തൃശ്ശൂർ: അമൃത ടിവി ക്യാമറാമാൻ പി വി അയ്യപ്പന്‍ അന്തരിച്ചു. 54 വയസ്സായിരുന്നു. രോഗബാധിതനായി ചികിത്സയിലിയിരിക്കെയാണ് മരണം സംഭവിച്ചത്. അമൃത ടിവിയുടെ തൃശൂർ ബ്യൂറോ ക്യാമറാമാൻ ആണ് അദ്ദേഹം.(Amrita TV cameraman passed away)
ചേറ്റുപുഴ കണ്ണപുരം പാങ്ങാടത്ത് വീട്ടില്‍ പരേതനായ വേലായുധന്റെയും വള്ളിയമ്മയുടെയും മകനാണ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. ഭാര്യ: ജിജി അയ്യപ്പന്‍. മകന്‍: അദ്വൈത് കൃഷ്ണ.