web analytics

”ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാൻ, പക്ഷെ എല്ലാം നഷ്ടമായി”; അഹമ്മദാബാദ് വിമാനദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട വിശ്വാസ്‌കുമാര്‍ പറയുന്നു…..

അഹമ്മദാബാദ് വിമാനദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട വിശ്വാസ്‌കുമാര്‍ പറയുന്നു

ലണ്ടൻ: “ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാൻ… പക്ഷേ ശാരീരികമായും മാനസികമായും ഞാൻ വലിയ കഷ്ടം അനുഭവിക്കുന്നു.” — അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ നിന്നുള്ള ഏക ജീവനുള്ള യാത്രക്കാരൻ വിശ്വാസ്കുമാർ രമേഷിന്റെ മനസ്സിലൂടെയുള്ള വാക്കുകളാണിത്.

നാലര മാസം കഴിഞ്ഞിട്ടും ആ ദുരന്തത്തിന്റെ ഓർമ്മകൾ ഇന്നും അദ്ദേഹത്തെ വിട്ടൊഴിയുന്നില്ല. അപകടം നടന്ന ദിവസം, വിശ്വാസ്കുമാർ എമർജൻസി എക്സിറ്റിന് പുറമെ, ജീവനുള്ളവരെ രക്ഷിക്കാനുള്ള ഏറ്റവും സാധ്യതയുള്ള സീറ്റിലായിരുന്നു ഇരുന്നത്.

എന്നാൽ, 242 പേർക്കിടയിൽ, 241 പേർക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ, അത്ഭുതകരമായി അദ്ദേഹത്തിന് മാത്രമാണ് ജീവിതം സമ്മാനിക്കപ്പെട്ടത്.

അതേസമയം, വിമാനത്തിലുണ്ടായിരുന്ന സഹോദരൻ അജയ് കുമാറും മരണമടഞ്ഞവരുടെ പട്ടികയിൽ ചേര്‍ന്നു. വിമാനത്തിന്റെ കത്തിയമർന്ന അവശിഷ്ടങ്ങളിൽ നിന്ന് നടക്കിക്കൊണ്ടിരിക്കുന്ന വിശ്വാസിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ ലോകമെമ്പാടും ശ്രദ്ധ നേടിയിരുന്നു.

അഹമ്മദാബാദ് വിമാനദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട വിശ്വാസ്‌കുമാര്‍ പറയുന്നു

പ്രാഥമിക ചികിത്സയ്ക്കായി ഇന്ത്യയിൽ ചികിത്സ പൂർത്തിയാക്കിയ ശേഷം, സെപ്റ്റംബർ 15-ന് അദ്ദേഹം യുകെയിലേക്ക് മടങ്ങിയെത്തി. എന്നാൽ, എൻ.എച്ച്.എസ് വഴി വേണ്ട മാനസികാരോഗ്യ സഹായം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം BBC-യോട് വെളിപ്പെടുത്തി.

“എനിക്ക് ഇപ്പോഴും എല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. എനിക്ക് സഹോദരനെ നഷ്ടയപ്പെട്ടു.… അവൻ എന്റെ താങ്ങും തണലുമായിരുന്നു. ഇപ്പോൾ ഞാൻ ഏകാകിയാണ്.” — വിശ്വാസ്കുമാർ പറയുന്നു.

ഭാര്യയോടോ മകനോടോ സംസാരിക്കാതെ, തന്റെ മുറിയിലൊറ്റയ്ക്കിരിക്കുകയാണ് ഇപ്പോഴത്തെ ജീവിതം. കുടുംബ ജീവിതം തകർന്നതായും അദ്ദേഹം തുറന്നുപറഞ്ഞു.

നിദ്രയില്ലാതെ രാത്രികൾ കടന്നുപോകുന്നു. തോളിലും കാലിലും കാൽമുട്ടിലും വേദനയും, ജോലി ചെയ്യാനും വാഹനമോടിക്കാനും കഴിയാത്ത അവസ്ഥയും ദുരന്തം അദ്ദേഹത്തിന്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ചിരിക്കുകയാണ്.

ഇന്ത്യയിൽ ചികിത്സിക്കുമ്പോൾ ഡോക്ടർമാർ വിശ്വാസിനുള്ള PTSD (Post-Traumatic Stress Disorder) സ്ഥിരീകരിച്ചിരുന്നുവെങ്കിലും, യുകെയിലേക്കുള്ള മടങ്ങിവരവിന് ശേഷം ഒന്നും ചെയ്യപ്പെട്ടിട്ടില്ല.

വിശ്വാസിനും കുടുംബത്തിനും മാനസികമായി, ശാരീരികമായി, സാമ്പത്തികമായി കനത്ത പ്രതിസന്ധിയാണെന്ന് അടുത്ത ബന്ധുക്കൾ BBC-യോട് പങ്കുവെച്ചു.

“ഉത്തരവാദികൾ ആരായാലും, അവർ ഇരകളുടെ ജീവിതത്തിലേക്ക് നോക്കുകയും, അവരുടെ വേദന കേൾക്കുകയും, സഹായിക്കാനുള്ള ശക്തമായ നടപടി എടുക്കുകയും വേണം.” എന്നാണു അവർ ആവശ്യപ്പടുന്നത്.

എയർ ഇന്ത്യ തന്റെ ഭാഗത്ത് നിന്ന് £21,500 — ഏകദേശം ₹25 ലക്ഷം രൂപ — ഇടക്കാല നഷ്ടപരിഹാരമായി നൽകിയെങ്കിലും, അതുകൊണ്ട് തന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയുന്നില്ലെന്ന് വിശ്വാസിന്റെ കുടുംബം ചൂണ്ടിക്കാട്ടുന്നു.

കുടുംബത്തിന്റെ മത്സ്യബന്ധന വ്യവസായവും ദാരുണമായി തകർന്നു. ദിയുവിലെ ബിസിനസ്സ് നടത്താനുണ്ടായിരുന്ന മുഴുവൻ നിക്ഷേപങ്ങളും അപകടത്തിനുശേഷം തൂത്തുവാരി പോയെന്നാണ് റിപ്പോർട്ടുകൾ.

“എയർ ഇന്ത്യയുമായി മൂന്ന് തവണ മീറ്റിംഗിനായി അപേക്ഷ നൽകിയിട്ടും, മൂന്നു തവണയും പ്രതികരണങ്ങളില്ലായിരുന്നു” — കുടുംബത്തിന്റെ വക്താവ് കുറ്റപ്പെടുത്തി.

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സിപ്റ്റോ, ബിഗ് ബാസ്‌കറ്റ്…ക്വിക്ക് ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്കും ഡാർക്ക് സ്റ്റോറുകൾക്കും മോട്ടോർ വാഹന വകുപ്പ് നോട്ടീസ് 

ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സിപ്റ്റോ, ബിഗ് ബാസ്‌കറ്റ്…ക്വിക്ക് ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്കും ഡാർക്ക് സ്റ്റോറുകൾക്കും...

അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് യുദ്ധകാലാടിസ്ഥാനത്തിൽ തുടങ്ങാൻ ആരോഗ്യവകുപ്പ്; സ്പെഷ്യൽ ഓഫീസറെ നിയമിച്ചു

അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് യുദ്ധകാലാടിസ്ഥാനത്തിൽ തുടങ്ങാൻ ആരോഗ്യവകുപ്പ്; സ്പെഷ്യൽ ഓഫീസറെ നിയമിച്ചു കോഴിക്കോട്: കോഴിക്കോട് സ്ഥാപിക്കാനിരിക്കുന്ന...

ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക നിർദേശം

ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ...

ബെഞ്ചും ബാറും ഒറ്റക്കെട്ടാണ്;കേസുകൾ തീർപ്പാക്കുന്നതിൽ റെക്കോർഡ് വേഗം കൈവരിച്ച് കേരള ഹൈക്കോടതി

ബെഞ്ചും ബാറും ഒറ്റക്കെട്ടാണ്;കേസുകൾ തീർപ്പാക്കുന്നതിൽ റെക്കോർഡ് വേഗം കൈവരിച്ച് കേരള ഹൈക്കോടതി കൊച്ചി:...

വർക്കലയിൽ വന്ദേഭാരത് ഓട്ടോറിക്ഷയിൽ ഇടിച്ചു; ഡ്രൈവർ കസ്റ്റഡിയിൽ

വർക്കലയിൽ വന്ദേഭാരത് ഓട്ടോറിക്ഷയിൽ ഇടിച്ചു; ഡ്രൈവർ കസ്റ്റഡിയിൽ വർക്കല: വർക്കല അകത്തുമുറി റെയിൽവേ...

ബിജെപിയെ ചിലയിടങ്ങളിൽ സിപിഎം സഹായിച്ചെന്ന് സിപിഐ

ബിജെപിയെ ചിലയിടങ്ങളിൽ സിപിഎം സഹായിച്ചെന്ന് സിപിഐ ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്...

Related Articles

Popular Categories

spot_imgspot_img