web analytics

എകെ ആന്റണി വാർത്താസമ്മേളനം വിളിച്ചു

കോൺഗ്രസിൽ ചർച്ചകൾ പലവിധത്തിൽ

എകെ ആന്റണി വാർത്താസമ്മേളനം വിളിച്ചു

സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് വിശ്രമത്തിലുളള മുതിർന്ന നേതാവ് എകെ ആന്റണി വാർത്താസമ്മേളനം വിളിച്ചതോടെ കോൺഗ്രസിൽ ചർച്ചകൾ പലവിധത്തിൽ.

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലെംഗികാരോപണങ്ങളിൽ നാറി നിൽക്കുന്നതിന് ഇടയിലാണ് ആന്റണി മാധ്യമങ്ങളെ കാണുന്നത്. ഇതോടെ വിഷയത്തിൽ ഹൈക്കമാൻഡിന്റെ എന്തെങ്കിലും തീരുമാനം ഉണ്ടാകുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ നോക്കുന്നത്.

ആന്റണിയുടെ അപ്രതീക്ഷിത നീക്കം

ദീർഘകാലമായി രാഷ്ട്രീയ സംഭവങ്ങളിൽ പ്രതികരണം പ്രകടിപ്പിക്കാതെ പാർട്ടി കാര്യങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്ന ആന്റണി മാധ്യമങ്ങളെ നേരിട്ട് കാണാൻ തീരുമാനിച്ചത് പാർട്ടിക്കകത്ത് തന്നെ വലിയ ചർച്ചയ്ക്കിടയാക്കി.

കെ.പി.സി.സി. ഓഫീസ് സന്ദർശിക്കുന്നതിലൊഴികെ പൊതുവേദികളിൽ അധികം ഇടപെടാതെ വന്നിരുന്ന ആന്റണി, ഇപ്പോൾ മാധ്യമങ്ങളെ നേരിടാൻ ഇറങ്ങുമ്പോൾ എന്താണ് പറയുക എന്നത് കോൺഗ്രസ് അനുഭാവികളെയും എതിരാളികളെയും ഒരുപോലെ ആകർഷിച്ചിരിക്കുകയാണ്.

പാർട്ടി നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ ഹൈക്കമാൻഡ് ഇടപെടുമോ, അതിൻറെ ഭാഗമായി ആന്റണിയുടെ വാർത്താസമ്മേളനം ഒരു സൂചനയാണോ എന്നതും രാഷ്ട്രീയ മണ്ഡലത്തിലെ പ്രധാന ചോദ്യമായി മാറി.

രാഹുൽ മാങ്കൂട്ടത്തിൽ വിവാദം

രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങൾ കോൺഗ്രസിൻറെ പ്രതിച്ഛായയെ ഗുരുതരമായി ബാധിച്ചിരുന്നു. ആരോപണങ്ങൾ പുറത്തുവന്നതിനു പിന്നാലെ തന്നെ പാർട്ടി നേതാക്കൾ ശക്തമായ നടപടിയെടുത്തുവെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാൽ അതോടൊപ്പം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ തന്നെ കോൺഗ്രസ് സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി ആക്രമണം നടത്തിയതോടെ പാർട്ടി ഏകോപനത്തെക്കുറിച്ച് സംശയങ്ങൾ ഉയർന്നു.

സതീശൻ പാർട്ടിയുടെ വിശ്വാസ്യത സംരക്ഷിക്കാൻ രാഹുൽ നിയമസഭയിൽ എത്തേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാൽ ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് സതീശന്റെ നിർദ്ദേശം അവഗണിച്ച് രാഹുലിനെ സഭയിൽ എത്തിക്കുകയും, അതോടെ പാർട്ടി വലിയ പ്രതിസന്ധിയിലേക്കും വഴിമാറി.

എ ഗ്രൂപ്പിൻറെ നീക്കങ്ങൾ

കോൺഗ്രസ് ഹൈക്കമാൻഡിൻറെ അറിവോടെയായിരുന്നു നേതാക്കൾ ചേർന്ന് എടുത്ത തീരുമാനം എന്ന് പാർട്ടി വിശദീകരിച്ചിരുന്നുവെങ്കിലും, സതീശനെ മാത്രം ലക്ഷ്യമിട്ട് നടത്തിയ ആക്രമണം ആഭ്യന്തര തർക്കങ്ങളെ തുറന്നുകാട്ടി.

എ ഗ്രൂപ്പ് നിലപാടിൻറെ പേരിൽ പാർട്ടിയുടെ ഏകോപനം തന്നെ തകരാറിലായിരിക്കുകയാണ്.

മുതിർന്ന നേതാക്കളും സതീശൻറെ നിർദ്ദേശത്തെ പിന്തുണച്ചപ്പോൾ, ഗ്രൂപ്പ് രാഷ്ട്രീയം പാർട്ടിയുടെ പൊതുഭാവചിത്രത്തെ കൂടുതൽ ദുർബലമാക്കി. ഇത്തരം സാഹചര്യത്തിൽ പാർട്ടി നേതൃത്വം തന്നെ നിയന്ത്രണത്തിൽ ഇല്ലെന്ന വിമർശനം ശക്തമായി ഉയർന്നിട്ടുണ്ട്.

സണ്ണി ജോസഫിൻറെ നിശബ്ദത

കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് ഇത്തരം വിവാദങ്ങളിൽ പ്രതികരിക്കാതെ മിണ്ടാതിരുന്നത് വിമർശനങ്ങൾക്ക് വഴിവച്ചു. പാർട്ടി നേതൃത്വത്തിൻറെ ഭാഗത്ത് നിന്നും വ്യക്തമായ ഇടപെടൽ ഉണ്ടായിരുന്നില്ലെന്ന് നിരവധി നേതാക്കളും പ്രവർത്തകരും തുറന്നുപറഞ്ഞു. പ്രതിസന്ധി നിയന്ത്രിക്കാൻ നേതൃത്വം പരാജയപ്പെട്ടുവെന്നത് കോൺഗ്രസിൻറെ വലിയ നഷ്ടമായി മാറി.

ആന്റണിയുടെ പ്രതികരണം പ്രതീക്ഷിച്ച്

ഇത്തരം സാഹചര്യത്തിലാണ് ആന്റണിയുടെ വാർത്താസമ്മേളനം നടക്കുന്നത്. ഏറെ നാളായി പാർട്ടി കാര്യങ്ങളിൽ നിന്നും അകന്ന് നിന്നിരുന്ന ആന്റണി, ഇത്തവണ വിഷയത്തിൽ ഇടപെടുമ്പോൾ എന്താണ് വ്യക്തമാക്കുക എന്നത് വലിയ കൗതുകമായി മാറിയിരിക്കുകയാണ്.

ഹൈക്കമാൻഡ് തീരുമാനങ്ങളിലേക്ക് നേരിട്ട് പോകുന്ന ഒരു രാഷ്ട്രീയ സന്ദേശമാകുമോ, അല്ലെങ്കിൽ സംസ്ഥാന നേതൃത്വം നിയന്ത്രണം പുലർത്തണമെന്ന് ആവശ്യപ്പെടുന്ന മുന്നറിയിപ്പാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കോൺഗ്രസിൻറെ ഭാവി പ്രവർത്തനരീതിയിലും പാർട്ടി ഏകോപനത്തിലും ആന്റണിയുടെ പ്രസ്താവനകൾ നിർണായകമായി മാറാൻ സാധ്യതയുണ്ട്.

ENGLISH SUMMARY:

Senior Congress leader AK Antony breaks silence amid Rahul Mankootathil controversy. With VD Satheesan under attack and A group moves backfiring, Antony’s press meet sparks speculation on party’s future and high command’s role.

spot_imgspot_img
spot_imgspot_img

Latest news

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ തിരുവനന്തപുരം: സംസ്ഥാനത്ത് രാജ്യാന്തര അവയവ മാഫിയയുടെ സാന്നിധ്യം...

Other news

15 മാസം; 55 രാജ്യങ്ങൾ പിന്നിട്ട് കൊച്ചിക്കാരൻ്റെ സൈക്കിൾ യാത്ര

15 മാസം; 55 രാജ്യങ്ങൾ പിന്നിട്ട് കൊച്ചിക്കാരൻ്റെ സൈക്കിൾ യാത്ര കോലഞ്ചേരി ∙...

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

നവരാത്രി; പൊതുസ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ

നവരാത്രി; പൊതുസ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ മുംബൈ: നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി പൊതുസ്ഥലങ്ങളിൽ സെപ്റ്റംബർ...

സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനൊരുങ്ങി കോൺഗ്രസ്

സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനൊരുങ്ങി കോൺഗ്രസ് തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികളും താങ്ങുപീഠങ്ങളും...

ആ​ഗോള അയ്യപ്പ സം​ഗമം

ആ​ഗോള അയ്യപ്പ സം​ഗമം കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ...

ട്രംപും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ

ട്രംപും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

Related Articles

Popular Categories

spot_imgspot_img