ന്യൂഡൽഹി: കിടിലൻ ഓഫറുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്. സ്പ്ലാഷ് സെയിൽ ഓഫറിന്റെ ഭാഗമായി വിമാനയാത്ര ടിക്കറ്റുകൾക്ക് ആയിരം രൂപയിൽ താഴെ നൽകിയാൽ മതിയെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 883 രൂപയിൽ ആരംഭിക്കുന്ന എക്‌സ്പ്രസ് ലെെറ്റ് , 1096 രൂപ മുതൽ ആരംഭിക്കുന്ന എക്സ്പ്രസ് വാല്യൂ ഫെയർ എന്നിങ്ങനെ രണ്ടുതരം കാറ്റഗറിയാണുള്ളത്.Air India Express with great offers
ജൂൺ 28വരെയുള്ള ബുക്കിംഗിനാണ് ഈ ഓഫർ ലഭിക്കുകയുള്ളൂ. 2024 ജൂലെെ ഒന്ന് മുതൽ 2024 സെപ്‌തംബർ 30 വരെയുള്ള യാത്രകൾക്കാണ് ഇത് ബാധകം. എക്‌സ്പ്രസ് ലെെറ്റ് നിരക്കുകൾക്ക് കൺവീനിയൻസ് ഫീസ് ഒഴിവാക്കുന്നു.
എയർലെെനിന്റെ ഔദ്യോഗിക വെബ്‌സെെറ്റോ (www.airindiaexpress.com) മൊബെെൽ ആപ്പോ ഉപയോഗിച്ചാൽ മാത്രമേ കൺവീനിയൻസ് ഫീസ് ഒഴിവാക്കാൻ കഴിയും. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഈ ഓഫർ അനുവദിക്കുന്നത്.
അനുവദിച്ച സീറ്റുകൾ വിറ്റുതീർത്താൽ പതിവ് നിരക്കുകളും വ്യവസ്ഥകളും ബാധകമാകുമെന്നും എയർലെെൻ അറിയിച്ചു. പണമടച്ചതിന് ശേഷം റീഫണ്ടുകൾ ലഭ്യമല്ലെന്നും ടിക്കറ്റ് റദ്ദാക്കിയാൽ ചാർജ് ഈടാക്കുമെന്നും എയർലെെൻ വ്യക്തമാക്കി