സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില. ഇന്ന് പവന് ഒറ്റയടിക്ക് വര്‍ധിച്ചത് 680 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വർണ്ണത്തിന്റെ വില 53,600 രൂപയായി. 6700 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. 18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയും ഇന്ന് ഗ്രാമിന് 35 രൂപയായി ഉയര്‍ന്നു. അതേസമയം വെള്ളിവില ഇന്നും മാറ്റമില്ലാതെ ഗ്രാമിന് 88 രൂപയില്‍ തുടരുന്നു.
മാർച്ച് മാസം 29ന് ആണ് ആദ്യമായി സ്വർണ്ണ വില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണ്ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വർണ്ണവിലയാണ് ഈ മാസം രണ്ടാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. മെയ് രണ്ടിനും മെയ് എട്ടിനും സ്വർണ്ണവില 53000 ത്തിൽ എത്തിയിരുന്നു.
ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവാണ് സ്വർണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വർണ്ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും വിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണ്ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരാന്‍ കാരണം.
Read More: പണ്ടേ ദുർബല പോരെങ്കിൽ ഗർഭിണി; യാത്രക്കാരില്ലാത്ത കണ്ണൂർ വിമാനത്താവളത്തിന് പ്രതിസന്ധിയായി ആകാശ സമരം
Read More: ഇനി ഉരക്കുഴി വെള്ളച്ചാട്ടം കാണാം; 100 ദിവസത്തിന് ശേഷം കക്കയം തുറക്കുന്നു