web analytics

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലിരുന്ന 13 കാരി മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പെണ്‍കുട്ടിയ്ക്ക് ആണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള്‍ ദക്ഷിണ (13) ആണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.(amebic meningoencephalitis found again in kerala)

ജൂണ്‍ 12-ന് ആയിരുന്നു കുട്ടിയുടെ മരണം. അത്യപൂര്‍വ്വ അമീബയാണ് മരണ കാരണം എന്നാണ് പരിശോധനാ ഫലം. തലവേദനയും ചര്‍ദ്ദിയും ബാധിച്ച് കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളില്‍ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സാധാരണ അമീബ ശരീരത്തില്‍ പ്രവേശിച്ചാൽ അഞ്ച് ദിവസംകൊണ്ട് രോഗ ലക്ഷണങ്ങള്‍ കാണിക്കുകയും വളരെ പെട്ടന്നുതന്നെ ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യും. എന്നാൽ ഈ കുട്ടിയ്ക്ക് പൂളില്‍ കുളിച്ച് മൂന്നര മാസം കഴിഞ്ഞാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ജനുവരി 28-ന് ആണ് കുട്ടി യാത്ര പോയത്.

Read Also: തിരുവനന്തപുരം കളിയിക്കാവിളയിൽ കാറിനുള്ളിൽ യുവാവ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; കാറിൽ 10 ലക്ഷം രൂപയും

Read Also: വിമാനത്തിലെയും ബസ്സിലെയും പോലെ ട്രെയിനിൽ ഒരിക്കലും ഇഷ്ടപ്പെട്ട സീറ്റ് ബുക്ക് ചെയ്യാനാവില്ല, കാരണം ഇതാണ് !

Read Also: മൈതാനത്ത് പെരുന്നാൾ നമസ്‌കാരം നടത്തി; യു.പിയിൽ 11 പേരെ അറസ്റ്റ് ചെയ്തു; അനുമതി വാങ്ങാതെയാണ് പ്രാർത്ഥന നടത്തിയതെന്ന് പോലീസ്

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

1171 കഴിഞ്ഞ് 1174; ഇടയിലെ ഫയൽ മാഞ്ഞുപോയോ? എ.കെ.ജി സെന്റർ ഭൂമി ഇടപാടിൽ ദുരൂഹതയേറുന്നു

1171 കഴിഞ്ഞ് 1174; ഇടയിലെ ഫയൽ മാഞ്ഞുപോയോ? എ.കെ.ജി സെന്റർ ഭൂമി...

ഏപ്രിൽ 1 മുതൽ രാജ്യത്ത് പുതിയ നിയമങ്ങൾ: പാൻ, ഫാസ്റ്റാഗ്, ബാങ്കിംഗ് ഉൾപ്പെടെ വലിയ മാറ്റങ്ങൾ

ഏപ്രിൽ 1 മുതൽ രാജ്യത്ത് പുതിയ നിയമങ്ങൾ: പാൻ, ഫാസ്റ്റാഗ്, ബാങ്കിംഗ്...

‘കേരളത്തിൽ ഇനി എ ടീം ബിജെപി’; പാലക്കാട് ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പാലക്കാട്: കേരളം പതിറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന എൽഡിഎഫ് - യുഡിഎഫ് മുന്നണികളുടെ വഞ്ചനയ്ക്ക്...

ആനകളില്ലാത്ത തൃശൂരിലെ ആവേശപ്പൂരം! ആകാശപ്പൊട്ടും അലറുന്ന കെട്ടുകാളകളും; അന്തിമഹാകാളന്‍കാവ് വേല വർണാഭമായി

തൃശൂർ: പൂരങ്ങളുടെ നാടായ തൃശൂരിൽ ആനകളില്ലാതെയും ഒരു പൂരത്തിന് ഇത്രമേൽ ആവേശം...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

Related Articles

Popular Categories

spot_imgspot_img