web analytics

ദുർമന്ത്രവാദവും തുള്ളലും നടക്കുന്ന വീട്; പതിനെട്ട് തികഞ്ഞപ്പോൾ ഒളിച്ചോടിയത് കുതിരക്കാരനൊപ്പം; മുന്നോട്ട് എടുക്കരുതേ എന്ന് കണ്ടുനിന്നവരെല്ലാം കേണ് പറഞ്ഞിട്ടും കേട്ടില്ല; റിമാൻഡിലായ ശ്രീക്കുട്ടിയേയും അജ്മലിനേയും കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ്

കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട കാർ കയറ്റി കൊന്ന കേസിലെ പ്രതികളായ അജ്മലും സുഹൃത്ത് ഡോക്‌ടർ ശ്രീക്കുട്ടിയും റിമാൻഡിൽ. പ്രതികളെ തിരുവനന്തപുരം അട്ടക്കുള്ളങ്ങര ജയിലേക്കാണ് കൊണ്ടുപോയത്.Ajmal and his friend Dr. Sreekutty in remand

ഇവർ ബോധപൂര്‍വ്വം യുവതിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. മനഃപൂർവ്വമല്ലാത്ത നരഹത്യയാണ് കേസ്. ശ്രീക്കുട്ടിക്കെതിരെ പ്രേരണക്കുറ്റവും ചുമത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഡോക്ടര്‍ ശ്രീക്കുട്ടി വാഹനം ഓടിച്ച് മുന്നോട്ട് പോകാന്‍ അജ്മലിന് നിര്‍ദേശം നല്‍കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തെളിവുകളും സിസിടിവി ദൃശ്യങ്ങളും ശക്തമായി നിലനില്‍ക്കുന്നതാണെന്ന് മജിസ്ട്രേറ്റ് നിരീക്ഷണം നടത്തുകയുമുണ്ടായി.

പ്രതികള്‍ ചെയ്തത് ഗുരുതര സ്വഭാവത്തിലുള്ള കുറ്റമാണെന്നും മജിസ്ട്രേറ്റ് പറയുകയും ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. പ്രതികളായ ഇരുവരും സംഭവ സമയത്ത് മദ്യലഹരിയിലായിരുന്നു. പ്രതിയായ അജ്മല്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടി ജോലി ചെയ്തിരുന്ന കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്മെന്റ് പുറത്താക്കിയിരുന്നു.

അപകടത്തില്‍ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളാണ് മരിച്ചത്. ഓണവും നബിദിനവുമയത് കൊണ്ട് വീടിനടുത്തുള്ള കടയിൽ സാധനങ്ങൾ വാങ്ങാനിറങ്ങിയതായിരുന്നു അടുത്ത ബന്ധുക്കളായ കുഞ്ഞിമോളും ഫൗസിയയും. സ്കൂട്ടറിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ ആയിരുന്നു അമിത വേഗത്തിലെത്തിയ കാറ് ഇരുവരേയും ഇടിച്ച് തെറിച്ചിപ്പത്.

ഇടിയുടെ ആഘാതത്തിൽ ബോണറ്റിൽ തട്ടിത്തെറിച്ച് കാറിനടിയിലേക്ക് കുഞ്ഞുമോൾ വീഴുകയായിരുന്നു. തുടർന്ന് കാറ് മുന്നോട്ട് എടുക്കരുതേ എന്ന് കണ്ടുനിന്നവരെല്ലാം കേണ് പറഞ്ഞിട്ടും പ്രതികൾ കേട്ടില്ല. മാത്രമല്ല കാറിടിച്ച് സ്‌കൂട്ടര്‍ യാത്രിക വീണപ്പോള്‍ രക്ഷപ്പെടുത്താന്‍ തുനിയാതെ കാര്‍ ഡ്രൈവര്‍ കാര്‍ യുവതിയുടെ ശരീരത്തിലൂടെ മുന്നോട്ടെടുക്കുകയായിരുന്നു. സംഭവ ശേഷം പ്രതികൾ സഞ്ചരിച്ചിരുന്ന കാറ് പലരേയും ഇടിച്ച് തെറിപ്പിച്ച ശേഷമാണ് മുന്നോട്ട് പാഞ്ഞത്.

കൂടാതെ മറ്റൊരു കാറിനെ ഇടിച്ചിടുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സംഭവത്തിൽ ഒരു യുവാവിന് ഗുരുതര പരിക്കുണ്ട്. ശേഷം ഏഴ് കിലോമീറ്റർ അപ്പുറം ഒരു മതിലിൽ ഇടിച്ചാണ് കാറ് നിന്നത്. തുടർന്ന് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ഡോക്ടര്‍ ശ്രീക്കുട്ടിയെ നാട്ടുകാര്‍ പോലീസിന് കൈമാറുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് ഒളിവിൽ പോയ അജ്മലിനെ പിന്നീട് കൊല്ലം പതാരത്ത് നിന്നും പോലീസ് പിടികൂടുകയായിരുന്നു.

തിരുവോണ ദിനത്തിൽ മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ച് വീഴ്ത്തിയ ശേഷം കാർ ശരീരത്തിലൂടെ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയേയും പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

ഇന്നലെ ഇരുവരെയും ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. രണ്ടുപേരെയും കസ്റ്റഡിയിൽ വിട്ടുകിട്ടാനായി ശാസ്താംകോട്ട പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. തുടർന്ന് അപകട സ്ഥലത്ത് അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തും.

അതിനിടെ, ഡോ. ശ്രീക്കുട്ടിയുടെ വഴിവിട്ട ബന്ധങ്ങളും ലഹരി ഉപയോ​ഗവും നിറഞ്ഞ ജീവിതത്തെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ യുവതി ഉപയോ​ഗിക്കാറുണ്ടെന്നാണ് സൂചന.

നെയ്യാറ്റിൻകര തൊഴുക്കലിലാണ് ശ്രീക്കുട്ടിയുടെ വീട്. പിതാവ് നെയ്യാറ്റിൻകര വഴുതുർ സ്വദേശി ഷാജിയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു ശ്രീക്കുട്ടിയുടെ അമ്മ സുരഭി. ഷാജി രണ്ടാമത് വിവാഹം കഴിച്ചതാണ് സുരഭിയെ. തൊഴുക്കലിലെ വീട്ടിൽ ഇപ്പോൾ സുരഭിയുടെ നേതൃത്വത്തിൽ ദുർമന്ത്രവാദവും തുള്ളലും നടക്കുന്ന കേന്ദ്രമാണ്.

ചെറുപ്പം മുതലേ തന്നെ ശ്രീക്കുട്ടിയെ ജീവിതം അത്ര വെടിപ്പായിരുന്നില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പതിനെട്ടാം വയസ്സിൽ വീട്ടിലെ ഡ്രൈവർക്കൊപ്പം ശ്രീക്കുട്ടി ഒളിച്ചോടിയിരുന്നു.

പിതാവ് ഷാജിയുടെ ശരവണ മൊബൈൽസ് എന്ന സ്ഥാപനത്തിലെ പണവുമായാണ് വീട്ടിലെ കാർ ഡ്രൈവറും കുതിരയുടെ ട്രെയിനറുമായിരുന്ന യുവാവിനൊപ്പം ശ്രീക്കുട്ടി ഒളിച്ചോടി ചെന്നൈയിലേക്ക് പോയത്.

അധികം വൈകാതെ കൈക്കുഞ്ഞുമായി മടങ്ങിയെത്തി. തുടർന്ന് കോയമ്പത്തൂരിൽ പോയി എം.ബി.ബി.എസ് പഠിച്ചു. ഉന്നതവിദ്യാഭ്യാസം നേടിയെങ്കിലും മുന്നോട്ടുള്ളത് നേർവഴിയായിരുന്നില്ല.

മുൻകാല സൗഹൃദങ്ങളും നല്ലതായിരുന്നില്ല. ഇതിനിടെ വിവാഹം കഴിഞ്ഞെങ്കിലും അതും വേർപിരിഞ്ഞു. ഒരുവർഷം മുമ്പാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടറായത്.

അവിടെ റെയിൽവേസ്റ്റേഷനു സമീപം വാടകവീട്ടിൽ താമസമാക്കി. ആശുപത്രിയിൽ വച്ച് അജ്മലിനെ പരിചയപ്പെട്ടു. ഇരുവരും മറ്റു സുഹൃത്തുക്കളും ശ്രീക്കുട്ടിയുടെ വാടക വീട്ടിൽ ഒത്തുകൂടി. മദ്യസത്കാരവും മറ്റു ലഹരിഭോഗങ്ങളും പതിവാക്കി. എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിക്ക് ശ്രീക്കുട്ടി അടിമയാണെന്നാണ് നാട്ടുകാർ പറയുന്നത്.

തിരുവോണ ദിനത്തിലാണ് ശ്രീക്കുട്ടിയുടെ പുരുഷ സുഹൃത്ത് അജ്മൽ മദ്യലഹരിയിൽ കാർ ശരീരത്തിലൂടെ കയറ്റിയിറക്ക് മൈനാ​ഗപ്പള്ളി സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയത്.

കാറിൽ ഒപ്പമുണ്ടായിരുന്ന ശ്രീക്കുട്ടിയും മ​ദ്യലഹരിയിലായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നെന്നും വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു.

അതേസമയം, വാഹനം മുന്നോട്ട് എടുക്കരുതെന്ന് കേണപേക്ഷിച്ചിട്ടും കാറ് കയറ്റി ഇറക്കിയെന്ന ദൃക്സാക്ഷികളുടെ മൊഴിയും പുറത്തുവന്നു. കുഞ്ഞുമോളെ ഇടിച്ച ശേഷം അമിത വേഗതയിൽ കാർ മറ്റൊരു വാഹനത്തെ ഇടിക്കുന്നതിൻറ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് മാത്രമല്ല, സ്വയരക്ഷയ്ക്ക് റോഡിൽ വീണ വീട്ടമ്മുടെ ശരീരത്തിലൂടെ കാർ കയറ്റിയാണ് പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും ചീറിപാഞ്ഞുപോയത്.

മുന്നോട്ട് നീങ്ങവെ മറ്റൊരു വാഹനവും ഇടിച്ചിട്ടു. കാറിലുണ്ടായിരുന്ന രണ്ടുപേരും മദ്യലഹരിയിലായിരുന്നു. അമിത വേഗതയിലായിരുന്നു യാത്ര. ഇതിനിടെയാണ് സ്കൂട്ടറിൽ റോഡ് ക്രോസ് ചെയ്യുകയായിരുന്ന കുഞ്ഞിമോളെയും ഫൗസിയയെയും ഇന്നലെ വൈകിട്ട് ഇടിച്ചിട്ടത്.

ഇടിയുടെ ആഘാതത്തിൽ ബോണറ്റിൽ തട്ടിത്തെറിച്ച് കാറിനടിയിലേക്ക് കുഞ്ഞുമോൾ വീണു. കാറ് മുന്നോട്ട് എടുക്കരുതേ എന്ന് കണ്ടുനിന്നവരെല്ലാം കേണ് പറഞ്ഞിട്ടും കേട്ടില്ല. അപകടസ്ഥലത്തുനിന്ന് കാർ ഓടിച്ചുപോകാൻ നിർബന്ധിച്ചത് ഡോക്ടറായ ശ്രീക്കുട്ടിയാണെന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു.

അപകടമുണ്ടാകുന്നതിന് മുമ്പ് ഒരു സുഹൃത്തിൻറെ വീട്ടിൽനിന്നും മദ്യപിച്ചാണ് അജ്മലും ഡോക്ടർ ശ്രീക്കുട്ടിയും വന്നത്. കാറിൽ മറ്റൊരു സുഹൃത്തും ഇവർക്കൊപ്പം ഉണ്ടായിരുന്നെങ്കിലും അപകടത്തിന് മുമ്പ് ഇറങ്ങിയിരുന്നു. മദ്യലഹരിയിൽ പോകുന്ന വഴിയിലെല്ലാം അപകടകരമായ രീതിയിലാണ് അജ്മൽ കാർ ഓടിച്ചത്. പലരെയും ഇടിച്ച് തെറിപ്പിച്ചു. ഒരു യുവാവിന് ഗുരുതര പരിക്കുണ്ട്.

ഏഴ് കിലോമീറ്റർ അപ്പുറം ഒരു മതിലിൽ ഇടിച്ചാണ് കാറ് നിന്നത്. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ഡോക്ടർ ശ്രീക്കുട്ടിയെ നാട്ടുകാർ പൊലീസിന് കൈമാറുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് ഒളിവിൽ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. മൂന്ന് മാസം മുൻപ് സ്വകാര്യ ആശുപത്രി ഓപിയിൽ നിന്ന് തുടങ്ങിയ പരിചയമാണ് ഡോക്ടറുമായുള്ളത്. സംഭവത്തെ തുടർന്ന് ശ്രീക്കുട്ടിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രി പുറത്താക്കി.

കോയമ്പത്തൂരിൽനിന്ന് മെ‍ഡിക്കൽ പഠനം പൂർത്തിയാക്കിയ നെയ്യാറ്റിൻകര സ്വദേശിനിയായ ഡോ.ശ്രീക്കുട്ടി, വിവാഹമോചിതയാണ്. അടുത്തിടെയാണു കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ ജോലിക്കെത്തിയത്. ഇവിടെ വച്ചാണ് അജ്മലിനെ പരിചയപ്പെട്ടത്. പിന്നീട് ഈ സൗഹൃദം വളരുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനു സമീപത്തെ ശ്രീക്കുട്ടിയുടെ വാടകവീട് കേന്ദ്രീകരിച്ച് സ്ഥിരം മദ്യസൽക്കാരം നടക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. തിരുവോണ ദിവസം മറ്റൊരു സുഹൃത്തിന്റെ വീട്ടിൽനിന്ന് മദ്യപിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. അപകടമുണ്ടായ സമയത്ത് അജ്മൽ ‍ഡ്രൈവിങ് സീറ്റിലും ശ്രീക്കുട്ടി പിന്നിലെ സീറ്റിലും ഇരുന്നതായാണ് സൂചന. ശ്രീക്കുട്ടിയ്ക്കെതിരെയും നരഹത്യാക്കുറ്റം ചുമത്തി. കേസിലെ രണ്ടാം പ്രതിയാണിവർ. കേസെടുത്തതിന് പിന്നാലെ ശ്രീക്കുട്ടിയെ സ്വകാര്യ ആശുപത്രി അധികൃതർ ജോലിയിൽനിന്ന് പിരിച്ചുവിട്ടു.

കാർ ഓടിച്ചിരുന്ന അജ്മൽ കരുനാഗപ്പള്ളി വെളുത്തമണൽ ഇടക്കുളങ്ങര സ്വദേശിയാണ്. ഇയാളെ ശൂരനാട് പതാരത്തെ ബന്ധുവീട്ടിൽനിന്നാണ് പുലർച്ചെ അറസ്റ്റ് ചെയ്തത്. ചന്ദനമോഷണം അടക്കം എട്ട് കേസിൽ പ്രതിയാണ് അജ്മൽ. പല ക്രിമിനൽ കേസുകളിലും പ്രതിയായിരുന്ന ഇയാൾ ഈ കേസുകളിലെല്ലാം ജാമ്യത്തിലായിരുന്നു. മനഃപൂർവമായ നരഹത്യ ഉൾപ്പെടെ ഗുരുതര വകുപ്പുകളാണ് ഈ കേസിൽ അജ്മലിനെതിരെ ചുമത്തിയിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

സ്കൈപ്പ് വഴിയുള്ള ‘ഡിജിറ്റൽ അറസ്റ്റ്’:ഐടി ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 32 കോടി

ബെംഗളൂരു: ഡിഎച്ച്എൽ, സൈബർ ക്രൈം, സിബിഐ, റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ എന്നിങ്ങനെ...

മദ്യപിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി തർക്കം; മാതൃസഹോദരന്മാർ ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

മാതൃസഹോദരന്മാർ ചേർന്ന് യുവാവിനെ കൊലപ്പെടുത്തി മധ്യപ്രദേശിൽ ഉണ്ടായ ദാരുണ സംഭവത്തിൽ ബിഹാർ...

മൊബൈൽ ഐഎംഇഐ കൃത്രിമം: ഇനി ജാമ്യമില്ലാ കുറ്റം; 3 വർഷം തടവും 50 ലക്ഷം വരെ പിഴയും

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ 15 അക്ക ഐഎംഇഐ (International Mobile Equipment...

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം തിരുവനന്തപുരം: ഫുട്‌ബോൾ മത്സരത്തിനിടെ ഉണ്ടായ തർക്കത്തിന്റെ പശ്ചാത്തലത്തിൽ 19കാരൻ...

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം തിരുവനന്തപുരം: ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എമിറേറ്റ്‌സ് വിമാനത്തെ...

Related Articles

Popular Categories

spot_imgspot_img