web analytics

പത്തനംതിട്ടയിൽ ആംബുലന്‍സിലെ പീഡനം: വിചാരണയ്ക്കിടെ കോടതിയില്‍ നാടകീയ സംഭവങ്ങൾ, ബോധരഹിതയായി അതിജീവിത

പത്തനംതിട്ട ആംബുലന്‍സ് പീഡനക്കേസിന്റെ വിചാരണയ്ക്കിടെ കോടതിയിൽ നാടകീയ രംഗങ്ങൾ. വിചാരണ നടക്കുന്നതിനിടെ അതിജീവിത കോടതിയില്‍ ബോധം കെട്ടുവീണുപത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ സാക്ഷിക്കൂട്ടിലാണ് 23-കാരി ബോധരഹിതയായി വീണത്.

പീഡനത്തിനുശേഷം ആബുലന്‍സില്‍വച്ച് പെണ്‍കുട്ടിയോട് മാപ്പു പറഞ്ഞുകൊണ്ട് പ്രതി സംസാരിക്കുന്നതിന്റെ ശബ്ദരേഖ അന്വേഷണസംഘം പെന്‍ഡ്രൈവില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ ശബ്ദരേഖ കോടതി കേള്‍ക്കുന്നതിനിടെയാണ് അതിജീവിത ബോധരഹിതയായത്. ഉടന്‍തന്നെ സര്‍ക്കാര്‍ നിയോഗിച്ച അഭിഭഷകരും കോടതി ജീവനക്കാരും ചേര്‍ന്ന് പെണ്‍കുട്ടിയെ കോടതിയുടെ പുറത്തെത്തിച്ചു.

ആവശ്യമെങ്കില്‍ പെണ്‍കുട്ടിക്ക് വൈദ്യസഹായം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചെങ്കിലും പെണ്‍കുട്ടി പിന്നീട് ആരോഗ്യം വീണ്ടെടുത്തതോടെ ഒന്നര മണിക്കൂറിനുശേഷം വിചാരണ പുനരാരംഭിച്ചു. കോവിഡ് രോഗിയായിരുന്ന സമയത്താണ് പെണ്‍കുട്ടി ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ടത്. അര്‍ധരാത്രി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ആംബുലന്‍സ് ഡ്രൈവറായ പ്രതി നൗഫല്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പ്രതിയെ ഉടൻതന്നെ പിഎസ് അറസ്റ്റ് ചെയ്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

പത്തനാപുരത്ത് സഹോദരങ്ങൾ ഏറ്റുമുട്ടും

പത്തനാപുരത്ത് സഹോദരങ്ങൾ ഏറ്റുമുട്ടും കൊല്ലം ∙ എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റിൽ സ്വന്തം സ്ഥാനാർത്ഥിയെ...

മല്ലിയില ഇഷ്ടമില്ലാത്തതിന്റെ പിന്നിൽ ചില ജനിതക കാരണങ്ങളുണ്ട്;ഗവേഷകർ പറയുന്നു

മല്ലിയിലയ്‌ക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ടായിട്ടും, ഇതിനെ പൂർണ്ണമായി ഒഴിവാക്കുന്നവരുടെ എണ്ണം...

മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് മഴ...

Related Articles

Popular Categories

spot_imgspot_img