ദില്ലി പൊലീസും ബോംബ് സ്‌ക്വാഡും ആശുപത്രിയില്‍ വ്യാപക തിരച്ചില്‍ നടത്തുകയാണ്. എന്നാൽ സംശയാസ്പദമായ സാഹചര്യത്തില്‍ ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ല. വ്യാജ ഭീഷണിയായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ദില്ലിയിലെ ഇരുന്നൂറിലേറെ സ്‌കൂളുകളില്‍ ഒരേസമയം ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു.
അടുത്തിടെ അഹമ്മദാബാദിലും സമാനമായ ഭീഷണികൾ ഉണ്ടായിരുന്നു. ദിവസങ്ങൾക്ക് മുമ്പ്, ദില്ലി-എൻസിആറിലുടനീളം 130-ലധികം സ്‌കൂളുകൾക്ക് അവരുടെ പരിസരത്ത് സ്‌ഫോടകവസ്തുക്കൾ ഉണ്ടെന്ന് ആരോപിച്ച് സമാനമായ ഇമെയിലുകൾ ലഭിച്ചിരുന്നു.