ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതിനെ തുടർന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എ.ഐ. 419 വിമാനമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് റദ്ദാക്കിയത്. ഇതോടെയാണ് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. (Air India flight cancelled unexpectedly; Passengers protested at airport)
ഉച്ചയ്ക്ക് 12.25-ന് പോകേണ്ടിയിരുന്ന എയർ ഇന്ത്യയുടെ കൊച്ചി-ലണ്ടൻ വിമാനം തകരാറിലായതിനാൽ ഡൽഹിക്ക് പോകേണ്ടിയിരുന്ന വിമാനം പകരം ലണ്ടനിലേയ്ക്ക് സർവീസ് നടത്തുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. തുടർന്ന് വൈകിട്ട് 3.35-ന് ആണ് ലണ്ടൻ വിമാനം പുറപ്പെട്ടത്.
അതേസമയം ഡൽഹിയിലേക്കുള്ള വിമാനത്തിൽ 139 പേരാണ് പോകാനായി എത്തിയിരുന്നത്. വൈകിട്ട് ആറിന് വിമാനം പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും പിന്നീട് സർവീസ് റദ്ദാക്കുകയായിരുന്നു. ഏതാനും യാത്രക്കാരെ മറ്റു വിമാനങ്ങളിൽ കയറ്റിവിട്ടു. യാത്ര മുടങ്ങിയവരാണ് വിമാനത്താവളത്തിൽ പ്രതിഷേധിച്ചത്.
Read More: ചേർത്തലയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; കേരളത്തിൽ ആദ്യം; സർക്കാർ വിദഗ്ധ സംഘത്തെ നിയോഗിച്ചു
Read More: കേന്ദ്രം അനുമതി നിഷേധിച്ചു; കാരണം വ്യക്തമല്ല; കുവൈത്ത് യാത്ര ഉപേക്ഷിച്ച് മന്ത്രി വീണ ജോർജ്