web analytics

മുഖ്യമന്ത്രി അമേരിക്കയിലേക്ക്

മുഖ്യമന്ത്രി അമേരിക്കയിലേക്ക്

തിരുവനന്തപുരം: കോട്ടയത്ത് മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ് വീട്ടമ്മ മരിച്ചതിന്റെ വിവാദം കത്തിനിൽക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. ഒരാഴ്ച നീളുന്ന ചികിത്സക്കയാണ് മുഖ്യമന്ത്രി പോകുന്നത്.

ഇന്ന് തന്നെ മുഖ്യമന്ത്രി യാത്ര തിരിക്കും. ദുബായ് വഴിയാണ് യാത്ര. നേരത്തെ ഓഗസ്റ്റിൽ പോകാനായിരുന്നു മുഖ്യമന്ത്രി തയാറെടുത്തിരുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് യാത്ര ചെയ്യുന്ന കാര്യം രാജ്ഭവനെ അറിയിച്ചു. ഇന്ന് രാത്രിയാണ് യാത്ര തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പകരം ചുമതല ആർക്കും നൽകിയിട്ടില്ല.

ഇതുസംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പുകൾ പുറത്തുവിട്ടിട്ടില്ല. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്.

യു എസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. 2018ലാണ് ആദ്യമായി ചികിൽസയ്ക്ക് പോയത്.

2022 ജനുവരി 11 മുതൽ 26വരെയും ഏപ്രിൽ അവസാനവും ചികിൽസയ്ക്കായി അമേരിക്കയിലേക്കു പോയിരുന്നു.

2018 സെപ്റ്റംബറിൽ തന്റെ ഒന്നാം സർക്കാരിന്റെ കാലത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സ നടത്തിയിരുന്നത്.

സംസ്ഥാനത്തെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഗുരുതര പ്രശ്‌നങ്ങൾ നടക്കുമ്പോഴാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്‌ക്കൽ തിരുവനന്തപുരം

മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ നിരവധി പ്രശ്‌നങ്ങൾ ഉയർന്നിരുന്നു.

ഇതിനിടെയാണ് കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് ഒരു സ്‌ത്രീ മരിച്ചത്. ഇതോടെ വിവാദം കത്തിപ്പടർന്നു. ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി പ്രതിഷേധം നടക്കുകയാണ്.

ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ എംഎൽഎ ധനസഹായം പ്രഖ്യാപിച്ചു.

5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മൻ ധനസഹായം പ്രഖ്യാപിച്ചത്.

ഉമ്മൻ ചാണ്ടി ഫൗണ്ടേഷനാണ് കുടുംബത്തിനു തുക നൽകുക. നേരത്തെ, സർക്കാർ ധനസഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ പ്രഖ്യാപിച്ചിരുന്നു.

ഇന്നത്തെ സംസ്കാര ചടങ്ങിനായി 50,000 രൂപയും നൽകുമെന്ന് മന്ത്രി വാസവൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റേയും ധനസഹായ പ്രഖ്യാപനം നടത്തിയത്.

അപകടം നടന്നയുടൻ ചാണ്ടി ഉമ്മൻ സ്ഥലത്തെത്തിയിരുന്നു. പിന്നീട് ചാണ്ടി ഉമ്മൻ്റേയും പ്രതിഷേധത്തെ തുടർന്നാണ് രക്ഷാപ്രവർത്തനമുൾപ്പെടെ നടന്നത്.

ആദ്യ ശമ്പളം സ്വീകരിക്കാൻ അമ്മയില്ല

തലയോലപ്പറമ്പ്: ജോലിയിൽ നിന്ന് ലഭിച്ച ആദ്യ ശമ്പളം അമ്മക്ക് നൽകാനായി ഓടിയെത്തിയതാണ് നവനീത്.

എന്നാൽ അത് സ്വീകരിക്കേണ്ട കൈകൾ ഇപ്പോൾ നിശ്ചലമായിരിക്കുന്നു. കണ്ടു നിന്നവർക്ക് പോലും ഹൃദയം നുറുങ്ങുന്ന കാഴ്ചയായിരുന്നു അത്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകനായ നവനീതിനു കഴിഞ്ഞ മാസമാണ് എറണാകുളത്തു ജോലി ലഭിച്ചത്.

എന്നാൽ ആദ്യ മാസത്തെ ശമ്പളം കഴിഞ്ഞ ദിവസം കിട്ടിയെങ്കിലും അമ്മയും സഹോദരിയും ആശുപത്രിയിലായതിനാൽ അത് അമ്മയെ ഏൽപ്പിക്കാൻ കഴിഞ്ഞില്ല.

തുടർന്ന് ഇന്നലെ അമ്മക്ക് നൽകാനായി നവനീത് ആശുപത്രിയിലെത്തി. എന്നാൽ അമ്മയുടെ ചലനമറ്റ ശരീരം ആണ് അവനെ കാത്തിരുന്നത്.

അപകടത്തിൽ മരിച്ചയാളെ ആദ്യം തിരിച്ചറിഞ്ഞതും നവനീത് ആയിരുന്നു.

കുടുംബസ്വത്തായി ലഭിച്ച 5 സെന്റ് സ്ഥലത്തു നിർമാണം പൂർത്തിയാകാത്ത ചെറിയ വീട്ടിലാണ് ബിന്ദുവും ഭർത്താവ് വിശ്രുതനും മക്കളായ നവമിയും നവനീതും ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിയും താമസിച്ചിരുന്നത്.

മേസ്തിരിപ്പണിക്കാരനായ ഭർത്താവ് വിശ്രുതന്റെയും തലയോലപ്പറമ്പിലെ വസ്ത്രശാലയിൽ ജോലി ചെയ്യുന്ന ബിന്ദുവിന്റെയും വരുമാനം കൊണ്ടാണു കുടുംബം കഴിയുന്നത്.

English Summary:

Amid the ongoing controversy surrounding the death of a homemaker in the Kottayam Medical College building collapse, Kerala Chief Minister Pinarayi Vijayan is leaving for the U.S. today for a week-long medical treatment. The trip, originally scheduled for August, has been advanced and will include a stopover in Dubai.

spot_imgspot_img
spot_imgspot_img

Latest news

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Other news

ഷൈന്‍ ടോം കേസില്‍ പോലീസിന് തിരിച്ചടി, ഫോറൻസിക് റിപ്പോർട്ട് പുറത്ത്

കൊച്ചി: മലയാള സിനിമാ ലോകത്തെ പിടിച്ചുലച്ച ലഹരിമരുന്ന് കേസിൽ നടൻ ഷൈൻ...

റോഡിലെ മരണം ഇനി പഴങ്കഥ; അപകടം നടക്കും മുൻപേ ‘സിഗ്നൽ’ ലഭിക്കും! അബുദാബിയുടെ അമ്പരപ്പിക്കും നീക്കം

റോഡ് അപകടങ്ങൾ പൂർണ്ണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് നിർമ്മിത ബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള...

‘GhostPairing’ സൂക്ഷിക്കണം: വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം; എന്താണിത് ?

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ന്യൂഡൽഹി ∙വാട്‌സ്ആപ്പ്...

പഴ്‌സും കാശും വീട്ടിലിരുന്നോട്ടെ! മലയാളി മാറിയത് ഇങ്ങനെ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ

കൊച്ചി: മലയാളി ഇനി പഴ്സ് തുറക്കില്ല, പകരം മൊബൈൽ തുറക്കും! കേരളത്തിൽ...

തൊട്ടു തൊട്ടില്ല; ലക്ഷം തൊടാൻ ഇനി വൈകില്ല; ഇന്നത്തെ പൊന്ന് വില

തൊട്ടു തൊട്ടില്ല; ലക്ഷം തൊടാൻ ഇനി വൈകില്ല; ഇന്നത്തെ പൊന്ന് വില തിരുവനന്തപുരം:...

അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി നിയമ സഹായ വേദി

അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി നിയമ സഹായ വേദി ബെംഗളൂരു: നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്കിടെ...

Related Articles

Popular Categories

spot_imgspot_img