web analytics

180 യാത്രക്കാരുമായി ടേക്ക് ഓഫിനിടെ എയര്‍ ഇന്ത്യ വിമാനം ടഗ് ട്രക്കുമായി കൂട്ടിയിടിച്ചു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ടഗ് ട്രക്കുമായി കൂട്ടിയിടിച്ചു. പൂനെ വിമാനത്താവളത്തിലാണ് അപകടം. ടേക്ക് ഓഫിന് മുന്നോടിയായി വിമാനം റണ്‍വേയിലൂടെ നീങ്ങുമ്പോഴാണ് ടഗ് ട്രക്കുമായി കൂട്ടിയിടിച്ചത്. ഈ സമയം ഏകദേശം 180 ല്‍ അധികം യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നതായാണ് വിവരം. ആളപായമില്ല.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് പത്രസമ്മേളനങ്ങൾ വേണ്ടെന്നു വയ്ക്കുന്നു; ആ രഹസ്യം പുറത്ത്

ന്യൂഡല്‍ഹി: മുന്‍ കാലത്തെ മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നും നിലവിലെ രീതികള്‍ മാറിയെന്നും മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് പ്രധാനമന്ത്രി ആയതിന് ശേഷം വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ടുഡെക്ക് നല്‍കിയ അഭിമുഖത്തിലാണ് നയം വ്യക്തമാക്കിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയതുപോലുള്ള വാര്‍ത്താസമ്മേളനങ്ങളോ മാധ്യമ അഭിമുഖങ്ങളോ ഇപ്പോള്‍ നടത്താത്തതെന്തെന്ന ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ രസകരമായ മറുപടി. മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നുവെന്നും തനിക്ക് ആ പാത പിന്തുടരാന്‍ താത്പര്യമില്ലെന്നുമായിരുന്നു മോദിയുടെ പ്രതികരണം.
ആശയവിനിമയത്തിനുള്ള ഒരേയൊരു ഉപാധിയായി മാധ്യങ്ങളുണ്ടായിരുന്ന കാലം മാറി, നിലവില്‍ ജനങ്ങളുമായി സംവദിക്കാന്‍ നിരവധി നവമാധ്യമങ്ങള്‍ സുലഭമാണെന്നും അദ്ദേഹം പറഞ്ഞു.

വേണമെങ്കില്‍ തനിക്ക് ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കുകയും വാര്‍ത്താസമ്മേളനങ്ങളില്‍ നടത്തുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെക്കും ചെയ്യാം. താനത് ചെയ്യുന്നില്ല. പകരം ജാര്‍ഖണ്ഡ്‌പോലുള്ള സ്ഥലങ്ങളിലെ ചെറു ഗ്രാമങ്ങളില്‍ പോയി ചെറിയ പദ്ധതികള്‍ നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്നും നരേന്ദ്ര മോദി അഭിമുഖത്തിൽ പറഞ്ഞു. പുതുതായൊരു സംസ്‌കാരം താന്‍ പടുത്തുയര്‍ത്തിയെന്നും അത് ശരിയായി തോന്നുന്നുണ്ടെങ്കില്‍ മാധ്യമങ്ങള്‍ അത് കൃത്യമായി അവതരിപ്പിക്കണമെന്നും മറിച്ചാണെങ്കില്‍ ജനങ്ങളിലേക്കെത്തിക്കേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read Also: ഉപേക്ഷിക്കപ്പെട്ട വീട്ടിൽ നിന്ന് അഞ്ച് അസ്ഥികൂടങ്ങൾ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന നിഗമനത്തിൽ പോലീസ്; അമിതമായി ഉറക്കഗുളിക കഴിച്ചതാകാം മരണകാരണമെന്ന് ഫോറൻസിക് വിദഗ്ധർ

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

Related Articles

Popular Categories

spot_imgspot_img