മലപ്പുറത്തിന് പിന്നാലെ, തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്ക ജ്വരമെന്ന് സംശയം. കഴിഞ്ഞ മാസം 23ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച യുവാവിന് അമീബിക്ക് മസ്തിഷ്ക ജ്വരമെന്നാണ് സംശയിക്കുന്നത്. ഈ യുവാവിന്റെ സാമ്പിൾ നാളെ പരിശോധനയ്ക്ക് അയക്കും. Amoebic encephalitis in Thiruvananthapuram
മറ്റൊരു യുവാവ് ചികിത്സയിലാണ്. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളാണ് യുവാക്കൾ. ഇവർ കുളിച്ച കുളം ആരോഗ്യവകുപ്പ് അടച്ചു.
സമാന രോഗലക്ഷണങ്ങളോടെ മറ്റൊരു യുവാവും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചികിത്സയിൽ ഉള്ള യുവാവിന്റെ പ്രാഥമിക ഫലം പോസിറ്റീവാണ്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടക്കും.