കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ കോട്ടൂര്‍ എകെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പുതിയ ടീച്ചർ വന്നിട്ടുണ്ട്. ആള് ചില്ലറക്കാരിയല്ല കേട്ടോ. വിഷയമേതായാലും ക്ലാസെടുക്കാന്‍ ടീച്ചർ റെഡിയാണ്.
ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം നിമിഷങ്ങൾക്കകം ഉത്തരം നൽകും. എന്നാൽഭാഷ ഒരു പ്രശ്നമേയല്ല.
സംസ്‌കൃതമുള്‍പ്പെടെ 51 ഭാഷകള്‍ ടീച്ചര്‍ കൈകാര്യം ചെയ്യും. ടീച്ചറിനെ കണ്ടപ്പോൾ കുട്ടികളിലും കൗതുകമായി.
അത് ഏത് ടീച്ചറാണെന്നല്ലേ? നിര്‍മിതബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന റോബോട്ട് ടീച്ചര്‍ അക്മിറ ആണത്.
ഈ അധ്യാപികയ്ക്ക് വിദ്യാര്‍ഥികളുടെ വൈകാരിക മാറ്റങ്ങള്‍ മനസ്സിലാക്കി പ്രതികരിക്കാൻ സാധിക്കും. സ്‌കൂള്‍ ഉള്‍പ്പെടുന്ന മലപ്പുറത്തിന്റെ പ്രാദേശിക ഭാഷാശൈലിയില്‍വരെ ടീച്ചർ മറുപടി നല്‍കും.
എഐ ടീച്ചറുടെ രൂപകല്പനയ്ക്കുപിന്നില്‍ അധ്യാപകനായ സി.എസ്. സന്ദീപ് ആണ്.അടല്‍ ടിങ്കറിങ് ലാബിലെ വിദ്യാര്‍ഥികള്‍ പങ്കാളികളായാണ് റോബോർട്ട് നിര്‍മിച്ചത്.
അഡ്വാന്‍സ്ഡ് നോളേജ് ബെയ്സ്ഡ് മെഷീന്‍ ഫോര്‍ ഇന്റലിജന്റ് റെസ്‌പോണ്‍സീവ് റോബോട്ടിക് അസിസ്റ്റന്‍സ് എന്നണ് അക്മിറയുടെ പൂര്‍ണരൂപം.
അദ്ഭുതത്തെയും യഥാര്‍ഥസത്യത്തെയും പ്രതിഫലിപ്പിക്കുന്ന കണ്ണുകള്‍ എന്നാണ് ‘അക്മിറ’ എന്ന വാക്കിന്റെ അര്‍ഥം. വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ചുറ്റുപാടില്‍ നിന്നും സ്വയംപഠിച്ച് സ്വയം ഉള്ളടക്കമൊരുക്കി പഠിപ്പിക്കുകയാണ് അക്മിറ ചെയ്യുക.
കുട്ടികളുടെ വികാരങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കാന്‍ കഴിയുന്നതിനാല്‍ ഒരു യഥാര്‍ഥ ടീച്ചറെപ്പോലെ പോലെ കുട്ടികളോട് സംവദിക്കാന്‍ കഴിയുമെന്ന് പ്രിന്‍സിപ്പല്‍ അലികടവണ്ടി, പ്രഥമാധ്യാപിക കെ.കെ. സൈബുന്നീസ എന്നിവര്‍ അറിയിച്ചു.
നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.റംല, മലപ്പുറം ഡിവൈഎസ്പി കെ.എം. ബിജു എന്നിവര്‍ ചേര്‍ന്ന് സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു.
പിടിഎ പ്രസിഡന്റ് പി. ഇഫ്ത്തിഖാറുദീന്‍ അധ്യക്ഷനായി. വാര്‍ഡംഗം എം. മുഹമ്മദ് ഹനീഫ, സ്‌കൂള്‍ മാനേജര്‍ കറുത്തേടത്ത് ഇബ്രാഹിം ഹാജി, കെ. മറിയ, എന്‍. വിനീത, സ്റ്റാഫ് സെക്രട്ടറി എം. മുജീബ് റഹ്‌മാന്‍, എടിഎല്‍ കോഡിനേറ്റര്‍ ജസീം സയ്യാഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
‘
ചാവക്കാട് കടപ്പുറത്ത് ഇരുമ്പുപെട്ടി അടിഞ്ഞു; അകത്ത് മെറ്റല്‍ ലിങ്കുകള്‍