കോഴിക്കോട്: പയ്യോളി സ്റ്റേഷനിൽ നിർത്താതെ ആലപ്പി – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്. ഇന്നലെ രാത്രിയാണ് സംഭവം. സ്റ്റേഷൻ വിട്ട് രണ്ട് കിലോമീറ്റർ അകലെയുള്ള അയനിക്കാട് ആണ് തീവണ്ടി നിർത്തിയത്.(Alappuzha-kannur executive express miss payyoli station)
ട്രെയിനിലുള്ള യാത്രക്കാരിൽ പലരും പയ്യോളിയാണെന്ന് കരുതി അയനിക്കാട് ഇറങ്ങി. മറ്റുള്ളവർ വടകരയിലും ആണ് ഇറങ്ങിയത്. ദുരിതം നേരിട്ട യാത്രക്കാർ വടകര സ്റ്റേഷനിൽ പ്രതിഷേധിച്ചു. തുടർന്ന് യാത്രക്കാർക്ക് റെയിൽവേ വാഹന സൗകര്യം ഏർപ്പെടുത്തി നൽകുകയായിരുന്നു. പയ്യോളി സ്റ്റേഷനിൽ വണ്ടി കാത്ത് നിന്ന കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാരും വലഞ്ഞു.
കനത്ത മഴയിൽ പയ്യോളി സ്റ്റേഷന്‍റെ ബോർഡ് കാണാൻ കഴിയാതിരുന്നതാണ് പിഴവിന് കാരണമെന്ന് റെയിൽവേ വ്യക്തമാക്കി. ലോക്കോ പൈലറ്റിനെതിരെ റെയിൽവേ കൺട്രോളിങ്ങ് ഓഫീസറുടെ നേതൃത്വത്തിറെയിൽവേ കൺട്രോളിങ്ങ് ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന് ശേഷം നടപടി സ്വീകരിക്കുമെന്ന് റെയിൽവേ അറിയിച്ചു.
Read Also: ഡോണൾഡ‍് ട്രംപിന് വെടിയേറ്റു; ചെവിയ്ക്ക് പരിക്ക്; അക്രമികളിൽ ഒരാളെ വധിച്ചു; വീഡിയോ