കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; അതീവ ജാഗ്രതാ നിര്‍ദേശം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് രോഗികൾക്കും അമീബിക് മസ്തിഷ്‌ക ജ്വരം (Amoebic Meningoencephalitis) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സമാനരീതിയിൽ രോഗം സ്ഥിരീകരിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
അപൂർവമായി കണ്ടുവരുന്ന ഈ രോഗം രോഗികളുടെ ജീവന് ഗുരുതര ഭീഷണിയാണ്. സാധാരണയായി മലിനജല സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടാകുന്നത്. രോഗലക്ഷണങ്ങൾ സാധാരണ പനിയുമായി സാമ്യമുള്ളതിനാൽ പ്രാഥമിക ഘട്ടത്തിൽ തിരിച്ചറിയാൻ പ്രയാസമാണ്.
ആരോഗ്യവകുപ്പ് പൊതുജനങ്ങളെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. തലവേദന, പനി, ഛർദ്ദി, കഴുത്ത് മുറുകൽ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുന്നവർ ഉടൻ തന്നെ ചികിത്സ തേടണമെന്ന് അധികൃതർ നിർദേശിച്ചു.
അതേ സമയം താമരശ്ശേരിയില്‍ നാലാം ക്ലാസുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഓമശ്ശേരി സ്വദേശിയായ കുഞ്ഞിനും 49 വയസ്സുള്ള ആള്‍ക്കുമാണ് രോഗബാധ കണ്ടെത്തിയത്. പനി ലക്ഷണങ്ങളോടെയാണ് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.
എന്നാല്‍ രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഇവരുടെ രക്തവും സ്രവവും പരിശോധിച്ചത്. ഇവര്‍ മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുഞ്ഞിന് എങ്ങനെയാണ് രോഗബാധയുണ്ടായതെന്ന് ആരോഗ്യവകുപ്പ് വിശദമായി പരിശോധിച്ചു വരികയാണ്.
താമരശ്ശേരിയില്‍ കഴിഞ്ഞദിവസം നാലാം ക്ലാസ്സുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് താമരശ്ശേരി പ്രദേശത്ത്, പൊതു കുളം, തോട് തുടങ്ങിയ ഇടങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കണം തുടങ്ങിയ ജാഗര്താ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. നാലാം ക്ലാസുകാരിയുടെ സ്രവ സംപാളികള്‍ കൂടി പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം; അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം
കോഴിക്കോട്: താമരശ്ശേരിയില്‍ നാലാം ക്ലാസ് വിദ്യാർഥിനിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരത്തെ തുടർന്നെന്ന് സ്ഥിരീകരിച്ചു. സ്രവ പരിശോധനയിലാണ് കുട്ടിയുടെ മരണ കാരണം കണ്ടെത്തിയത്.
കോഴിക്കോട് കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിന്‍റെ മകൾ അനയ (9) ഇന്നലെ വൈകീട്ട് ആണ് മരിച്ചത്. തുടർന്ന് മെഡിക്കൽ കോളജ് മൈക്രോ ബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് അമീബിക് സാന്നിധ്യം സ്ഥിരീകരിച്ചത്.
അതേസമയം അനയയുടെ രണ്ട് സഹോദരങ്ങളും അച്ഛന്‍റെ സഹോദരനും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്. ഈ സാഹചര്യത്തിൽ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന വാര്‍ഡില്‍ ആരോഗ്യ വകുപ്പ് പനി സര്‍വേ നടത്തിയിട്ടുണ്ട്.
കോരങ്ങാട് എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്നു അനയ. പനി ബാധിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ ആദ്യം എത്തിച്ചത്.
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം വരെ സ്കൂളിൽ പോയിരുന്ന കുട്ടിക്ക് പെട്ടെന്നാണ് പനി ബാധിച്ചത്”
English Summary :
Two patients who sought treatment for fever at Kozhikode Medical College have been diagnosed with amoebic meningoencephalitis. Health department issues alert and urges public caution.
amoebic-meningoencephalitis-kozhikode-medical-college
Amoebic Meningoencephalitis, Kozhikode Medical College, Kerala Health News, Infectious Disease, Health Alert