ഹൈദരാബാദ്: ഗണപതി പൂജ ആഘോഷങ്ങളുടെ സമാപനത്തിന് മുന്നോടിയായി ഒരു ലഡ്ഡു ലേലത്തില്‍ പോയത് റെക്കോര്‍ഡ് തുകയ്ക്ക്. തെലങ്കാന രംഗ റെഡ്ഡി ജില്ലയിലെ ബന്ദ്ലഗുഡ ജാഗിര്‍ ഏരിയയിലെ കീര്‍ത്തി റിച്ച്മണ്ട് വില്ലസിലായിരുന്നു ലേലം.Ahead of the end of Ganapati Puja celebrations, a laddu went to auction for a record sum
1.87 കോടി രൂപയക്കാണ് ലഡ്ഡു ലേലത്തില്‍ പോയത്. കഴിഞ്ഞവര്‍ഷത്തെ റെക്കോര്‍ഡ് ഭേദിക്കുന്നതാണ് ഇത്തവണത്തെ ലേലത്തുക.
കഴിഞ്ഞവര്‍ഷം 1.26 കോടിയായിരുന്നു ഇതേ ലേല വേദിയില്‍ ലഡ്ഡുവിന് ലഭിച്ചത്. ഇത്തവണ 61 ലക്ഷമാണ് ലേലത്തില്‍ വര്‍ധനവുണ്ടായത്. 2022ലെ ലേലത്തില്‍ 60 ലക്ഷം രൂപയായിരുന്നു ലേലത്തുക.
ലേലത്തില്‍ 100 പേര്‍ പങ്കെടുത്തു. 25 പേര്‍ വീതമുള്ള നാല് ടീമുകളായി തിരിച്ചായിരുന്നു ലേലം. ഇതിലൊരു ടീമാണ് ലേലം പിടിച്ചത്. ഈ തുക പാവപ്പെട്ടവരെ സഹായിക്കാന്‍ സംഭാവന ചെയ്യും.
ഗണപതി ആഘോഷത്തിന്റെ അവസാന ദിവസം 1994 മുതല്‍ വര്‍ഷം തോറും ലേലം ചെയ്തുവരുന്ന ബാലാപൂര്‍ ഗണേഷ് ലഡ്ഡുവും ഇത്തവണ റെക്കോര്‍ഡ് തുകയ്ക്കാണ് ലേലത്തില്‍ പോയത്.