ഒറ്റ മുറിയി​ലെ പിഞ്ചോമനകൾ

ഒറ്റ മുറിയി​ലെ പിഞ്ചോമനകൾ

കോഴിക്കോട്: സ്‌കൂളുകളും ക്ലാസ് മുറികളും ഹൈടെക്കാക്കുമ്പോൾ, പി​ഞ്ചു കുഞ്ഞുങ്ങൾക്കായുള്ള അങ്കണവാടികൾ മി​ക്കതും പ്രവർത്തി​ക്കുന്നത് ചോർന്നൊലിക്കുന്ന ഒറ്റ മുറിയി​ൽ!

സംസ്ഥാനത്ത് വാടകക്കെട്ടിടത്തിൽ തിങ്ങിഞെരുങ്ങി പ്രവർത്തിക്കുന്നത് 7072 അങ്കണവാടികളാണെന്നാണ് റിപ്പോർട്ട്.

ഇതിൽ1636 എണ്ണം വാടകരഹിതമാണ്. ആകെയുള്ള 33120 അങ്കണവാടികളിൽ 8708 എണ്ണത്തിനും സ്വന്തമായി കെട്ടിടമില്ല. സ്വന്തം കെട്ടിടത്തിൽ ആകെ 24412 അങ്കണവാടികളാണുള്ളത്.

പരിമിതികളാൽ വീർപ്പുമുട്ടുന്ന അങ്കണവാടികൾ

പരിമിതികളാൽ വീർപ്പുമുട്ടുന്ന അങ്കണവാടികൾ കൂടുതൽ തലസ്ഥാനത്താണ്.

ഇവിടെ 3061 അങ്കണവാടികളുള്ളതിൽ 1057 എണ്ണത്തിനും കെട്ടിടമില്ലെന്നാണ് റിപ്പോർട്ട്. ഇതിൽ 100 എണ്ണം വാടകരഹിതമാണ്. കുറവ് വയനാട്ടിലാണ്.

876 അങ്കണവാടികളി​ൽ 70 എണ്ണം മാത്രമാണ് ഇവിടെ വാടകയിൽ പ്രവർത്തിക്കുന്നത്. ഏറ്റവും കൂടുതൽ അങ്കണവാടികളുള്ള മലപ്പുറത്ത് 3808ൽ 697 എണ്ണവും പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ്.

വാടകയ്ക്കോ മറ്റേതെങ്കി​ലും കെട്ടിടങ്ങളുടെ ഭാഗങ്ങളി​ലോ പ്രവർത്തിക്കുന്ന അങ്കണവാടികളുടെ സ്ഥിതി വളരെ പരിതാപകരമാണ്.

അതിതീവ്രമഴ തുടരും; ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

കുട്ടികൾക്ക് കളിക്കാനോ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാനോ സ്ഥലമില്ല. ടോയ്‌ലെറ്റ് ഇല്ലാത്തവയുമേറെയാണ്.

അങ്കണവാടികളുടെ വാടകയിനത്തിൽ മാസം തോറും ഒന്നരക്കോടി​യിലധികമാണ് സർക്കാർ ചെലവഴിക്കുന്നത്.

ഗ്രാമങ്ങളിൽ 600 വരെ ചതുരശ്ര അടി വിസ്തീർണമുള്ള അങ്കണവാടി കെട്ടിടങ്ങൾക്ക് 2000 രൂപയും നഗരങ്ങളിൽ 6,000വുമാണ് അടിസ്ഥാന വാടക.

വാടകയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്. സ്ഥലം വാങ്ങാൻ ആവശ്യത്തിന് ഫണ്ട് ലഭിക്കാത്തതാണ് ഒട്ടുമിക്ക അങ്കണവാടികളും നേരിടുന്ന വെല്ലുവിളി.

കുറഞ്ഞത് മൂന്ന് സെന്റ് ഭൂമിയെങ്കിലും കെട്ടിടം നിർമ്മിക്കാൻ വേണം. പക്ഷെ വനിത ശിശുവികസന വകുപ്പ് അനുവദിക്കുന്ന നാമമാത്രമായ തുക ഒരു സെന്റ് സ്ഥലം വാങ്ങാൻ പോലും തികയാറില്ല.

സ്ഥലം ലഭിച്ചുകഴിഞ്ഞാൽ ത്രിതല പഞ്ചായത്ത്, ജനപ്രതിനിധികൾ, ഐ.സി.ഡി.എസ് തുടങ്ങിയ ഫണ്ട് ഉപയോഗിച്ചാണ് സാധാരണയായി കെട്ടിടം പണിയുക.

വിവിധ പദ്ധതികളിലുൾപ്പെടുത്തി അങ്കണവാടികൾക്കായി സ്ഥലം ലഭ്യമാക്കാനുള്ള നടപടി സ‌ർക്കാർ സ്വീകരിച്ചുവരുന്നതായി അധികൃതർ വ്യക്തമാക്കി.

ദുരന്തത്തിന്റെ ഉത്തരം തേടി; ബ്ലാക്ക് ബോക്സ് ഡീകോഡ് ചെയ്യുന്നു

ജില്ല……….ആകെ അങ്കണവാടി……വാടകക്കെട്ടിടത്തിലുള്ളവ

തിരുവനന്തപുരം…… 3061……………………………………1057

കൊല്ലം……………………….2723……………………………………820

പത്തനംതിട്ട……………..1389…………………………………….493

ആലപ്പുഴ……………………2150……………………………………..942

കോട്ടയം……………………2050……………………………………..558

ഇടുക്കി………………………1561………………………………………135

എറണാകുളം………….2858………………………………………677

തൃശൂർ……………………..3016………………………………………..396

പാലക്കാട്………………..2838…………………………………………414

മലപ്പുറം……………………3808…………………………………………..697

വയനാട്……………………876…………………………………………….70

കോഴിക്കോട്…………..2938……………………………………………446

കണ്ണൂർ……………………..2504……………………………………………273

കാസർകോഡ്………..1348…………………………………………….94

ആകെ അങ്കണവാടികൾ…….33120

വാടകക്കെട്ടിടത്തിൽ…..7072

സ്വന്തംകെട്ടിടത്തിൽ……24412

കെട്ടിടമില്ലാത്തത്………….8708

ശങ്കുവിന്റെ ആഗ്രഹം പോലെ നടക്കട്ടെ… അങ്കണവാടിയിൽ ബിരിയാണി റെഡി

തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ച് കൊടുത്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു വനിത ശിശുവികസന വകുപ്പ് പരിഷ്‌ക്കരിച്ചു.

ശങ്കുവിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട മന്ത്രി വീണാ ജോര്‍ജ് ശങ്കുവിന്റെ അഭിപ്രായം പരിഗണിച്ച് ഭക്ഷണ മെനു പരിശോധിക്കും എന്ന് അന്ന് പറഞ്ഞത് പ്രകാരമാണ് മെനു പരിഷ്കരിച്ചത്.

പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തി രുചികരമാക്കിയാണ് ഇത്തവണ ഭക്ഷണ മെനു പരിഷ്‌ക്കരിച്ചത്.

അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, ജനറല്‍ ഫീഡിംഗ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് നിലവിൽ പരിഷ്‌ക്കരിച്ചത്. ഇതാദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്.

പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലാണ് അങ്കണവാടി കുട്ടികള്‍ക്കുള്ള പരിഷ്‌കരിച്ച ‘മാതൃക ഭക്ഷണ മെനു’ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തത്.

വനിത ശിശുവികസന വകുപ്പ് വിവിധ തലങ്ങളില്‍ യോഗം ചേര്‍ന്ന ശേഷമാണ് കുട്ടികളുടെ ആരോഗ്യം ഉറപ്പ് വരുത്തി ഭക്ഷണ മെനു പരിഷ്‌ക്കരിച്ചത്.

മുട്ട ബിരിയാണി, പുലാവ് എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് മെനു ഇപ്പോൾ ക്രമീകരിച്ചിട്ടുള്ളത്. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും 3 ദിവസം വീതമാക്കി മാറ്റിയിട്ടുണ്ട്.

പരിഷ്‌ക്കരിച്ച ഭക്ഷണ മെനു അനുസരിച്ച് ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് കുട്ടികൾക്ക്നല്‍കുക.

തിങ്കളാഴ്ച പ്രാതലിന് പാല്‍, പിടി, കൊഴുക്കട്ട/ഇലയട, ഉച്ചഭക്ഷണമായി ചോറ്, ചെറുപയര്‍ കറി, ഇലക്കറി, ഉപ്പേരി/തോരന്‍, പൊതുഭക്ഷണമായി ധാന്യം, പരിപ്പ് പായസം.

ചൊവ്വാഴ്ച പ്രാതലിന് ന്യൂട്രി ലഡു, ഉച്ചയ്ക്ക് മുട്ട ബിരിയാണി/മുട്ട പുലാവ്, ഫ്രൂട്ട് കപ്പ്, പൊതുഭക്ഷണമായി റാഗി അട.

ബുധനാഴ്ച പ്രാതലിന് പാല്‍, പിടി, കൊഴുക്കട്ട/ഇലയട, കടല മിഠായി, ഉച്ചയ്ക്ക് പയര്‍ കഞ്ഞി, വെജ് കിഴങ്ങ് കൂട്ട് കറി, സോയ ഡ്രൈ ഫ്രൈ, പൊതുഭക്ഷണം ഇഡ്ഡലി, സാമ്പാര്‍, പുട്ട്, ഗ്രീന്‍പീസ് കറി.

വ്യാഴാഴ്ച രാവിലെ റാഗി, അരി-അട/ഇലയപ്പം, ഉച്ചയ്ക്ക് ചോറ്, മുളപ്പിച്ച ചെറുപയര്‍, ചീരത്തോരന്‍, സാമ്പാര്‍, മുട്ട, ഓംലറ്റ്, പൊതുഭക്ഷണമായി അവല്‍, ശര്‍ക്കര, പഴം മിക്സ്.

വെള്ളിയാഴ്ച പ്രാതലായി പാല്‍, കൊഴുക്കട്ട, ഉച്ചഭക്ഷണമായി ചോറ്, ചെറുപയര്‍ കറി, അവിയല്‍, ഇലക്കറി, തോരന്‍, പൊതുഭക്ഷണമായി ഗോതമ്പ് നുറുക്ക് പുലാവ്.

ശനിയാഴ്ച രാവിലെ ന്യൂട്രി ലഡു, ഉച്ചയ്ക്ക് വെജിറ്റബിള്‍ പുലാവ്, മുട്ട, റൈത്ത, പൊതു ഭക്ഷണമായി ധാന്യ പായസം എന്നിവ നല്‍കുന്നതാണ്.

English Summary :

Anganwadis, meant for young children, operate in makeshift, leaky single rooms, contrasting with the hi-tech upgrades in schools and classrooms.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

Related Articles

Popular Categories

spot_imgspot_img