പ്രയാഗ് രാജ്: മഹാ കുംഭമേളയിൽ പങ്കെടുത്ത് ബോളിവുഡ് നടൻ അക്ഷയ് കുമാർ. കുംഭമേളയിൽ പങ്കെടക്കുന്നവർക്ക് മികച്ച സൗകര്യങ്ങളൊരുക്കിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു അദ്ദേഹം അഭിനന്ദനം അറിയിച്ചു. തിരക്കേറിയ ദിവസമാണ് അക്ഷയ് കുമാർ എത്തിയത്.
‘കുംഭമേളക്കായി ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഒരുക്കിയതിന് മുഖ്യമന്ത്രി യോഗി ജിക്ക് നന്ദി. മഹാകുംഭമേളയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. വളരെ നല്ല അനുഭവമായിരുന്നു. യോഗിജി മികച്ച സൗകര്യങ്ങളാണ് ഇവിടെ ചെയ്തിരിക്കുന്നത്. 2019ൽ നടന്ന അവസാന കുംഭമേളയിൽ എത്തിച്ചേരാൻ ആളുകൾ ഒരുപാട് ബുദ്ധിമുട്ടിയിരുന്നത് ഞാൻ ഓർക്കുന്നു.
ഇത്തവണ കുംഭമേളയില്‍ പങ്കെടുക്കാനായി ഒരുപാട് ആള്‍ക്കാര്‍ എത്തി. അംബാനിയും അദാനിയും ഉൾപ്പടെ സിനിമാതാരങ്ങളും സെലിബ്രിറ്റികളൊക്കെ വന്നു. എന്നാൽ വളരെ നല്ല ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. ഇത് വളരെ നല്ല കാര്യമാണ്,’ അക്ഷയ് കുമാര്‍ കുറിച്ചു.
മലയാള സിനിമയിൽ നിന്നും നടൻ ജയസൂര്യ ഉൾപ്പടെയുള്ള താരങ്ങൾ കുംഭമേളയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.