കോട്ടയം: മൂന്നു മക്കളും ഒരിക്കലും ബിജെപിയിൽ പോകില്ലെന്ന് ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ. തന്റെ മക്കൾ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം വിഷമം ഉണ്ടാക്കിയെന്നും മറിയാമ്മ ഉമ്മൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ മൂന്ന് മക്കളും തുണ്ടമാക്കിയാൽ പോലും ബിജെപിയിൽ പോകില്ലെന്ന് മറിയാമ്മ വ്യക്തമാക്കി. യുഡിഎഫിന് വേണ്ടി പ്രചാരണത്തിന് കുടുംബം എത്തും. മകൾ അച്ചു ഉമ്മനും പ്രചാരണത്തിന് എത്തുമെന്നും മറിയാമ്മ അറിയിച്ചു.
അച്ചു ഉമ്മൻ സജീവ രാഷ്ട്രീയത്തിലേക്കെത്തുമോയെന്നറിയില്ല. അച്ചു മത്സരിക്കുമെന്ന് പാർട്ടി ഒരിക്കലും പറഞ്ഞിട്ടില്ല. അതൊക്കെ നാട്ടുകാർ പറഞ്ഞതാണ്. എകെ ആന്റണിയുടെ കുടുംബവുമായി നല്ല ബന്ധമാണുളളത്. ആന്റണിയുടെ ഭാര്യ എലിസബത്ത് സുഹൃത്താണ്. മകൻ അനിൽ ആൻ്റണി ബിജെപിയിൽ പോയതിന്റെ കാരണം അറിയില്ല. അനിൽ ബിജെപിയിൽ പോയത് വളരെ വേദനിപ്പിച്ചു. അനിൽ മത്സരിക്കുന്ന പത്തനംതിട്ടയിൽ യുഡിഎഫിനായി പ്രചരണത്തിന് പോകും. അനിലിന് എതിരെയല്ല. ആശയത്തിനെതിരെയാണ് പ്രചാരണം നടത്തുകയെന്നും മറിയാമ്മ പറഞ്ഞു.
‘ഉമ്മൻ ചാണ്ടി ഇല്ലാത്ത ആദ്യത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി കുടുംബമായി പ്രചാരണത്തിനിറങ്ങും. കുട്ടികൾ പാർട്ടി വിട്ടു പോകുമെന്നൊക്കെ ചിലർ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഞങ്ങൾ ഇറങ്ങുമ്പോൾ അവർക്കുള്ള മറുപടി ആകുമല്ലോ’- മറിയാമ്മ ഉമ്മൻ പറഞ്ഞു.
കുടുംബത്തിൽ നിന്നും ചാണ്ടി ഉമ്മൻ പിൻഗാമി ആകട്ടെ എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ തീരുമാനം.അതനുസരിച്ച് കുടുംബത്തിൽ നിന്നും രാഷ്ട്രീയമായി സജീവമാവുക ചാണ്ടി ഉമ്മൻ ആയിരിക്കുമെഅനിൽ ആന്റണി മകനെ പോലെ തന്നെന്നും മറിയാമ്മ പറഞ്ഞു. പത്തനംതിട്ടയിൽ അച്ചു ഉമ്മൻ പ്രചാരണത്തിന് ഇറങ്ങുമെന്നും അവർ വ്യക്തമാക്കി.
എ.കെ ആൻറണിയുടെ മകൻ ബിജെപിയിലേക്ക് പോയതും പത്തനംതിട്ടയിൽ സ്ഥാനാർഥി ആയതിനെ കുറിച്ചും മറിയാമ്മ പ്രതികരിച്ചു. എ.കെ ആന്റണിയുടെ കുടുംബവുമായി അടുപ്പമുണ്ട്. അനിൽ ആന്റണി മകനെ പോലെ തന്നെയാണ്.പക്ഷേ ആശയപരമായി എതിർക്കും. അതൊന്നും വ്യക്തിബന്ധത്തെ ബാധിക്കില്ല. വ്യക്തിപരമായ സംഘർഷമില്ല. പത്തനംതിട്ടയിൽ കോൺഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങും. കോൺഗ്രസും ഇന്ത്യ മുന്നണിയും തെരഞ്ഞെടുപ്പിൽ ജയിക്കണമെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു.