web analytics

മയക്കുമരുന്ന് കേസ്; നടൻ കൃഷ്ണ അറസ്റ്റിൽ

ചെന്നൈ: ലഹരിക്കേസിൽ തമിഴ് നടൻ കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. നടൻ ശ്രീകാന്ത് ഉൾപ്പെട്ട ലഹരിക്കേസിലാണ് നടപടി. കൃഷ്ണയുടെ സുഹൃത്ത് കെവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചെന്നൈ പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റു ചെയ്തത്.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ കൃഷ്ണ സജീവമായിരുന്നുവെന്നും ചാറ്റുകളിലൂടെ മയക്കുമരുന്ന് ഉപയോഗിക്കുന്ന സമയത്തെയും സ്ഥലത്തെയും കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.

വിപുലമായ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റെന്നും പൊലീസ് അറിയിച്ചു. മയക്കുമരുന്ന് കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിലായതിന് പിന്നാലെ കൃഷ്ണ ഒളിവിൽ പോയതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. വീര, മാരി 2 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് നടൻ കൃഷ്ണ.

നേരത്തെ മയക്കുമരുന്ന് കടത്തിന് എഐഎഡിഎംകെ മുൻ എക്സിക്യൂട്ടീവ് അം​ഗം പ്രസാദ്, ഘാന സ്വദേശി ജോൺ, സേലം സ്വദേശി പ്രദീപ് എന്നിവരെ നുങ്കമ്പാക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇവരിൽ പ്രസാദ് ആണ് ശ്രീകാന്തിന് മയക്കുമരുന്ന് നൽകിയതായി മൊഴി നൽകിയതെന്നാണ് റിപ്പോർട്ട്. ഇവരിൽ നിന്ന് നടൻ ശ്രീകാന്ത് മയക്കുമരുന്ന് വാങ്ങി ഉപയോ​ഗിച്ചതായും തെളിഞ്ഞിരുന്നു.

തുടർന്ന് ശ്രീകാന്തിനെ ചോദ്യം ചെയ്തപ്പോൾ കഴിഞ്ഞ ഒരു വർഷത്തോളമായി നടൻ ലഹരി ഉപയോ​ഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ശ്രീകാന്തിനെതിരെ നാലു വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ശ്രീകാന്ത് കൊക്കെയ്ൻ വാങ്ങിയെന്ന് അന്വേഷണത്തിൽ വ്യക്തമായ തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചിരുന്നു. 43 തവണയായി അഞ്ച് ലക്ഷം രൂപയ്ക്ക് ശ്രീകാന്ത് കൊക്കെയ്ൻ വാങ്ങിയതായാണ് സൂചന.

മയക്കുമരുന്ന് വാങ്ങിയതിന്റെ സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിക്കുന്ന ഡിജിറ്റൽ പണമിടപാട് വിവരങ്ങൾ, വിൽപ്പനക്കാരുമായുള്ള മൊബൈൽ സന്ദേശങ്ങൾ തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്.

Summary: Tamil actor Krishna has been arrested by the police in connection with a drug case that also involves actor Srikanth. Krishna’s friend Kevin was also taken into custody.

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

തൃശൂരിനെ നടുക്കി മഹാദുരന്തം: ആകാശപ്പൂരത്തിന് മുൻപേ കരിമരുന്നുശാലയിൽ കൂട്ടക്കുരുതി; മുണ്ടത്തിക്കോട്ട് മരണം 9 കടന്നു

തൃശൂർ: നാടിനെ നടുക്കി തൃശൂർ മുണ്ടത്തിക്കോട്ട് പടക്കനിർമാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ...

പയ്യന്നൂരിൽ സുരക്ഷ ശക്തമാക്കുന്നു; സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിന് പിന്നാലെ നഗരം സിസിടിവി നിരീക്ഷണത്തിലേക്ക്

പയ്യന്നൂരിൽ സുരക്ഷ ശക്തമാക്കുന്നു; സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിന് പിന്നാലെ നഗരം...

സ്‌ട്രോങ്ങ് റൂമിൽ സിസിടിവി പണിമുടക്കി; അട്ടിമറി സംശയിച്ച് യുഡിഎഫ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

സ്‌ട്രോങ്ങ് റൂമിൽ സിസിടിവി പണിമുടക്കി; അട്ടിമറി സംശയിച്ച് യുഡിഎഫ്, തെരഞ്ഞെടുപ്പ് കമ്മീഷന്...

വിജിലൻസ് ട്രൈബ്യൂണലുകൾ വെള്ളാനകളോ? സമഗ്രമായ ഓഡിറ്റിന് ഉത്തരവിട്ട് ഹൈക്കോടതി

വിജിലൻസ് ട്രൈബ്യൂണലുകൾ വെള്ളാനകളോ? സമഗ്രമായ ഓഡിറ്റിന് ഉത്തരവിട്ട് ഹൈക്കോടതി കൊച്ചി: സംസ്ഥാനത്തെ വിജിലൻസ്...

​‘ഞങ്ങൾ തുടങ്ങി’; വിമർശനങ്ങൾക്കിടെ മഴക്കാലപൂർവ്വ ശുചീകരണവുമായി തിരുവനന്തപുരം നഗരസഭ

​‘ഞങ്ങൾ തുടങ്ങി’; വിമർശനങ്ങൾക്കിടെ മഴക്കാലപൂർവ്വ ശുചീകരണവുമായി തിരുവനന്തപുരം നഗരസഭ തിരുവനന്തപുരം: വിവാദങ്ങൾക്കിടെ നഗരത്തിൽ...

പേരാമ്പ്രയിലെ സ്‌ട്രോങ് റൂം തുറന്ന സംഭവം: റിട്ടേണിങ് ഓഫീസർക്ക് ഗുരുതര വീഴ്ചയെന്ന് കളക്ടറുടെ റിപ്പോർട്ട്

കോഴിക്കോട്: പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വോട്ടിങ് അനുബന്ധ രേഖകൾ സൂക്ഷിച്ച റൂം...

Related Articles

Popular Categories

spot_imgspot_img