ഒമാനില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കൂടുതല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. ജൂണ്‍ ഒന്നിനും ഏഴിനും ഇടയിലുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള ആകെ 14 സര്‍വീസുകളാണ് റദ്ദാക്കിയത് എന്നാണ് പുറത്തു വരുന്ന വിവരം.
ജൂണ്‍ രണ്ട്, നാല്, ആറ് ദിവസങ്ങളിലെ കോഴിക്കോട് -മസ്‌ക്റ്റ് വിമാനവും ജൂണ്‍ മൂന്ന്, അഞ്ച്, ഏഴ് ദിവസങ്ങളിലെ മസ്‌കറ്റ് – കോഴിക്കോട് സര്‍വീസുകളും റദ്ദാക്കി. ജൂണ്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ദിവസങ്ങളിലെ കണ്ണൂര്‍ മസ്‌കറ്റ്, മസ്‌കറ്റ് – കണ്ണൂര്‍ സര്‍വീസുകളും ഉണ്ടാകില്ല. ഇതേദിവസങ്ങളില്‍ തിരുവനന്തപുരം – മസ്‌കറ്റ് സര്‍വീസുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്
ഈ മാസം 29 മുതല്‍ ജൂണ്‍ ഒന്നുവരെയുള്ള വിവിധ സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നേരത്തെ റദ്ദാക്കിയിരുന്നു. ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റില്‍ നിന്നുളള സര്‍വീസുകളാണ് നേരത്തെ വിമാനക്കമ്പനി റദ്ദാക്കിയത്. സര്‍വീസ് ഓപ്പറേഷനിലെ പ്രശ്നങ്ങളെ തുടര്‍ന്നാണ് റദ്ദാക്കല്‍ എന്നാണ് അറിയിച്ചിരിക്കുന്നത്.
Read More: ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം നേരിട്ടു കാണാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും
Read More: നിരവധി കേസുകളിൽ പ്രതി, കുപ്രസിദ്ധ മോഷ്ടാവ് സതീഷ് ഒടുവിൽ വലയിലായി; ആയുധം കണ്ടെടുത്തു
Read More: കനത്ത മഴ; ഫാമില്‍ മഴ വെള്ളം കയറി, 5000ത്തിലധികം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു