സംവിധായകർ നടൻമാരാകുന്നതും നടൻമാർ സംവിധായകരാകുന്നതും മലയാള സിനിമയിൽ നിത്യസംഭവമാണ്. ഇത്തരത്തിൽ പല ഹിറ്റ് സിനിമകളും മലയാളത്തിൽ പിറന്നിട്ടുണ്ട്. ഇപ്പോഴിതാ ദിലീപ് സംവിധായകനാകുന്നു എന്നാണ് പുറത്തു വരുന്ന പുതിയ വാർത്ത. സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ സംവിധാനത്തിൽ ഒരു സിനിമ ഉടൻ വന്നേക്കാമെന്നാണ് ദിലീപ് വ്യക്തമാക്കിയത്. എന്നാൽ ചിത്രത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
സിനിമകൾ ഇറങ്ങുന്നതിന് തൊട്ടുമുമ്പുള്ള വിമർശകരെക്കുറിച്ചുള്ള ചോദ്യത്തോടും ദിലീപ് പ്രതികരിച്ചു. “ഇപ്പോഴല്ല. എനിക്ക് തോന്നുന്നു മിനിമം പത്ത് വർഷമായി ഞാനിത് ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്. അന്ന് സോഷ്യൽ മീഡിയയിൽ ഭയങ്കര അറ്റാക്ക് ചെയ്തതൊന്നും ബാധിച്ചിട്ടില്ല. കാരണം അന്ന് സോഷ്യൽ മീഡിയ അത്ര സജീവമല്ല. അതെല്ലാം അതിന്റെ ഭാഗമായി പോകുന്നുവെന്നല്ലാതെ എന്ത് പറയാനാകും,”- എന്നായിരുന്നു മറുപടി.
അതേ സമയം ഭയങ്കരമായി എൻജോയ് ചെയ്‌തുകൊണ്ട് ചെയ്‌ത സിനിമയാണ് ‘പവി കെയർടേക്കർ’ എന്ന് നടൻ ദിലീപ്. മൈ ബോസ്, ടൂ കൺട്രീസ്, രാമലീല പോലൊരു സിനിമ തന്നെയാണിതെന്ന് അദ്ദേഹം പറഞ്ഞു. ബോഡി ഗാർഡ് എന്ന ചിത്രവുമായി പവി കെയർ ടേക്കറിന് സാമ്യമുണ്ടെന്ന പ്രക്ഷകരുടെ അഭിപ്രായത്തോടും ദിലീപ് പ്രതികരിച്ചു. ‘ഇതിനകത്ത് നമ്മളും പ്രേക്ഷകരുമെല്ലാം ഒന്നിച്ചാണ് യാത്ര ചെയ്യുന്നത്. ഭയങ്കര സസ്‌പെൻസ് മെയിന്റെയിൻ ചെയ്യുകയാണ്. മറ്റേത് പ്രേക്ഷകർ മാറി നിന്ന് കഥ കാണുകയാണ്. ജനങ്ങൾക്ക് അറിയാലോ.
ഒരു സിനിമ പ്രഖ്യാപിക്കുമ്പോൾ പേര്, താരങ്ങൾ, സംവിധായകർ, സംവിധായക- നടൻ കോമ്പോ തുടങ്ങിയവയെല്ലാം പ്രേക്ഷ ശ്രദ്ധേ നേടുന്ന ഘടകങ്ങളാണ്. അത്തരത്തിലൊരു സിനിമയാണ് പവി കെയർടേക്കർ. ദിലീപ് നായകനായി എത്തുന്ന സിനിമ പേരിലെ കൗതുകം കൊണ്ടും ശ്രദ്ധനേടി. കോമഡിയ്ക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള ഫാമിലി എന്റർടെയ്നർ ആകും സിനിമയെന്ന് പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നും മനസിലായിരുന്നു.
Read Also:എസ് രാജേന്ദ്രനെ സന്ദർശിച്ച് ബിജെപി നേതാക്കൾ; എന്നാൽ രാജേന്ദ്രന്റെ പ്രതികരണം ഇങ്ങനെ