കരിപ്പൂരിൽ വിമാനം വൈകുന്നതിൽ യാത്രക്കാരുടെ പ്രതിഷേധം. കരിപ്പൂരിൽ നിന്നും ദോഹയിലേക്കുള്ള വിമാനം വൈകിയതിനെ തുടർന്നാണ് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. രാവിലെ 9 .35 ന് ദോഹയിലേക്ക് പുറപെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. (air india dhoha flight late; passengers protest in airport)
അന്വേഷിച്ചപ്പോൾ വൈകുന്നേരം 5.40നേ വിമാനം പുറപെടൂവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പ്രതികരിച്ചു എന്നാണ് യാത്രക്കാർ വ്യക്തമാക്കുന്നത്. തുടർന്നാണ് യാത്രക്കാർ പ്രതിഷേധം ശക്തമാക്കിയത്.
അതേസമയം കരിപ്പൂരിൽ ഇറക്കേണ്ട വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറക്കിയതിലും ഇന്ന് പ്രതിഷേധമുണ്ടായി. ദുബായിൽ നിന്ന് പുലർച്ചെ കരിപ്പൂരിൽ എത്തിയ വിമാനമാണ് കാലാവസ്ഥ മോശമായതിനെ തുടർന്ന് കൊച്ചിയിൽ ഇറക്കിയത്. പുലർച്ചെ 2.15ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രക്കാർ ഇപ്പോഴും തുടരുകയാണ്.
വിമാനത്തിൽ തിരികെ കോഴിക്കോട്ട് എത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വിമാനത്താവളത്തിലേക്ക് പോകണമെന്ന് ജീവനക്കാർ യാത്രക്കാരോട് ആവശ്യപ്പെട്ടുവെങ്കിലും വിമാനത്തിൽ നിന്നിറങ്ങില്ല എന്ന നിലപാടിലാണ് യാത്രക്കാർ.
Read More: 08.06.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ
Read More: റാമോജി ഫിലിം സിറ്റി സ്ഥാപകൻ; റാമോജി റാവു അന്തരിച്ചു
Read More: വയനാട്ടിൽ സ്കൂൾ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സംഭവം; അഞ്ച് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ