വായ്പ എടുത്ത ബിജെപിക്കാരുടെ പേരുകള്‍ വെളിപ്പെടുത്തും
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ തിരുമല വാർഡിലെ ബിജെപി കൗൺസിലർ അനിൽകുമാറിന്റെ ആത്മഹത്യയെ തുടർന്ന് പാർട്ടി നേതൃത്വത്തിനെതിരെ മുൻ സംസ്ഥാന വക്താവ് എം.എസ്. കുമാർ രൂക്ഷ വിമർശനവുമായി രംഗത്ത്.
സഹപ്രവർത്തകരായ ബിജെപിക്കാർ വായ്പയെടുത്ത് തിരിച്ചടയ്ക്കാതിരുന്നത് അനിൽകുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് എം.എസ്. കുമാറിന്റെ ആരോപണം.
ഇതിൽ സംസ്ഥാന തല ഭാരവാഹികളടക്കം ഉൾപ്പെട്ടിട്ടുണ്ടെന്നും അവരുടെ പേരുകൾ ഉടൻ വെളിപ്പെടുത്തുമെന്നും എം.എസ്. കുമാർ ഫെയ്‌സ്ബുക്ക് കുറിപ്പിൽ മുന്നറിയിപ്പ് നൽകി.
അനിൽകുമാറിന്റെ ആത്മഹത്യ തിരുവനന്തപുരം നഗരസഭാ തിരഞ്ഞെടുപ്പിലെ പ്രധാന രാഷ്ട്രീയ ചർച്ചയായിരിക്കുമെന്ന് എം.എസ്. കുമാർ പറഞ്ഞു.
“രാഷ്ട്രീയത്തിൽ വലിയ ഉയരങ്ങളിലേക്ക് പോകേണ്ട ചെറുപ്പക്കാരനായിരുന്നു അനിൽ.
പക്ഷേ പ്രതിസന്ധിക്കാലത്ത് സഹപ്രവർത്തകർ പിന്തുണച്ചില്ല. കുടുംബം പോലും മറന്ന് ആത്മഹത്യ ചെയ്യേണ്ടി വന്നത് അതിന്റെ ഫലമായിരുന്നു,” എന്നും അദ്ദേഹം കുറിച്ചു.
വായ്പ തിരിച്ചടക്കാതെ അനിൽകുമാറിനെ പ്രതിസന്ധിയിലാക്കിയവരെ നേരത്തെ തന്നെ പാർട്ടി നേതൃത്വം നിയന്ത്രിച്ചിരുന്നെങ്കിൽ ദാരുണ സംഭവമുണ്ടാകുമായിരുന്നില്ലെന്നും എം.എസ്. കുമാർ അഭിപ്രായപ്പെട്ടു.
“മരിച്ചു കഴിഞ്ഞ് നെഞ്ചത്ത് വീരപുഷ്പം വയ്ക്കുന്നത് രാഷ്ട്രീയ പ്രവർത്തനം അല്ല,” എന്നും അദ്ദേഹം വിമർശിച്ചു.
താനും അനിൽ അനുഭവിച്ച അതേ അവസ്ഥയിലാണ് കടന്നു പോകുന്നതെന്നും, താൻ നേതൃത്വം നൽകിയിരുന്ന തിരുവിതാംകൂർ സഹകരണ സംഘത്തിൽ നിന്ന് വായ്പ എടുത്ത് തിരിച്ചടക്കാത്തവരിൽ
90 ശതമാനം പേരും ബിജെപിക്കാരാണെന്നും അവരുടെ പേരുകൾ വെളിപ്പെടുത്തുമെന്നും എം.എസ്. കുമാർ വ്യക്തമാക്കി.
32 കോടിയുടെ സാമ്പത്തിക നഷ്ടത്തെ തുടർന്ന് എം.എസ്. കുമാറിനെതിരെ അന്വേഷണം നടന്നിരുന്നു, അതിന്റെ ഭാഗമായി അദ്ദേഹം അറസ്റ്റിലായതും ശ്രദ്ധേയമാണ്.
English Summary:
Former BJP state spokesperson M.S. Kumar has launched a scathing attack on the party leadership following the suicide of Thirumala ward councillor Anil Kumar in Thiruvananthapuram. In a Facebook post, he alleged that BJP members who had taken loans and failed to repay them pushed Anil Kumar to take his own life. Kumar warned that he would soon reveal the names of those responsible, including senior state leaders.
anil-kumar-suicide-ms-kumar-bjp-leadership-criticism
തിരുവനന്തപുരം, അനിൽകുമാർ, ബിജെപി, എം.എസ്.കുമാർ, ആത്മഹത്യ, സഹകരണസംഘം, രാഷ്ട്രീയവിവാദം









