വ്യാജ മൊഴി;75 കാരൻ ജയിലിൽ കഴിയേണ്ടിവന്നത് 285 ദിവസം

വ്യാജ മൊഴി;75 കാരൻ ജയിലിൽ കഴിയേണ്ടിവന്നത് 285 ദിവസം

ആലപ്പുഴ: ആൺസുഹൃത്തിനെ രക്ഷിക്കാൻ നൽകിയ കള്ളമൊഴിയുടെ പേരിൽ 75 കാരൻ ജയിലിൽ കഴിയേണ്ടിവന്നത് 285 ദിവസം. പിന്നീട് പെൺകുട്ടി മൊഴി മാറ്റിയതിനെ തുടർന്ന്, ആലപ്പുഴ പോക്‌സോ കോടതി പ്രതിയെ വെറുതെവിട്ടു.

ആലപ്പുഴ ആറാട്ടുവഴി മുല്ലശേരി വീട്ടിൽ എം.ജെ. ജോസഫിനെയാണ് അഡിഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി റോയ് വർഗീസ് കുറ്റവിമുക്തനാക്കിയത്. 2022-ലാണ് കേസ് രജിസ്റ്റർ ചെയ്തത്.

ജോസഫ്, നഗരത്തിലെ ഒരു സ്കൂളിൽ സുരക്ഷാ ജീവനക്കാരനായിരുന്നു. വിദ്യാർത്ഥിനിയുടെ മാതാവുമായി പരിചയപ്പെടുകയും വീട്ടിലേക്ക് സഹായം നൽകുകയും ചെയ്തിരുന്നു. ഈ ഇടവേളയിൽ, വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നായിരുന്നു പരാതി. വിദ്യാർത്ഥിനി സഹപാഠികളോട് വിവരം പറഞ്ഞതോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

കുറ്റപത്രത്തിൽ, പെൺകുട്ടി ഗർഭിണിയാണെന്ന ആരോപണം ഒഴിവാക്കിയിരുന്നു. എന്നാൽ, ജാമ്യം ലഭിക്കാതെ വന്നതോടെ ജോസഫ് റിമാൻഡ് തടവുകാരനായി തുടരേണ്ടിവന്നു. വിചാരണ സമയത്ത്, ജോസഫ് തന്നെ പീഡിപ്പിച്ചിട്ടില്ല എന്നും, കാമുകനെ രക്ഷിക്കാനായിരുന്നു പരാതി എന്നും പെൺകുട്ടി സമ്മതിച്ചു.

പെൺകുട്ടി പറഞ്ഞത്:

കാമുകനുമായുള്ള ബന്ധത്തെക്കുറിച്ച് ജോസഫ് ഉപദേശിച്ചതിൽ വൈരാഗ്യം തോന്നി.

അതിനാലാണ് തെറ്റായ പരാതി നൽകിയത്.

കോടതി പിന്നീട് കേസ് വീണ്ടും അന്വേഷിക്കാൻ ആലപ്പുഴ നോർത്ത് പോലീസിന് നിർദേശം നൽകി. തുടർന്ന് പെൺകുട്ടിയുടെ കാമുകനെതിരെ കേസ് എടുത്ത് കുറ്റപത്രം സമർപ്പിച്ചു. എന്നാൽ അപ്പോഴും ജോസഫിനെതിരായ കേസ് അവസാനിപ്പിച്ചിരുന്നില്ല. രണ്ടാം വിസ്താരത്തിനുശേഷമാണ് കോടതി ജോസഫിനെ കുറ്റവിമുക്തനാക്കിയത്.

പ്രതിക്കുവേണ്ടി അഭിഭാഷകരായ പി.പി. ബൈജു, ഇ.ഡി. സഖറിയാസ് എന്നിവർ കോടതിയിൽ ഹാജരായി.

നെടുങ്കണ്ടത്ത് നിന്നും ഒരു പഴയ മൊബൈൽ വാങ്ങിയത് വിനയായി; തിഹാർ ജയിലിൽ കിടന്നത് 35 ദിവസം; ഇനി ഷമീമിന് തലയുയർത്തി നടക്കാം

ഇടുക്കി: യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ 30 ലക്ഷം രൂപ ആവശ്യപ്പെട്ട കേസിൽ ജയിലിലായ യുവാവ് നിരപരാധിയെന്ന് പോലീസ്.

കഴിഞ്ഞ വർഷം നവംബറിലാണ് യുവാവിനെ നെടുങ്കണ്ടത്ത് നിന്ന് ഡൽഹി പോലീസ് എത്തി അറസ്റ്റ് ചെയ്തത്. ഇതേ തുടർന്ന്35 ദിവസം ഷമീമിന് തിഹാർ ജയിലിൽ കഴിയേണ്ടി വന്നു.

നാണക്കേട് കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ഷമീം ഇപ്പോഴും ജീവിക്കുന്നത്. 6 വർഷമായി ഇടുക്കി നെടുങ്കണ്ടത്ത് താമസിക്കുന്ന ചെന്നൈ സ്വ​ദേശിയാണ് ഷമീം. താൻ നിരപരാധിയാണെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയതിന്റെ ആശ്വാസത്തിലാണ് ഷമീം.

കഴിഞ്ഞ വർഷം നവംബർ 22നാണ് ഷമീമിനെ നെടുങ്കണ്ടത്തു നിന്നും ഡൽഹി പോലീസ് അറസ്റ്റു് ചെയ്യുന്നത്. ഡൽഹി സ്വദേശിയായ യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ 30 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നായിരുന്നു കേസ്.

ഷമീമിന്റെ കൈവശം ഉള്ള വിദേശ ഫോൺ നമ്പർ ഉപയോഗിച്ച് പണം ആവശ്യപ്പെട്ട് വിളിയ്ക്കുകയും വാട്‌സ് ആപ്പില്‍ വീഡിയോ കോള്‍ ചെയ്യുകയും ചെയ്തുവെന്നായിരുന്നു ആദ്യ കണ്ടെത്തൽ. പെൺകുട്ടിയുടെ ആൺ സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തി ആദ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഈ കേസിൽ ഡൽഹി സ്വദേശി മാനവ് പഹാരിയ എന്നായളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചെന്നൈ സ്വദേശിയായ ഷമീം കഴിഞ്ഞ ആറു വർഷമായി നെടുങ്കണ്ടത്താണ് താമസം. കഴിഞ്ഞ വർഷം നെടുങ്കണ്ടത്തു നിന്നും ഇയാൾ ഒരു സെക്കന്റ് ഹാൻഡ് മൊബൈൽ ഫോൺ വാങ്ങിയിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിൽ ഷമീം ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിൽ നിന്നാണ് സന്ദേശമെത്തിയതെന്ന് മൊബൈൽ കമ്പനി പൊലീസിന് കത്തു നൽകിയതാണ് ഇയാൾ ജയിലിലാകാൻ കാരണം.

എന്നാൽ ഇത്തരത്തിൽ സന്ദേശങ്ങളൊന്നും അയച്ചിട്ടില്ലെന്ന നിലപാടിൽ ഷമീം ഉറച്ചു നിന്നതോടെയാണ് മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനക്ക് അയച്ചത്.

എന്നാൽ പരിശോധനയിൽ ഫോണിൽ നിന്നും ഇതിനുള്ള തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഒപ്പം ഒന്നാം പ്രതിയുമായോ പെൺകുട്ടിയുമായോ ഷമീമിന് ബന്ധമുണ്ടെന്നുള്ളതിനുള്ള തെളിവുകളും ദൃശ്യങ്ങളും ലഭിച്ചതുമില്ല.

ഇതോടെയാണ് ഷമീമിനെ കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ ഡൽഹി കോടതിയിൽ അപേക്ഷ നൽകുന്നത്. പക്ഷേ ചെയ്യാത്ത കുറ്റത്തിന് ഒരു വർഷത്തോളമാണ് ഷമീം കുറ്റാരോപിതനായത്.

പക്ഷേ എന്നിട്ടു ഈ സന്ദേശം അയച്ചതാരാണെന്ന് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. അടുത്ത ജനുവരി പത്തിന് കേസ് പരിഗണിക്കുമ്പോൾ നിരപരാധിത്വം ബോധ്യപ്പെട്ട കോടതി വെറുതെ വിടുമെന്നും അതു കഴിഞ്ഞാൽ അന്തസ്സായി തലയുയർത്തി നടക്കാമെന്നുമുള്ള വിശ്വാസത്തിലാണ് ഷമീമിപ്പോൾ കഴിയുന്നത്. അഭിഭാഷകരായ ബിജു പി രാമനും ജോൺ തോമസ് അറക്കലുമാണ് ഷമീമിനായി ഡൽഹി കോടതിയിൽ ഹാജരായത്.

English Summary :

In Alappuzha, a 75-year-old man spent 285 days in jail in a POCSO case after a girl gave a false statement. Court acquitted him once she changed testimony.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

നാളെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും

നാളെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ആഗസ്റ്റ്...

പച്ച ഓയ്സ്റ്റർ കഴിച്ച് രണ്ടുമരണം

പച്ച ഓയ്സ്റ്റർ കഴിച്ച് രണ്ടുമരണം ഫ്ലോറിഡ: അപൂർവയിനം ബാക്ടീരിയ മൂലമുണ്ടായ അണുബാധയെ തുടർന്ന്...

പുഴയിൽ ചാടിയ 21കാരിയുടെ മൃതദേഹം കണ്ടെത്തി

പുഴയിൽ ചാടിയ 21കാരിയുടെ മൃതദേഹം കണ്ടെത്തി മലപ്പുറം: 21 കാരിയായ യുവതി കൂട്ടിലങ്ങാടി...

റോൾസ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന ‘ഡ്രൈവർ അമ്മ’

റോൾസ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന 'ഡ്രൈവർ അമ്മ' 72 കാരിയായ മലയാളി മണിയമ്മയുടെ...

ഹൃദ്രോ​ഗ വിദ​ഗ്ധന്റെ മരണം ഹൃദയാഘാതം മൂലം

ഹൃദ്രോ​ഗ വിദ​ഗ്ധന്റെ മരണം ഹൃദയാഘാതം മൂലം ചെന്നൈ: തമിഴ്നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് കാർഡിയാക്...

ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; എത്തിയത് അടച്ചിട്ട പാലത്തിനിടെ അറ്റത്ത്; നദിയിലേക്കു വീണു 4 പേർക്ക് ദാരുണാന്ത്യം

ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; എത്തിയത് അടച്ചിട്ട പാലത്തിനിടെ അറ്റത്ത്; നദിയിലേക്കു...

Related Articles

Popular Categories

spot_imgspot_img