിക്കൂര്‍ 31 മിനിറ്റ് നീണ്ടുനില്‍ക്കും.
രാത്രി 7.57ഓടെ ഗ്രഹണം അവസാനിക്കും.
പൂര്‍ണതാ ഘട്ടം 2 മിനിറ്റ് 20 സെക്കന്‍ഡ് മാത്രമായിരിക്കും. ഈ സമയത്ത് സൂര്യന്റെ കേന്ദ്രഭാഗത്തിന്റെ ഏകദേശം 96 ശതമാനം ചന്ദ്രന്‍ മറയ്ക്കും.
എവിടെയൊക്കെ കാണാം?
ഈ മനോഹര കാഴ്ച ഏറ്റവും വ്യക്തമായി ദൃശ്യമാകുന്നത് അന്റാർട്ടിക്കയിലെ ചില വിദൂര പ്രദേശങ്ങളിലാണ്.
കൂടാതെ അർജന്റീന, ചിലി, ദക്ഷിണാഫ്രിക്ക എന്നിവയുടെ ചില ഭാഗങ്ങളിലും സമീപ സമുദ്ര മേഖലകളിലും ഗ്രഹണം കാണാനാകും.
ഇന്ത്യയിൽ നിന്ന് നേരിട്ട് കാണാനാവില്ലെങ്കിലും, ലൈവ് സ്ട്രീമിങ് വഴിയിലൂടെ ഈ അപൂര്‍വ്വ ആകാശദൃശ്യം ആസ്വദിക്കാനാകും.
എന്താണ് വലയ സൂര്യഗ്രഹണം?
ഭൂമി, ചന്ദ്രന്‍, സൂര്യന്‍ എന്നിവ ഒരേ നേര്‍രേഖയില്‍ എത്തുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്.
ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നത് ദീര്‍ഘവൃത്താകാര പാതയിലായതിനാല്‍, ചില സമയങ്ങളില്‍ ചന്ദ്രന്‍ ഭൂമിയില്‍നിന്ന് കൂടുതലായി അകലെയായിരിക്കും.
അങ്ങനെ സംഭവിക്കുമ്പോള്‍ ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കാന്‍ കഴിയാതെ വരും.
ഫലമായി, ചന്ദ്രന്‍ മറയ്ക്കാതെ ശേഷിക്കുന്ന സൂര്യന്റെ പുറംഭാഗം തെളിഞ്ഞ ഒരു വളയം പോലെ ദൃശ്യമാകും — അതാണ് വലയ സൂര്യഗ്രഹണം.
വരാനിരിക്കുന്ന വലയ സൂര്യഗ്രഹണങ്ങൾ
2027 ഫെബ്രുവരി 6-ന് നടക്കുന്ന അടുത്ത വലയ സൂര്യഗ്രഹണം പശ്ചിമാഫ്രിക്കയ്ക്കൊപ്പം ചില ദക്ഷിണ അമേരിക്കൻ മേഖലകളിലും ദൃശ്യമാകും.
2028 ജനുവരി 26-ലെ വലയഗ്രഹണം ഏകദേശം 10 മിനിറ്റ് 27 സെക്കന്‍ഡ് നീണ്ടുനില്‍ക്കും.
ഈ ഗ്രഹണം ഗാലപാഗോസ് ദ്വീപുകൾ, ഇക്വഡോർ, ബ്രസീൽ എന്നിവിടങ്ങളില്‍ ദൃശ്യമാകും.
കേരളത്തിൽ എപ്പോൾ?
ഈ നൂറ്റാണ്ടില്‍ കേരളംയിൽ മൂന്നു വലയ സൂര്യഗ്രഹണങ്ങളാണ് ഉണ്ടാകുന്നത്.
2010 ജനുവരി 15
2019 ഡിസംബർ 26
2031 മേയ് 21
2031-ലെ ഗ്രഹണത്തിൽ കോട്ടയം കേന്ദ്രമാക്കി മധ്യകേരള മേഖലയിൽ സൂര്യൻ ഒരു അഗ്നിവളയം പോലെ ദൃശ്യമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ.
English Summary
An annular solar eclipse — the first solar eclipse of 2026 — will occur today. The eclipse will begin at 3:26 PM IST and last for about 4 hours and 31 minutes, with a maximum phase of 2 minutes and 20 seconds. The event will be visible mainly from Antarctica and parts of South America and southern Africa. It will not be directly visible from India, but live streaming will be available. Kerala will next witness an annular eclipse on May 21, 2031.
annular-solar-eclipse-2026-today-visibility-kerala-india
annular solar eclipse, solar eclipse 2026, astronomy news Malayalam, sky events today, eclipse visibility, Kerala astronomy









