കോഴിക്കോട്: സംസ്ഥാനത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കടവ് സ്വദേശിയാണ് മരിച്ചത്. രണ്ടു ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു കുട്ടി.(Again nipah death in kerala)
ശ്വാസകോശത്തിലെയും തലച്ചോറിലെയും അണുബാധ രൂക്ഷമായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. നിപ സ്ഥിരീകരിച്ച കുട്ടിക്ക് ഈ മാസം 10ന് ആണ് പനി ബാധിച്ചത്. പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരന്റെ സാംപിൾ വിദഗ്ധ പരിശോധനയ്ക്കായി പൂനെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ചിരുന്നു. ഈ സാംപിൾ ഫലം പോസിറ്റീവ് ആയതോടെയാണ് ഇന്നലെ നിപ സ്ഥിരീകരിച്ചത്.
Read Also: ഉത്തരാഖണ്ഡിൽ മലയിടിഞ്ഞ് മൂന്ന് മരണം; അപകടത്തിൽപ്പെട്ടത് കേദാർനാഥ് തീർത്ഥാടകർ