പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കൊച്ചി: കൊച്ചിയിൽ പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഇടപ്പള്ളി പോണേക്കരയിലാണ് സംഭവം. അഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടികളെയാണ് കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

തൊട്ടടുത്തുള്ള വീട്ടില്‍ കുട്ടികള്‍ ട്യൂഷനു പോകുമ്പോഴാണ് സംഭവം നടന്നത്. ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് കാറില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം.

കൈയില്‍ പിടിച്ച് വലിച്ചതോടെ കുട്ടികള്‍ നിലവിളിക്കുകയും കുതറിയോടുകയും ചെയ്തു. ഇതോടെ സംഘം ശ്രമം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.

സംഭവത്തില്‍ എളമക്കര പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ച് വരികയാണ്.

സംഭവം ഇങ്ങനെ

വെള്ളിയാഴ്ച വൈകീട്ട് നാലേമുക്കാലോടെയായിരുന്നു സംഭവം. കുട്ടികളുടെ വീട്ടില്‍ നിന്ന് മൂന്ന് വീടിന്റെ ദൂരത്താണ് ഇവർ ട്യൂഷന് പോകുന്ന വീട് ഉള്ളത്. വൈകീട്ട് ട്യൂഷനു പോകാന്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍.

കുട്ടികൾ ഇരുവരേയും യാത്രയാക്കി മുത്തശ്ശി വീടിന്റെ ഗേറ്റിന് സമീപത്ത് നിന്നിരുന്നു. രണ്ട് കുട്ടികളും വീട്ടില്‍ നിന്നിറങ്ങി നടക്കവേ ഒരു വെള്ള കാര്‍ അടുത്തുകൊണ്ടുവന്ന് നിര്‍ത്തി.

കാറിന്റെ പിന്‍വശത്തിരുന്നയാള്‍ കുട്ടികള്‍ക്കു നേരേ മിഠായികള്‍ നീട്ടി. ഇളയ കുട്ടി മിഠായി വാങ്ങിയെങ്കിലും മൂത്ത കുട്ടി ഇത് വാങ്ങി കളഞ്ഞു. ഇതിനിടെ സംഘം മിഠായി വാങ്ങിയ കുട്ടിയെ ബലം പ്രയോഗിച്ച് കാറിലേക്ക് വലിച്ച് കയറ്റാന്‍ ശ്രമം നടത്തി.

തുടർന്ന് കുട്ടികള്‍ ഉറക്കെ കരയുകയായിരുന്നു. ഈ സമയത്ത് തന്നെ സമീപത്തുണ്ടായിരുന്ന ഒരു പട്ടി കുരച്ചുകൊണ്ട് കാറിന് സമീപത്തേക്ക് എത്തുകയും ചെയ്തു.

ഇതോടെ ഇവര്‍ കാറിന്റെ ഡോര്‍ അടച്ചു. ഇവിടെ നിന്നും കുതറിയോടിയ കുട്ടികള്‍ ട്യൂഷനു പോകുന്ന വീട്ടിലേക്ക് കയറിയതോടെ കാര്‍ വേഗത്തില്‍ ഓടിച്ചുപോയി.

പിന്നാലെ ട്യൂഷന്‍ ടീച്ചറോട് വിവരങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ കുട്ടികളുടെ വീട്ടുകാരെ വിളിച്ചു പറയുകയും സംഭവം ഉടൻ തന്നെ പോലീസില്‍ അറിയിക്കുകയും ചെയ്തു.

അതേസമയം സ്ഥലത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് തട്ടിക്കൊണ്ട് പോകല്‍ ശ്രമം നടത്തിയതെന്നാണ് നിഗമനം. സംഭവം നടന്ന ഭാഗത്ത് സിസിടിവികള്‍ ഇല്ല.

അതുകൊണ്ട് തന്നെ കുട്ടികളെ നേരത്തെ നിരീക്ഷിച്ച ശേഷമാണ് തട്ടിക്കൊണ്ടുപോകൽ ശ്രമം നടത്തിയതെന്നാണ് കരുതുന്നത്. അതേസമയം ഈ കാര്‍ ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്കുശേഷം പെരുമനത്താഴം റോഡിലേക്ക് വരുന്നതും പോകുന്നതും പ്രദേശവാസികളില്‍ ചിലര്‍ കണ്ടിട്ടുള്ളതായാണ് പുറത്തുവരുന്ന വിവരം.

യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; കേസ് അന്വേഷിക്കാനെത്തിയ എസ് ഐ യുടെ കൈ പ്രതി കടിച്ചു മുറിച്ചു

വടകര: വടകരയിൽ ഓട്ടോയാത്രയ്ക്കിടെ യുവതിയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ വടകര പോലീസിനുനേരെ കണ്ണൂർ ചമ്പാടിൽ യുവാവിന്റെ അക്രമം.

സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചമ്പാടിലെ പറമ്പത്ത് സജീഷ് കുമാറി (40)നെയാണ് പിടികൂടിയത്. ഇയാൾക്കെതിരെ വില്ല്യാപ്പള്ളി സ്വദേശിനിയായ യുവതി പോലീസിൽ പരാതി നൽകിയിരുന്നു.

ആശുപത്രിയിലേക്ക് പോകാനായി ബുധനാഴ്ച രാവിലെ വില്ല്യാപ്പള്ളിയിൽ നിന്നും യുവതിയും കുട്ടിയും ഇയാളുടെ ഓട്ടോറിക്ഷയിൽ കയറിയിരുന്നു.

എന്നാൽ ഓട്ടോറിക്ഷ വടകരയിലേക്ക് വരാതെ ഏതൊക്കെയോ ഊടുവഴിയിലൂടെ പോവുകയും യുവതി ബഹളം വെച്ചപ്പോൾ കയ്യിൽക്കയറി പിടിക്കുകയും ചെയ്തു. പിന്നാലെ ആയഞ്ചേരി ഭാഗത്ത് ഇറക്കിവിട്ടു.

യുവതി ഓട്ടോറിക്ഷയുടെ നമ്പർ നോക്കിവെച്ചിരുന്നു. ഇതുപ്രകാരം പോലീസിൽ പരാതി നൽകി. വണ്ടി നമ്പർ നോക്കി ആളെ മനസിലാക്കിയ പോലീസ് രാത്രി 11 മണിയോടെ ഇയാളെത്തേടി ചമ്പാട്ടിലെ വീട്ടിലെത്തിയപ്പോഴാണ് പോലീസിനു നേരെ അക്രമം അഴിച്ചുവിട്ടത്.

Summary: An attempted abduction of two young girls aged 5 and 6 in a car has been reported from Ponekkara, Edappally, Kochi. police launch an investigation.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കടകംപള്ളി സുരേന്ദ്രനെതിരെ...

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം തിരുവനന്തപുരം: ദേശീയപാതയിൽ ഥാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ...

മദപ്പാടിലായിരുന്ന ആന പാപ്പാൻമാരെ കുത്തിവീഴ്‌ത്തി

മദപ്പാടിലായിരുന്ന ആന പാപ്പാൻമാരെ കുത്തിവീഴ്‌ത്തി ആലപ്പുഴ: മദപ്പാടിലായിരുന്ന ഹരിപ്പാട് സ്‌കന്ദൻ എന്ന ആന...

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം രൂപ പിഴയും തടവും..! കാരണമിതാണ്….

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം...

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും പ്രതി ഒളിവിൽ

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും...

Related Articles

Popular Categories

spot_imgspot_img