മുനമ്പത്തിന് പിന്നാലെ മാനന്തവാടിയിലും അവകാശവാദവുമായി വഖഫ് ബോർഡ്; നോട്ടീസ് നൽകിയത് എട്ട് കുടുംബങ്ങൾക്ക്

മാനന്തവാടി: മുനമ്പത്തിന് പിന്നാലെ മാനന്തവാടിയിലും വഖഫ് ഭൂമിയെന്ന അവകാശവാദവുമായി വഖഫ് ബോർഡ്. മാനന്തവാടി തവിഞ്ഞാൽ പഞ്ചായത്തിൽ തലപ്പുഴയിലെ 5.45 ഏക്കർ ഭൂമിയിലാണ് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. 47/1, 48/1 എന്നീ സർവേ നമ്പറുകളിലുള്ള ഭൂമിയിൽ താമസിക്കുന്ന എട്ട് കുടുംബങ്ങളോട് അദാലത്തിൽ രേഖകൾ ​​ഹാജരാക്കണമെന്നാവശ്യപ്പെട്ട് വഖഫ് ബോർഡ് നോട്ടീസ് നൽകി.

നിലവിൽ എട്ട് കുടുംബങ്ങൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നതെങ്കിലും കൂടുതൽ കക്ഷിച്ചേരലുകളുണ്ടായാൽ 20ഓളം കുടുംബങ്ങളാണ് ഒഴിയേണ്ടി വരിക. എതിർപ്പുകളുണ്ടെങ്കിൽ രേഖകൾ ഹാജരാക്കാൻ 14ാം തീയതി വരെയാണ് സമയം നൽകിയിരിക്കുന്നത്. 14ാം തീയതി രേഖകൾ ഹാജരാക്കുകയും 19ാം തീയതി അദാലത്തിൽ പങ്കെടുക്കുകയും വേണം. ഇതിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിൽ ഏകപക്ഷീയമായി വിധി പുറപ്പെടുവിച്ച് വഖഫ് ഭൂമി ഏറ്റെടുക്കുന്ന പ്രഖ്യാപനം വരുമെന്നാണ് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നത്.

വഖഫിന്റെ നോട്ടീസ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റും പ്രതികരിച്ചു. പഞ്ചായത്ത് മെമ്പറും ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഏത് രീതിയിലുള്ള നടപടി സ്വീകരിക്കണമെന്ന രൂപരേഖ തയ്യാറാക്കാൻ പഞ്ചായത്തിനായിട്ടില്ല. കുറഞ്ഞ ദിവസം കൊണ്ട് രേഖകൾ വഖഫിന് മുമ്പാകെ എങ്ങനെ ഹാജരാക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ.

spot_imgspot_img
spot_imgspot_img

Latest news

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

‘എത്ര പഠിച്ചാലും പാസ്സാക്കാതെ ഇവിടെ ഇരുത്തും’; കോളേജിൽ അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനം

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി...

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

Other news

ആ ഭാ​ഗ്യനമ്പറുകൾ ഇതാണ്; 21 കോടീശ്വരൻമാരിൽ നിങ്ങളുണ്ടോ?

ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ ഒന്നാം സമ്മാനം XD387132 നമ്പർ...

കോളിൽ മുഴുകി പിതാവ്; ബേബി സീറ്റിൽ ഒരുവയസുകാരിക്ക് ദാരുണാന്ത്യം

സിഡ്നി: ഫോൺ കോളിൽ ആയിരുന്ന പിതാവ് മകളെ ഡേ കെയറിൽ എത്തിക്കാൻ...

പുലിഭീതി വിട്ടുമാറാതെ ചതിരൂർ ഗ്രാമം

ഇ​രി​ട്ടി: വ​നാ​തി​ർ​ത്തി​യി​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന പ്ര​വ്യ​ത്തി വേഗത്തിൽ തന്നെ പൂ​ർ​ത്തി​യാ​യി...

Related Articles

Popular Categories

spot_imgspot_img