എയര്‍ ഇന്ത്യ വിമാനത്തിനു ചെന്നൈയില്‍ അടിയന്തിര ലാൻഡിംഗ്; വിമാനത്തിൽ കേരളത്തിലെ എംപിമാരും
ചെന്നൈ: എയര്‍ ഇന്ത്യ വിമാനത്തിനു വീണ്ടും അടിയന്തിര ലാൻഡിംഗ്. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ ആണ് അടിയന്തരമായി ഇറക്കിയത്.
എയര്‍ ഇന്ത്യയുടെ എഐ 2455 വിമാനമാണ് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയിരിക്കുന്നത്. റഡാറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത് എന്നാണു റിപ്പോർട്ട്.
വൈകിട്ട് 7.15ന് തിരുവനന്തപുരത്ത് നിന്ന് പറന്നുയരേണ്ട വിമാനം അരമണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്.
ഹൈഡ്രോളിക് തകരാര്‍: കരിപ്പൂർ വിമാനത്താവളത്തിൽ എമര്‍ജന്‍സി ലാൻഡിംഗ് നടത്തി എയര്‍ ഇന്ത്യ വിമാനം
ഒരു മണിക്കൂര്‍ പറന്ന ശേഷം സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചെന്നൈയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.
കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ. രാധാകൃഷ്ണന്‍ തുടങ്ങിയ കേരളത്തിലെ എം.പിമാരും വിമാനത്തിലുണ്ട്. യാത്രക്കാരെല്ലാരും സുരക്ഷിതരാണ്. വലിയ അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
ചെന്നൈ വിമാനത്താവളത്തിന് മുന്നില്‍ ഒരു മണിക്കൂര്‍ പറന്നതിന് ശേഷമാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത്. മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ഡല്‍ഹിയിലെത്തിക്കും.
ആകാശത്ത് വെച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ എക്സിറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ചത് മലയാളി; ബോവിക്കാനം സ്വദേശി പിടിയിൽ
ദമ്മാം: എയര്‍ ഇന്ത്യ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച മലയാളി യുവാവിനെതിരെ കേസെടുത്തു. കാസര്‍കോട് ബോവിക്കാനം സ്വദേശി ടി സുധീഷ് (36) ആണ് ഇത്തരം ഒരു സാഹസം കാട്ടിയത്.
സംഭവത്തിൽ എയര്‍പോര്‍ട്ട് പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. ദമ്മാമില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു സംഭവം ഉണ്ടായത്.
ആകാശത്ത് വെച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ പിന്നിലെ എക്സിറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ച് വിമാനത്തിന്‍റെ സുരക്ഷയെ അപകടത്തിലാക്കിയെന്നാണ് യുവാവിനെതിരെയുള്ള പരാതി.
തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്ത ശേഷം യുവാവിനെ സ്റ്റേഷനില്‍ ഹാജരാക്കി. വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്.