web analytics

ഇന്നും വൈകും; കോഴിക്കോട് സെക്ടറില്‍ വിമാനം വൈകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്

കോഴിക്കോട് – കുവൈത്ത് സെക്ടറില്‍ വിമാനം വൈകുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. മൂന്ന് മണിക്കൂറോളം വൈകിയാണ് വിമാനം ഇന്ന് സര്‍വീസ് നടത്തുക. കോ​ഴി​ക്കോ​ട് നി​ന്ന് രാ​വി​ലെ ഒ​മ്പ​ത് മണിക്ക് പു​റ​പ്പെ​ടേ​ണ്ട വി​മാ​നം 11.45നാ​ണ് പു​റ​പ്പെ​ടു​ക. ഈ വിമാനം കു​വൈ​ത്തി​ൽ എ​ത്തുമ്പോൾ 2.15 ആ​കും.

രാവിലെ ഒ​മ്പ​തി​ന് കോ​ഴി​ക്കോ​ട് നി​ന്നു പു​റ​പ്പെ​ട്ട് പ്രാ​ദേ​ശി​ക സ​മ​യം 11.40ന് ​കു​വൈ​ത്തി​ൽ എത്തിച്ചേരുന്ന വി​മാ​ന​മാ​യിരുന്നു ഇത്. കോ​ഴി​ക്കോ​ട് നിന്ന് വി​മാ​നം പുറപ്പെടാന്‍ വൈ​കു​ന്ന​തോ​ടെ കു​വൈ​ത്തി​ൽ നി​ന്ന് തിരിച്ചുള്ള യാ​ത്ര​യും ​വൈ​കും. ഉ​ച്ച​ക്ക് 12.40ന് ​പ​തി​വാ​യി കു​വൈ​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.25നാ​ണ് പു​റ​പ്പെ​ടു​ക. ഇ​തോ​ടെ രാ​ത്രി 8.10ന് ​കോ​ഴി​ക്കോ​ട് എ​ത്തേ​ണ്ട വി​മാ​നം 11.45നാ​ണ് എ​ത്തു​ക.

എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ കഴിഞ്ഞ ദിവസങ്ങളിലും റദ്ദാക്കിയിരുന്നു. ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാത്തതാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണം. സമരം മൂലം വിമാനത്താവളങ്ങൾക്കും കോടികളുടെ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വിവിധ വിമാനത്താവളങ്ങളിലായി ലക്ഷക്കണക്കിന് ആളുകളുടെ യാത്രയും മുടങ്ങിയിരുന്നു.

 

Read More: സംസ്ഥാനത്ത് പ്ലസ് വണ്‍ അപേക്ഷ മെയ് 16 മുതല്‍; അപേക്ഷിക്കേണ്ടതെങ്ങിനെ, ശ്രദ്ധിക്കേണ്ടത് എന്തൊക്കെ; പൂർണ്ണവിവരങ്ങൾ:

Read More: സിനിമയിൽ അഭിനയിക്കാൻ പോകുന്നു, അഞ്ചുവർഷം കഴിഞ്ഞ് ടിവിയിൽ കാണാം; പത്തനംതിട്ടയിൽ 14-കാരൻ കുറിപ്പെഴുതി വെച്ച് വീടുവിട്ടിറങ്ങി

Read More: മറന്നോ നമ്മുടെ ഈ ദിവ്യ ഔഷധങ്ങളെ ? തലവേദന മുതൽ രക്തസമ്മർദം വരെ എന്തിനും ഇവിടെ മരുന്നുണ്ട് !

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

Related Articles

Popular Categories

spot_imgspot_img