ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം
മലപ്പുറം: തെരുവ് നായ റോഡിന് കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മലപ്പുറം മങ്കടയിലെ കർക്കിടകം ജംഗ്ഷനിലാണ് അപകടമുണ്ടായത്.
വെള്ളില യു.കെ. പാടി സ്വദേശി കടുകുന്നൻ നൗഫലാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.
തെരുവുനായയെ ഇടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തുടർന്ന് റോഡിൽ തലയിടിച്ചാണ് നൗഫൽ മരിച്ചത്. തെരുവ് നായയെ ഇടിക്കാതിരിക്കാൻ ഡ്രൈവർ ഓട്ടോറിക്ഷ വെട്ടിച്ചതാണ് അപകടത്തിനു കാരണം.
ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റു. ഈ യാത്രക്കാരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നൗഫലിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നാല് വയസുള്ള കുഞ്ഞ് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ട്
കോട്ടയം: ചാര്‍ജ് ചെയ്യാനെത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ് മരിച്ച അപകടത്തിന് കാരണം ബ്രേക്കിന് പകരം ആക്‌സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം.
അമ്മയുടെ നെഞ്ചില്‍ തല ചായ്ച്ച് കിടക്കവേയാണ് കുഞ്ഞിന് ജീവന്‍ നഷ്ടമായത്.
കോട്ടയം വാഗമണില്‍ ആണ് സംഭവം. നേമം ശാന്തിവിള സ്വദേശിനി ആര്യയുടെ മകന്‍ നാലു വയസുള്ള അയാന്‍ഷ് നാഥ് ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ആര്യ നിലവിൽ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലാ പോളിടെക്‌നിക് കോളജിലെ അധ്യാപികയാണ് ആര്യ.
ഭര്‍ത്താവിനൊപ്പം വാഗമണ്‍ കാണാനെത്തിയതായിരുന്നു ആര്യയും മകനും.
ചാര്‍ജിങ് സ്റ്റേഷനില്‍ കാര്‍ ചാര്‍ജ് ചെയ്യാന്‍ നിര്‍ത്തിയിട്ട ശേഷം അമ്മയും മകനും കസേരയിൽ ഇരിക്കുകയായിരുന്നു.
ഈ സമയം ചാര്‍ജ് ചെയ്യാനായി കയറിവന്ന മറ്റൊരു കാറാണ് ഇരുവരുടെയും മുകളിലേക്ക് ഇടിച്ചു കയറിയത്.
കാര്‍ ഇവരെ ഭിത്തിയോട് ചേര്‍ത്ത് ഇടിച്ചുനിര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിക്കൂടി കാര്‍ പിന്നോട്ട്നീക്കിയാണ് അമ്മയേയും കുഞ്ഞിനേയും ആശുപത്രിയില്‍ എത്തിച്ചത്.
ആശുപത്രിയിലെത്തിക്കുമ്പോഴേക്കും കുഞ്ഞിന് ജീവന്‍ നഷ്ടമായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
കാര്‍ ഓടിച്ചിരുന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കരുനാഗപ്പള്ളി സ്വദേശി ജയകുമാറിനെതിരെയാണ് കേസ് എടുത്തത്.
സംസ്ഥാനത്ത് വീണ്ടും നിപ മരണം
പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ ബാധിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മണ്ണാർക്കാട് സ്വദേശിയായ അമ്പതു വയസുകാരനാണ് മരിച്ചത്.
നേരത്തെ മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇദ്ദേഹത്തിന് നിപ സ്ഥിരീകരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് അഞ്ചു മണിയോടെയാണ് മരണം സംഭവിച്ചത്.
ആരോഗ്യനില വഷളായതോടെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണ് അമ്പതുകാരൻ ആദ്യം ചികിത്സതേടിയത്.
സ്ഥിതി കൂടുതൽ ഗുരുതരമായതോടെ വെള്ളിയാഴ്ച വൈകിട്ട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാൽ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ഐസൊലേറ്റ് ചെയ്താണ് ചികിത്സിച്ചത്.
കടുത്ത ശ്വാസതടസ്സം ഇദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെയാണ് ഇന്നലെ വൈകുന്നേരമാണ് മരണം സംഭവിച്ചത്.
നേരത്തെ മക്കരപ്പറമ്പ് സ്വദേശിയായ യുവതിയും നിപ ബാധിച്ചു മരിച്ചിരുന്നു.
അതേസമയം പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
Summary: A tragic accident occurred at Karkidakam Junction in Mankada, Malappuram, when a stray dog suddenly crossed the road, causing an auto-rickshaw to overturn. The driver, Kadukunnan Noufal from Vellila, U.K. Padi, lost his life in the incident.