യു.കെ.യിൽ നിന്നും അഞ്ച് വർഷത്തിനുള്ളിൽ ഏഴര ലക്ഷം കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് പ്രഖ്യാപനം
അടുത്ത തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അഞ്ചു വർഷത്തിനുള്ളിൽ ഏഴര ലക്ഷം കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്ന് ടോറികൾ.
അനുമതിയില്ലാതെ ആളുകൾ അഭയം തേടുന്നത് നിരോധിക്കുമെന്നും കൺസർവേറ്റീവുകൾ പ്രതിജ്ഞ ചെയ്തു. അതിർത്തി കടന്ന് യു.കെ.യിൽ പ്രവേശിക്കുന്നവരെ ദിവസങ്ങൾക്കകമോ മണിക്കൂറുകൾക്ക് ഉള്ളിലോ പിടികൂടും.
ടോറികൾ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ യു.കെ.യൂറോപ്യൻ മനുഷ്യാവകാശ കൗൺസിൽ പിരിച്ചു വിടുമെന്ന് ടോറി നേതാവ് ബൈഡനോക്ക് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
അഭയ കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നതിലൂടെ വർഷം 820 മില്യൺ പൗണ്ട് അധികമായി സർക്കാരിന് ലഭിക്കുമെന്നാണ് കൺസർവേറ്റിവുകളുടെ കണക്കുകൂട്ടൽ.
വർഷം ഒന്നര ലക്ഷം ആളുകളെ പിരിച്ചുവിടാൻ സർക്കാർ ഏജൻസികൾക്ക് അധികാരം നൽകും.
ഗുരുതര കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെട്ട വിദേശ പൗരന്മാരെയും പിരിച്ചു വിടും. കഴിഞ്ഞ വർഷം 35000 അനധികൃത കുടിയേറ്റക്കാരെ യു.കെ.യിൽ നിന്നും നീക്കം ചെയ്തിരുന്നു.
രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ട്രംപിന്റെ ആശയങ്ങളും ഇമിഗ്രേഷൻ വിഭാഗങ്ങൾക്കും നൽകിയ വിപുലമായ അധികാരങ്ങളും ടോറികളെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
കുടിയേറ്റക്കാരെ നീക്കാൻ ലക്ഷ്യമിട്ട് പുതിയ സർക്കാർ സൗകര്യങ്ങൾ വികസിപ്പിക്കുമെന്നും ടോറികൾ പറയുന്നു.
