മലപ്പുറം: കാളികാവിൽ മറ്റൊരു രണ്ടര വയസ്സുകാരിക്ക് കൂടി ക്രൂര മർദനം. കുട്ടിയുടെ തലയിലും മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും മർദ്ദനമേറ്റ പാടുള്ളതായി മാതാവ് പറഞ്ഞു. മാർച്ച് 21നാണ് കുഞ്ഞിന് മർദനമേറ്റത്. ഉദരംപൊയിലിൽ രണ്ടര വയസ്സുകാരിയെ മർദിച്ച് കൊന്നതിന്റെ ഞെട്ടൽ മാറും മുൻപാണ് മറ്റൊരു വാർത്ത കൂടി വരുന്നത്.
മർദനമേറ്റ കുട്ടി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പിതാവിനെതിരെ ജുവനൈൽ ആക്ടനുസരിച്ച് കാളികാവ് പൊലീസ് കേസെടുത്തു. കാളികാവ് ചാഴിയോട്ടിലെ ജുനൈദിനെതിരെയാണ് കേസെടുത്തത്.
കാളികാവ് ഉദിരംപൊയിലിലെ രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്. രണ്ടര വയസുകാരി ഫാത്തിമ നസ്രിന്‍ മരിച്ചത് അതിക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.