web analytics

എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചു; മൂന്ന് മരണം

എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചു; മൂന്ന് മരണം

ഫരീദാബാദ്: എയർ കണ്ടിഷണറിന്റെ കംപ്രസർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഹരിയാനയിലെ ഫരീദാബാദിൽ ദാരുണ സംഭവം നടന്നത്.

സച്ചിൻ കപൂർ (49), ഭാര്യ റിങ്കു കപൂർ (48), മകൾ സുജൻ കപൂർ (13) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഇവരുടെ വളർത്തു നായയും ചത്തു. ജനാലയിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെട്ട ഇവരുടെ മകൻ ആര്യൻ കപൂർ (24) അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുകയാണ്.

ഫരീദാബാദിൽ ഗ്രീൻ ഫീൽഡ് കോളനിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു സച്ചിന്റെ കുടുംബം. തിങ്കളാഴ്ച പുലർച്ചെ 3.30 ഓടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് കംപ്രസർ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പൊട്ടിത്തെറിക്ക് പിന്നാലെ മുറിക്കുള്ളിൽ പുക നിറഞ്ഞതോടെ ഉണർന്ന സച്ചിനും ഭാര്യയും മകളും വളർത്തുനായയ്ക്കൊപ്പം ടെറസിലേക്ക് കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ടെറസിലേക്കുള്ള വാതിൽ പൂട്ടിയിരുന്നതിനാൽ ഇവർക്ക് പുറത്തേക്ക് കടക്കാനായില്ല.

തുടർന്ന് പുക ശ്വസിച്ച് ഇവർ കുഴഞ്ഞുവീഴുകയായിരുന്നു. ഈ സമയം മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന ആര്യൻ ജനാലയിലൂടെ പുറത്തേക്ക് ചാടി. വീഴ്ചയിൽ ആര്യന്റെ കാലുകൾ ഒടിഞ്ഞിട്ടുണ്ട്.

പൊലീസും അഗ്നിരക്ഷാസേനയും എത്തി തീയണച്ച് മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

അപകടത്തിൽ നാലു വയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ നാലു വയസുകാരി മരിച്ചു. കണ്ണൂർ മുണ്ടേരി സ്വദേശിയായ ഐസ മറിയമാണ് മരിച്ചത്. ഇന്നലെ രാത്രി ബംഗളൂരുവിനും മൈസൂരുവിനും ഇടയില്‍ രാമനഗരിയിലാണ് അപകടം നടന്നത്.

മയ്യില്‍ ഐടിഎം കോളജ് ചെയര്‍മാന്‍ സിദ്ദീഖിന്റെയും സബീനയുടെയും മകളാണ് മരിച്ച ഐസ മറിയം. ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് കുടുംബസമേതം രണ്ടു കാറുകളിലായി ബംഗളൂരുവില്‍ വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ പോയി മടങ്ങുന്നതിനിടെയായിരുന്നു ദാരുണ സംഭവം നടന്നത്.

കാര്‍ ഓടിച്ചിരുന്നയാളെ പരിക്കുകളോടെ ബംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഹമ്മദ് റിയാന്‍, ഫാത്തിമത്ത് ശഹസ് എന്നിവരാണ് ഐസയുടെ സഹോദരങ്ങള്‍.

ഇടുക്കി വാഴത്തോപ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാത ശിശുവിനു ദാരുണാന്ത്യം; ദമ്പതികൾക്കെതിരെ നാട്ടുകാർ


ഇടുക്കി വാഴത്തോപ്പിൽ നടന്ന വീട്ടിലെ പ്രസവം ദാരുണാന്ത്യത്തിൽ കലാശിച്ചു. വീട്ടിൽ പ്രസവിച്ച നവജാത ശിശു മരിച്ചു. ജോൺസൺ – ബിജി ദമ്പതികളുടെ കുഞ്ഞാണ് മരണപ്പെട്ടത്. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

പ്രസവത്തിനിടെ രക്തസ്രാവമുണ്ടായ ബിജിയെ ആശുപത്രിയിലേക്ക് മാറ്റാൻ നാട്ടുകാരും ആരോഗ്യ പ്രവർത്തകരും പലതവണ ആവശ്യപ്പെട്ടെങ്കിലും ദമ്പതികൾ അത് നിരസിച്ചു.

“കർത്താവ് രക്ഷിക്കും” എന്ന മറുപടിയാണ് അവർ സ്ഥിരമായി പറഞ്ഞിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ഒടുവിൽ പൊലീസ് ബലം പ്രയോഗിച്ചാണ് ബിജിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

പ്രദേശവാസികളുമായി യാതൊരു ബന്ധവുമില്ലാതെ കുടുംബം ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. ഇന്ന് ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി പരിശോധിക്കുമ്പോഴാണ് കുഞ്ഞ് മരിച്ചതായി തിരിച്ചറിഞ്ഞത്.

മുൻപും നിരവധി തവണ ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞിട്ടും ദമ്പതികൾ അന്ധവിശ്വാസം മൂലം ചികിത്സ തേടാൻ വിസമ്മതിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

Summary: An air conditioner compressor explosion killed three members of a family in Faridabad, Haryana. The deceased were identified as Sachin Kapoor (49), his wife Rinku Kapoor (48), and their daughter Sujan Kapoor (13).

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

Related Articles

Popular Categories

spot_imgspot_img