ആലപ്പുഴ: പുറക്കാട് കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. സംഭവത്തെ തുടർന്ന് ആശങ്കയിലാണ് പ്രദേശത്തെ മൽസ്യത്തൊഴിലാളികൾ. ഇന്ന് രാവിലെയാണ് സംഭവം. അതേസമയം, കടൽ ഉൾവലിഞ്ഞതിന് പിന്നിലെ കാരണം വ്യക്തമല്ല.
നേരത്തെ, രണ്ട് തവണയാണ് ഇത്തരത്തിലുള്ള പ്രതിഭാസം കണ്ടതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. സുനാമിക്ക് മുമ്പും ചാകരയ്ക്ക് മുമ്പുമാണ് നേരത്തെ കടൽ ഉൾവലിഞ്ഞതായി കണ്ടിട്ടുള്ളത്. എന്നാൽ ഇത് ചാകരയ്ക്ക് മുമ്പുള്ള ഉൾവലിയലാണെന്ന നിഗമനത്തിലാണ് മത്സ്യത്തൊഴിലാളികൾ.