web analytics

ഇന്ത്യയിലേക്ക് ഒറ്റക്ക് പോകരുത്

ഇന്ത്യയിലേക്ക് ഒറ്റക്ക് പോകരുത്

വാഷിങ്ടൻ: ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന അമേരിക്കൻ പൗരന്മാർക്ക് യുഎസിന്റെ അതീവ ജാഗ്രത നിർദേശം.

ഇന്ത്യയിലെ ചില ഇടങ്ങളിൽ ബലാത്സംഗവും അക്രമങ്ങളും കുറ്റകൃത്യങ്ങളും ഭീകരവാദവും വർധിച്ചുവരുന്നുണ്ടെന്നും

അതീവ ജാഗ്രത പാലിക്കണമെന്നുമുള്ള ‘ലെവൽ 2’ നിർദേശമാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇന്ത്യയിൽ കുറ്റകൃത്യങ്ങൾ അതിവേഗം വർധിച്ചുവരികയാണെന്നും ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള

അക്രമാസക്തമായ കുറ്റകൃത്യങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റു സ്ഥലങ്ങളിലും നടക്കുന്നുണ്ട്.

സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്നും അമേരിക്കയുടെ നിർദേശത്തിൽ പറയുന്നു. മുന്നറിയിപ്പില്ലാതെയോ മുന്നറിയിപ്പോടെയോ ഭീകരാക്രമണങ്ങൾ നടക്കാനുള്ള സാധ്യതകളും ഏറെയാണ്.

വിനോദസഞ്ചാര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയെ ഭീകരർ ലക്ഷ്യമിടുന്നുവെന്നും യു.എസ്കുറിപ്പിൽ പറയുന്നു.

ഒഡീഷ, ഛത്തീസ്ഗഡ്, ബംഗാൾ തുടങ്ങിയിടങ്ങളിലെ ചില ഗ്രാമീണ മേഖലകളിലേക്ക് യാത്ര ചെയ്യുന്നതിന് യുഎസ് സർക്കാർ ജീവനക്കാർക്ക് പ്രത്യേകാനുമതി നിർബന്ധമാക്കിയിട്ടുണ്ട്

‘‘ഗ്രാമപ്രദേശങ്ങളിലെ യുഎസ് പൗരന്മാർക്ക് അടിയന്തര സേവനങ്ങൾ നൽകുന്നതിന് അമേരിക്കൻ സർക്കാരിന് പരിമിതമായ കഴിവേയുള്ളൂ.

കിഴക്കൻ മഹാരാഷ്ട്ര, വടക്കൻ തെലങ്കാന മുതൽ പടിഞ്ഞാറൻ ബംഗാൾ വരെ ഈ പ്രദേശങ്ങൾ വ്യാപിച്ചുകിടക്കുന്നുണ്ട്.

അപകടസാധ്യതകൾ കാരണം, ഇന്ത്യയിൽ ജോലി ചെയ്യുന്ന യുഎസ് സർക്കാർ ജീവനക്കാർ ഈ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പ്രത്യേക അനുമതി നേടണം എന്നും കുറിപ്പിൽ പറയുന്നു.

സാറ്റലൈറ്റ് ഫോണോ ജിപിഎസ് ഉപകരണമോ കൈവശം വയ്ക്കുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണെന്നും 200,00 ഡോളർ പിഴയോ മൂന്ന് വർഷം വരെ തടവോ ലഭിക്കാം.

കൂടാതെ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്, പ്രത്യേകിച്ച് നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ’’ – സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നിർദേശത്തിൽ പറയുന്നു.

ജമ്മു കശ്മീർ മേഖലയിലേക്കുള്ള യാത്രയ്ക്കും പ്രത്യേകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഭീകരവാദവും ആഭ്യന്തര കലാപവും കാരണം ലഡാക്ക്, ലേ ഒഴികെയുള്ളിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഭീകരാക്രമണം ആഭ്യന്തര കലാപ സാധ്യതയും ഈ പ്രദേശങ്ങളിലുണ്ടെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ഇന്ത്യ -പാക് നിയന്ത്രണ രേഖയിൽ ഇത് സർവ സാധാരണമാണെന്നും കുറിപ്പിൽ പറയുന്നു. യുഎസ് പൗരന്മാർ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കരുതെന്ന് പ്രത്യേകം നിർദ്ദേശിക്കുന്നു.

ഇസ്രായേലിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കും

ഇസ്രായേൽ വിടാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്കായി യുകെ സർക്കാർ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തുന്നു.

യു.കെ.യിലേക്ക് മടങ്ങാൻ താത്പര്യമുള്ള പൗരന്മാരോട് ഓൺലൈൻ ഫോമുകൾ വഴി സീറ്റ് ബുക്ക് ചെയ്യാനും മുന്നറിയിപ്പ് ലഭിക്കാതെ യാത്ര ചെയ്യരുതെന്നും ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒരാഴ്ചയായി, രാജ്യത്തുനിന്നും അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ നിന്നും വിമാന സർവീസുകൾ ക്രമീകരിക്കുന്നതിനുള്ള പദ്ധതികളിൽ സർക്കാർ ഇസ്രായേൽ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു.

ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതിന് ശേഷമാണ് ഏറ്റവും പുതിയ നടപടികൾ.

പശ്ചിമേഷ്യയാകെ അശാന്തമാകുമെന്ന മുന്നറിയിപ്പാണ് പൗരന്മാരെ ഒഴിപ്പിക്കാൻ കാരണമായത്. ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെട്ടതും നടപടികൾക്ക് കാരണമായി.

Summary: The U.S. State Department has issued a Level 2 travel advisory urging American citizens to exercise increased caution while traveling to India. The advisory cites rising incidents of rape, crime, violence, and terrorism in certain regions.

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ ഉത്തരാഖണ്ഡിൽ...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍ മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ...

220 കോടിയുടെ മഹാഭാഗ്യവാൻ ഇന്ത്യക്കാരൻ തന്നെ…! ആ പ്രവാസിയുവാവ് ആരെന്നു വെളിപ്പെടുത്തി യുഎഇ ലോട്ടറി

220 കോടിയുടെ മഹാഭാഗ്യവാൻ ആരെന്നു വെളിപ്പെടുത്തി യുഎഇ ലോട്ടറി ദുബായ്∙ യുഎഇയുടെ ലോട്ടറി...

പോലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്‍പി ബൈജു പൗലോസിന് പരിക്ക്

പോലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്‍പി ബൈജു പൗലോസിന് പരിക്ക് തൃശൂർ: തൃശൂര്‍ കുട്ടനെല്ലൂരിലുണ്ടായ...

“ലിങ്ക് തുറക്കരുത്, വിവരം പങ്കുവയ്ക്കരുത്! ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ പൊലീസ് നിർദേശം”

"ലിങ്ക് തുറക്കരുത്, വിവരം പങ്കുവയ്ക്കരുത്! — ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് കുട്ടികളെ...

Related Articles

Popular Categories

spot_imgspot_img