web analytics

എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി: ശക്തമായ കാറ്റും മഴയും  കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച ( ജൂൺ 27) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

അതേ സമയംവൃഷ്ടി പ്രദേശത്ത് മഴ ശക്തമായതോടെ മുല്ലപ്പെരിയാര് അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തം. വ്യാഴാഴ്ച രാവിലെ് 133.65 അടിയാണ് ജലനിരപ്പ്.

നിലവിലെ റൂൾ കർവ് പ്രകാരം അണക്കെട്ടിൽ സംഭരിയ്ക്കാൻ തമിഴ്നാടിന് കഴിയുക 136 അടി വെള്ളമാണ്. മഴ ശക്തകുകയോ വൃഷ്ടി പ്രദേശത്ത് നീരൊഴുക്ക് വർധിക്കുകയോ ചെയ്താൽ അണക്കെട്ട് തുറക്കേണ്ടി വരും.

2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. വ്യാഴാഴ്ചത്തെ കണക്കു പ്രകാരം 84.4 മില്ലീമീറ്റർ മഴയാണ് പ്രദേശത്ത് പെയ്തത്.

അണക്കെട്ടിലേയ്ക്ക് സെക്കൻഡിൽ 4153.89 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. തിമിഴ്നാട് സെക്കൻഡിൽ 1851.81 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.

കഴിഞ്ഞ വർഷം അണക്കെട്ടിൽ ഈ സമയം 121.2 അടി വെള്ളമാണുണ്ടായിരുന്നത്. മുൻ വര്ഷത്തേക്കാൾ 12 അടി വെള്ളം അണക്കെട്ടിൽ കൂടുതലാണ്.

72 അടി പരമാവധി സംഭരണ ശേഷിയുള്ള തമിഴ്നാടിന്റെ വൈഗ അണക്കെട്ടില് 63 അടിയാണ് നിലവിലെ ജലനിരപ്പ്. കേരളത്തിൽ കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ തമിഴ്നാട് വൈഗൈ അണക്കെട്ട് തുറന്നു.

വൈഗ അണക്കെട്ടിൽ നിന്ന് സെക്കൻഡിൽ 3000 ഘനയടി വെള്ളമാണ് നിലവിൽ പുറത്തേയ്ക്ക് ഒഴുക്കുന്നത്. വൈഗ നദിക്കരയിൽ മുന്നറിയിപ്പും നൽകി.

കേരളത്തിൽ കാലവർഷം ശക്തമായി മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ടു പോകേണ്ടി വന്നാൽ വൈഗൈ അണക്കെട്ടിലാണ് ജലം സംഭരിക്കുക.

English Summary :

Considering the strong winds and heavy rainfall, an orange alert has been issued in Ernakulam district. In this context, the District Collector has announced a holiday for all educational institutions, including professional colleges, on Friday (June 27).

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

Other news

സ്കൂളുകളിൽ ഇനി അടിമുടി മാറ്റം! വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നിർബന്ധം; ബാലാവകാശ കമ്മീഷന്റെ ഉത്തരവ്

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് സംസ്ഥാന ബാലാവകാശ...

പ്ലാനറ്ററി പരേഡ്..! നൂറ്റാണ്ടിലെ തന്നെ ഏറ്റവും അപൂർവ്വമായ ആകാശവിസ്മയങ്ങളിൽ ഒന്ന് ഫെബ്രുവരിയിലെ ഈ ദിവസം കാണാം..!

പ്ലാനറ്ററി പരേഡ് ഫെബ്രുവരിയിലെ ഈ ദിവസം കാണാംനൂറ്റാണ്ടിലെ തന്നെ ഏറ്റവും അപൂർവ്വമായ...

വാക്ക് പാലിച്ച് സ്റ്റാലിൻ: തമിഴ്‌നാട്ടിൽ വനിതകൾക്ക് കൈമാറിയത് 5000 രൂപ വീതം

തമിഴ്‌നാട്ടിൽ വനിതകൾക്ക് കൈമാറിയത് 5000 രൂപ വീതംതമിഴ്നാട്ടിലെ കോടിക്കണക്കിന് വരുന്ന സ്ത്രീകൾക്ക്...

അതീവസുരക്ഷയുള്ളപാങ്ങോട് സൈനിക ക്യാമ്പിൽ വൻ മോഷണം: രണ്ട് കോടി വിലമതിക്കുന്ന ആനക്കൊമ്പുകൾ നഷ്ടപ്പെട്ടു

അതീവസുരക്ഷയുള്ളപാങ്ങോട് സൈനിക ക്യാമ്പിൽ വൻ മോഷണംഅതീവസുരക്ഷയുള്ള തിരുവനന്തപുരംപാങ്ങോട് സൈനിക ക്യാമ്പിൽ വൻ...

ലണ്ടനിലെ കിങ്സ്ബറി ഹൈസ്കൂളിൽ വിദ്യാർത്ഥികളെ കുത്തിവീഴ്ത്തി പതിമൂന്നുകാരൻ; ആക്രമണം അജ്ഞാത ദ്രാവകം സ്പ്രേ ചെയ്തശേഷം

ലണ്ടനിലെ കിങ്സ്ബറി ഹൈസ്കൂളിൽ വിദ്യാർത്ഥികളെ കുത്തിവീഴ്ത്തി പതിമൂന്നുകാരൻ വടക്കൻ ലണ്ടനിലെ...

ഇയം ആകാശവാണിയാം… സമ്പ്രതി വാർത്താഃ ശ്രൂയന്താം… പണ്ട് വാർത്ത കേൾക്കാൻ  ഇന്ന് പോസ്റ്റർ ഒട്ടിക്കാൻ; റേഡിയോ കിയോസ്കുകളുടെ കഷ്ടകാലം!

ഇയം ആകാശവാണിയാം… സമ്പ്രതി വാർത്താഃ ശ്രൂയന്താം… പണ്ട് വാർത്ത കേൾക്കാൻ  ഇന്ന് പോസ്റ്റർ...

Related Articles

Popular Categories

spot_imgspot_img