web analytics

ഈ എ.ടി.എമ്മിൽ സ്വർണമിട്ടാൽ പണം കിട്ടും; എഐ സ്വർണ പണയം; മാറ്റത്തിന് തുടക്കമിട്ട് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ

വാറങ്കൽ: പെട്ടിയിൽ പണമില്ലെങ്കില്‍ മിക്കവരും ആദ്യം ചെയ്യുന്നത് സ്വര്‍ണ പണയത്തിലൂടെ പണം കണ്ടെത്തുകയെന്നതാണ്. എന്നാല്‍ അവധി ദിവസങ്ങളിലോ മറ്റോ ഇത്തരത്തില്‍ പെട്ടെന്ന് പണത്തിന് അത്യാവശ്യം വന്നാല്‍ നമ്മൾ പെട്ടുപോയത് തന്നെ.

ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഉപയോക്താക്കള്‍ക്ക് അനായാസം പണലഭ്യത ഉറപ്പുവരുത്താന്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എ.ഐ ടെക്‌നോളജിയെ കൂട്ടുപിടിച്ചിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയോഗിച്ചാണ് ബാങ്കിന്റെ എ.ടി.എം വഴിയുള്ള സ്വര്‍ണവായ്പ.

ഭാവിയില്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങളും മാതൃകയാക്കിയേക്കാവുന്ന പരീക്ഷണത്തിന് തെലങ്കാനയിലാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ  തുടക്കം കുറിച്ചിരിക്കുന്നത്. വാറങ്കല്‍ നഗരത്തിലെ ആദ്യ ഗോള്‍ഡ് എ.ടി.എം പ്രവര്‍ത്തിക്കുന്നത് എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്.

എ.ടി.എമ്മില്‍ ഒരാള്‍ സ്വര്‍ണം നിക്ഷേപിക്കുമ്പോള്‍ മുതല്‍ എ.ഐ അതിൻ്റെ പണി തുടങ്ങും. സ്വര്‍ണത്തിന്റെ പരിശുദ്ധി, ഗുണനിലവാരം, ഭാരം എന്നിവയെല്ലാം ഇത്തരത്തില്‍ എ.ഐ വഴിയാണ് നിര്‍ണയിക്കുന്നത്. നിക്ഷേപിച്ച സ്വര്‍ണത്തിന് എത്ര തുക വരെ നല്‍കാമെന്ന് സ്‌ക്രീനില്‍ തെളിയും. 10-12 മിനിറ്റ് മാത്രമാകും മൊത്തം ലോണ്‍ പ്രക്രിയയ്ക്ക് എടുക്കുന്ന സമയം.

ഈ വായ്പതുകയില്‍ തൃപ്തനാണെങ്കില്‍ ഉപയോക്താവിന് സ്വര്‍ണ പണയവുമായി മുന്നോട്ടു പോകാം. ഇതിനായി ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പറും നല്‍കിയാല്‍ പണം ഉടന്‍ അക്കൗണ്ടിൽ എത്തും. ആദ്യ ഘട്ടത്തില്‍ 916 സ്വര്‍ണം മാത്രമേ മെഷീന്‍ തിരിച്ചറിയുകയുള്ളൂ. സ്വര്‍ണം നിക്ഷേപിക്കുന്നയാള്‍ മുഖംമറച്ചോ മറ്റേതെങ്കിലും തരത്തില്‍ ആളെ വ്യക്തമായി മനസിലാക്കാത്ത രീതിയിലോ വായ്പയ്ക്കായി ശ്രമിച്ചാലും ഇടപാട് നടത്താൻ സാധിക്കില്ല.

എ.ടി.എം രീതിയിലാണ് പ്രവര്‍ത്തനമെങ്കിലും ഇടപാടിലൂടെ മുഴുവന്‍ തുകയും പണമായി നൽല്ല. ആകെ തുകയുടെ 10 ശതമാനം മാത്രമാണ് എ.ടി.എം വഴി ലഭിക്കുക. ബാക്കി തുക അക്കൗണ്ടിലേക്കാകും എത്തുക. തുടക്കത്തില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കള്‍ക്ക് മാത്രണ് ഈ സൗകര്യം ലഭിക്കുക. വാറങ്കലിലെ പരീക്ഷണം വിജയകരമായാല്‍ മറ്റ് ശാഖകളിലേക്കും വ്യാപിപ്പിക്കാനാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നീക്കം.

spot_imgspot_img
spot_imgspot_img

Latest news

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

Other news

ഭക്ഷണം കഴിച്ചില്ല; ജയിലില്‍ വെള്ളം മാത്രം കുടിച്ച് രാഹുല്‍ ഈശ്വറിന്റെ പ്രതിഷേധം

ഭക്ഷണം കഴിച്ചില്ല; ജയിലില്‍ വെള്ളം മാത്രം കുടിച്ച് രാഹുല്‍ ഈശ്വറിന്റെ പ്രതിഷേധം പാലക്കാട്:...

പരാതിക്കാരി ജീവനൊടുക്കാന്‍ ശ്രമിച്ചത് രണ്ടുതവണ; ഗര്‍ഭഛിദ്രം നടത്തിയത് അപകടകരമായി, ഡോക്ടറുടെ മൊഴി

പരാതിക്കാരി ജീവനൊടുക്കാന്‍ ശ്രമിച്ചത് രണ്ടുതവണ; ഗര്‍ഭഛിദ്രം നടത്തിയത് അപകടകരമായി, ഡോക്ടറുടെ മൊഴി തിരുവനന്തപുരം:...

ഇടുക്കി തൊടുപുഴയിൽ മഞ്ഞപ്പിത്തം പടരുന്നു: മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

ഇടുക്കി തൊടുപുഴയിൽ മഞ്ഞപ്പിത്തം പടരുന്നു: മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് തൊടുപുഴ മുനിസിപ്പാലിറ്റി സിവിൽ...

ഈ ഒരു നിയമം പലർക്കും അറിയില്ല… പക്ഷേ ലംഘിച്ചാൽ കനത്ത പിഴ

തിരുവനന്തപുരം: നഗരങ്ങളിലും ഉപനഗരങ്ങളിലുമുള്ള തിരക്കേറിയ റോഡുകളിൽ സീബ്രാ ക്രോസിൽ സുരക്ഷിതമായി റോഡ്...

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂങ്ങിയെങ്കിലും കയർ പൊട്ടി വീണു; ജയിലിൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്ത് പ്രതി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂങ്ങിയെങ്കിലും കയർ പൊട്ടി വീണു; ജയിലിൽ കഴുത്തറുത്ത്...

Related Articles

Popular Categories

spot_imgspot_img