അമേരിക്കയുടെ നാല്‍പ്പതിയേഴാമത് പ്രസിഡന്റിനെ അമേരിക്കന്‍ ജനത തെരെഞ്ഞെടുക്കുകയാണ്. ഏതാനും മണിക്കൂറുകൾക്കകം ഫലം പ്രഖ്യാപിക്കും. ഇതോടൊപ്പം, തെരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറിലെ ഇന്ത്യന്‍ സാന്നിധ്യവും ചര്‍ച്ചയാകുകയാണ്. An Indian language on the ballot paper in the US presidential election
1965-ലെ വോട്ടിങ് റൈറ്റ്‌സ് ആക്ട് പ്രകാരമാണ് ഇന്ത്യന്‍ ഭാഷയെ ന്യൂയോര്‍ക്ക് ബാലറ്റുകളില്‍ ഉള്‍പ്പെടുത്തിയത്.
200-ഓളം ഭാഷകള്‍ സംസാരിക്കുന്ന പൗരന്മാർ വസിക്കുന്ന ന്യൂയോര്‍ക്കിലെ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറുകളില്‍ ഒരു ഇന്ത്യന്‍ ഭാഷയുമുണ്ട്. ഇന്ത്യന്‍ ഭാഷയായ ബംഗാളിയാണത്.
2013-ലാണ് ആദ്യമായി ബാലറ്റ് പേപ്പറില്‍ ബംഗാളി ഭാഷയെ ഉള്‍പ്പെടുത്തുന്നത്. ഇംഗ്ലീഷിനു പുറമെ മറ്റു നാലു ഭാഷകളാണുള്ളത്.ചൈനീസ്, സ്പാനിഷ്, കൊറിയന്‍ എന്നിവയാണ് മറ്റ് മൂന്ന് ഭാഷകള്‍. പോളീങ് സ്‌റ്റേഷനുകളില്‍ വോട്ടിങ് സുഗമമാക്കാനാണ് ഇത്തരത്തിലൊരു സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടിങ് പ്രക്രിയയിലെ സുപ്രധാനമായ വിവരങ്ങള്‍ ബംഗാളി ഭാഷ സംസാരിക്കുന്ന പൗരന്മാര്‍ക്ക് മനസ്സിലാക്കാനും ഈ ബാലറ്റ് സംവിധാനം വഴിയൊരുക്കുന്നു.