web analytics

അമിത് ഷാ ആഭ്യന്തരം, രാജ്‌നാഥ് സിങ് പ്രതിരോധം, സുരേഷ് ഗോപി സാംസ്‌കാരികം; മന്ത്രിസഭാംഗങ്ങളുടെ വകുപ്പുകൾ ഇന്നറിയാം

കേന്ദ്ര മന്ത്രിസഭാംഗങ്ങളുടെ വകുപ്പുകൾ സംബന്ധിച്ച് ഇന്ന് പ്രഖ്യാപനം ഉണ്ടാകും. സുപ്രധാന വകുപ്പുകൾ ആയ ധനകാര്യം, പ്രതിരോധം,ആഭ്യന്തരം, വിദേശകാര്യം എന്നീ വകുപ്പുകൾ ബിജെപി നിലനിർത്തും. വിദേശകാര്യ മന്ത്രി സ്ഥാനത്ത് എസ് ജയശങ്കർ തുടരുമെന്നാണ് സൂചന.

അമിത് ഷായ്ക്ക് ആഭ്യന്തരവും രാജ്‌നാഥ് സിങ്ങിന് പ്രതിരോധവും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധനകാര്യവകുപ്പ് കഴിഞ്ഞ തവണ കൈകാര്യം ചെയ്ത നിര്‍മല സീതാരാമന് തന്നെ ലഭിക്കാനാണ് സാധ്യത. അതേസമയം പീയുഷ് ഗോയലിനെയും ഈ വകുപ്പിലേക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

72 മന്ത്രിമാരുടെയും വകുപ്പുകൾ സംബന്ധിച്ച് രാവിലെയോടെ രാഷ്ട്രപതി ഭവനിൽ നിന്ന് വിജ്ഞാപനം ഇറങ്ങും എന്നാണ് പ്രതീക്ഷ.മറ്റു വകുപ്പുകളിൽ മാറ്റങ്ങളുടെ സാധ്യത നിലനിൽക്കുന്നുണ്ട്. ഘടകകക്ഷികൾക്ക് അഞ്ച് ക്യാബിനറ്റ് പദവികളാണ് നൽകിയിരിക്കുന്നത്. ജെഡിയുവിനും, ടിഡിപ്പിക്കും പ്രധാനപ്പെട്ട വകുപ്പുകൾ തന്നെ നൽകാനാണ് സാധ്യത.

മറ്റൊരു മലയാളിയായ ജോര്‍ജ് കുര്യന് വിദേശകാര്യ വകുപ്പ് സഹമന്ത്രിസ്ഥാനം ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ തവണ കൈകാര്യം ചെയ്ത ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ ചുമതലയില്‍ നിതിന്‍ ഗഡ്കരി തന്നെ തുടര്‍ന്നേക്കും.

ജവഹ‍ർ‌ലാൽ നെഹ്റുവിന് ശേഷം ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയാകുന്ന നേതാവാണ് നരേന്ദ്രമോദി. ഇത് മൂന്നാം തവണയാണ് മോദി സ‌ർക്കാർ അധികാരത്തിലെത്തുന്നത്.

കാബിനറ്റ് മന്ത്രിമാർ

രാജ്നാഥ് സിംഗ്
അമിത് ഷാ
നിതിൻ ഗഡ്കരി
ജഗത് പ്രകാശ് നദ്ദ
ശിവരാജ് സിംഗ് ചൗഹാൻ
നിർമല സീതാരാമൻ
എസ് ജയശങ്കർ
മനോഹർ ലാൽ ഖട്ടർ
എച്ച് ഡി കുമാരസ്വാമി
പിയൂഷ് ഗോയൽ
ധർമ്മേദ്ര പ്രധാൻ
ജിതം റാം മാഞ്ചി
രാജീവ് രഞ്ജൻ സിംഗ്/ലല്ലൻ സിംഗ്
സർബാനന്ദ സോനോവാൾ
ബീരേന്ദ്ര കുമാർ
റാം മോഹൻ നായിഡു
പ്രഹ്ലാദ് ജോഷി
ജുവൽ ഓറം
ഗിരിരാജ് സിംഗ്
അശ്വിനി വൈഷ്ണവ്
ജ്യോതിരാദിത്യ സിന്ധ്യ
ഭൂപേന്ദർ യാദവ്
ഗജേന്ദ്ര സിംഗ് ഷെഖാവത്
അന്നപൂർണാ ദേവി
കിരൺ റിജിജു
ഹർദീപ് സിംഗ് പുരി
മൻസുഖ് മാണ്ഡവ്യ
ജി കിഷൻ റെഡ്ഡി
ചിരാഗ് പാസ്വാൻ
സി ആർ പാട്ടീൽ

സഹമന്ത്രി (സ്വതന്ത്ര ചുമതല)

റാവു ഇന്ദർജിത് സിംഗ്
ജിതേന്ദർ സിംഗ്
അർജുൻ റാം മേഘ്‌വാൾ
പ്രതാപറാവു ഗണപതിറാവു ജാദവ്
ജയന്ത് ചൗധരി

സഹമന്ത്രിമാർ

ജിതിൻ പ്രസാദ
ശ്രീപദ് നായിക്
പങ്കജ് റാവു ചൗധരി
കൃഷൻ പാൽ ഗുർജാർ
രാംദാസ് അത്താവലെ
രാംനാഥ് താക്കൂർ
നിത്യാനന്ദ് റായ്
അനുപിരിയ പട്ടേൽ
വി സോമണ്ണ
ചന്ദ്രശേഖർ പെമ്മസാനി
എസ്പി സിംഗ് ബാഗേൽ
ശോഭ കരന്ദ്‌ലാജെ
കീർത്തി വർധൻ സിംഗ്
ബിഎൽ വർമ
ശന്തനു താക്കൂർ
സുരേഷ് ഗോപി
എൽ മുരുകൻ
അജയ് തംത
ബന്ദി സഞ്ജയ് കുമാർ
കമലേഷ് പാസ്വാൻ
ഭഗീരഥ് ചൗധരി
സതീഷ് ചന്ദ്ര ദുബെ
സഞ്ജയ് സേത്ത്
രവ്നീത് സിംഗ് ബിട്ടു
ദുർഗാദാസ് യുകെയ്
രക്ഷ ഖഡ്സെ
സുകാന്ത മജുംദാർ
സാവിത്രി താക്കൂർ
തോഖൻ സാഹു
രഭൂഷൻ ചൗധരി
ശ്രീനിവാസ വർമ്മ
ഹർഷ് മൽഹോത്ര
നിമുബെൻ ബംഭനിയ
മുരളീധർ മൊഹോൾ
ജോർജ് കുര്യൻ
പബിത്ര മാർഗരിറ്റ

Read More: അണ്ണാമലൈ അല്ല; പകരം എല്‍ മുരുകന്‍ മന്ത്രിയാകും

Read More: സമയബന്ധിതമായി തീരുമാനങ്ങൾ കൈക്കൊള്ളണം; നിയുക്ത മന്ത്രിമാർക്ക് നിർദേശവുമായി മോദി

Read More: നന്ദി പറയാനായി രാഹുൽ ഗാന്ധി 12-ന് വയനാട്ടിലെത്തും; ഉജ്ജ്വലമായ വരവേൽപ്പൊരുക്കാൻ ജില്ലാ നേതൃത്വം

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

Related Articles

Popular Categories

spot_imgspot_img