ലണ്ടൻ: ഇന്ത്യയില്‍ നിന്നുള്ള അമൃത് വിസ്‌കിക്ക് ഇന്റര്‍നാഷണല്‍ സ്പിരിറ്റ് ചലഞ്ചില്‍ അംഗീകാരം. ലണ്ടനില്‍ നടന്ന ഇന്റര്‍നാഷണല്‍ സ്പിരിറ്റ് ചലഞ്ചില്‍ ജാപ്പനീസ്, സ്‌കോട്ടിഷ്, ഐറിഷ് സിംഗിള്‍ മാള്‍ട്ട് വിസ്‌കികളെ പിന്തള്ളിയാണ് ഇന്ത്യന്‍
കമ്പനി നേട്ടം സ്വന്തമാക്കിയത്.Amrit Whiskey from India gets recognition in International Spirit Challenge
അമൃത് ഫ്യൂഷന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി, അമൃത് അമാല്‍ഗം മാള്‍ട്ട് വിസ്‌കി, അമൃത് നേറ്റിവിറ്റി ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി, അമൃത് ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി കാസ്‌ക് സ്‌ട്രെങ്ത്, അമൃത് പ്ലീറ്റഡ് സിംഗിള്‍ മാള്‍ട്ട് വിസ്‌കി എന്നിവയ്ക്കാണ് അംഗീകാരം ലഭിച്ചത്.
കര്‍ണാടകയിലെ പ്രമുഖ ഡിസ്റ്റിലറിയാണ് അമൃത്. രാധാകൃഷ്ണ ജഗ്ദലെ 1948ലാണ് കമ്പനി തുടങ്ങുന്നത്. അടുത്തിടെ ഇന്ത്യന്‍ വിസ്‌കി ബ്രാന്‍ഡായ ഇന്ദ്രി ലോകത്തെ അതിവേഗ വളര്‍ച്ച നേടുന്ന ബ്രാന്‍ഡായി മാറിയിരുന്നു. പുറത്തിറക്കി രണ്ടു വര്‍ഷം കൊണ്ട് ഒരു ലക്ഷം കുപ്പികള്‍ വിറ്റഴിച്ചിരുന്നു
ലണ്ടനിൽ നടന്ന 2024 ഇൻ്റർനാഷനൽ സ്പിരിറ്റ്സ് ചലഞ്ചിലാണ് അമൃത് ഡിസ്റ്റിലറീസിന്റെ ഫ്ലാഗ്ഷിപ്പ് സിംഗിൾ മാൾട്ട് വിസ്കി കിരീടം ചൂടിയത്. സ്കോട്ട്ലൻഡ്, അയർലൻഡ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള ലോകപ്രശസ്ത വിസ്കി ബ്രാൻഡുകളെ പിന്തള്ളിയാണ് അമൃത് ഫ്യൂഷൻ വിസ്കി ഈ നേട്ടം കരസ്ഥമാക്കിയത്.
ചലഞ്ചിന്റെ 29-ാം പതിപ്പിലെ “വേൾഡ് വിസ്കി” വിഭാഗത്തിൽ അമൃത് ഡിസ്റ്റിലറീസ് അഞ്ച് സ്വർണ മെഡലുകളാണ് കരസ്ഥമാക്കിയത്. രാജ്യാന്തര മദ്യനിർമ്മാണ രംഗത്ത് ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെയും സമാനതകളില്ലാത്ത ഗുണനിലവാരത്തെയും അടിവരയിടുന്നതാണ് ഈ വിജയം. ഇതോടെ ആഡംബര സ്പിരിറ്റുകളുടെ മുൻനിര നിർമ്മാതാവ് എന്ന നിലയിൽ അമൃത് ഡിസ്റ്റിലറീസ് ആഗോളതലത്തിൽ സ്ഥാനം ഉറപ്പിച്ചു.
ബെംഗളൂരു ആസ്ഥാനമായുള്ള മദ്യനിർമ്മാണ കമ്പനിയാണ് അമൃത് ഡിസ്റ്റിലറീസ്. കർണാടകക്കാരനായ രാധാകൃഷ്ണ ജഗ്ദാലെ 1948-ലാണ് ഇത് ആരംഭിച്ചത്. ബാംഗ്ലൂരിലെ രാജാജി നഗറിലാണ് ഇതിൻറെ ആസ്ഥാനം. ഗുണനിലവാരമുള്ള സിംഗിൾ മാൾട്ട് വിസ്കിയ്ക്ക് പേരുകേട്ട ബ്രാൻഡ് ആണ് അമൃത്.
സിൽവർ കപ്പ് ബ്രാണ്ടിയായിരുന്നു അവരുടെ ആദ്യ ഉൽപ്പന്നം. ജപ്പാൻ, നെതർലാൻഡ്സ്, നോർവേ, സിംഗപ്പൂർ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, സ്വീഡൻ, സ്വിറ്റ്സർലൻഡ്, തായ്‍വാൻ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുൾപ്പെടെ 23 രാജ്യങ്ങളിൽ അമൃത് ഡിസ്റ്റിലറീസിൻറെ വിസ്കി വിൽക്കുന്നു. സിംഗിൾ മാൾട്ട് വിസ്കി മാത്രമല്ല, ബ്രാണ്ടി, റം, വോഡ്ക, ജിൻ, ബ്ലെൻഡഡ് വിസ്കി, സിൽവർ ഓക്ക് ബ്രാണ്ടി, ഓൾഡ് പോർട്ട് റം തുടങ്ങിയവയെല്ലാം കമ്പനിയുടെ ഉൽപ്പന്നങ്ങളിൽപ്പെടുന്നു.
ലോകപ്രശസ്ത എഴുത്തുകാരനും, വിസ്കി നിരൂപകനുമായ ജിം മുറെ, 2005ലും 2010ലും 100 ൽ 82 എന്ന റേറ്റിംഗ് നൽകിയതിന് ശേഷമാണ് ബ്രാൻഡ് പ്രശസ്തമായത്. 2010 ൽ അമൃത് ഫ്യൂഷൻ സിംഗിൾ മാൾട്ട് വിസ്കിയെ ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ വിസ്കിയായി മുറെ തിരഞ്ഞെടുത്തു. വിലയും നിലവാരവും കുറഞ്ഞതാണ് ഇന്ത്യൻ വിസ്കിയെന്നുള്ള പൊതു അഭിപ്രായം മാറ്റാൻ ബ്രാൻഡിന് കഴിഞ്ഞെന്ന് അമേരിക്കൻ മാസികയായ വിസ്കി അഡ്വക്കേറ്റിന്റെ എഡിറ്ററായ ജോൺ ഹാൻസെൽ എഴുതി.
ഇതാദ്യമായല്ല, രാജ്യാന്തരഅംഗീകാരങ്ങൾ ബ്രാൻഡിനെ തേടി എത്തുന്നത്. 2019 ൽ, അമൃത് ഫ്യൂഷൻ സിംഗിൾ മാൾട്ട് വിസ്‌കി “വേൾഡ് വിസ്‌കി ഓഫ് ദ ഇയർ അവാർഡും”, അമൃത് ഡിസ്റ്റിലറീസ് 2019ലെ സാൻ ഫ്രാൻസിസ്‌കോയിലെ ബാർട്ടെൻഡർ സ്പിരിറ്റ്‌സ് അവാർഡിൽ “വേൾഡ് വിസ്‌കി പ്രൊഡ്യൂസർ ഓഫ് ദ ഇയർ” അവാർഡും നേടി.