കോഴിക്കോട്: കോഴിക്കോട് ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടതിനെ തുടർന്ന് രണ്ട് രോഗികള്‍ മരിച്ചു. രാമനാട്ടുകര കാക്കഞ്ചേരി ഭാഗത്ത് കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം നടന്നത്. അരമണിക്കൂറോളം ആംബുലൻസുകൾ ഗതാഗത കുരുക്കിൽപ്പെടുകയായിരുന്നു.(Ambulances were stuck in traffic jam; Two patients died in Kozhikode)
എടരിക്കോട് സ്വദേശി സുലൈഖ (54), വള്ളിക്കുന്ന് സ്വദേശി ഷജില്‍ കുമാർ എന്നിവരാണ് മരിച്ചത്. സുലൈഖയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട്ടെ ആശുപത്രിയിലേക്കും ഷജിൽ കുമാറിനെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
ഗതാഗത കുരുക്കിൽ നിന്ന് രണ്ടുരോഗികളെയും ഫറോക്കിലെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.